- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശങ്കറിന്റെ പ്രതിമ നിർമ്മിക്കാൻ എസ്എൻഡിപിയോ എസ്എൻ ട്രസ്റ്റോ നയാ പൈസ നൽകിയില്ല; പണം പിരിക്കാൻ കഷ്ടപ്പെട്ടവരെയെല്ലാം അവഗണിച്ച് തുഷാർ സ്റ്റേജിൽ; ശങ്കർ പ്രതിമയുടെ പേരിൽ എസ്എൻ സ്ഥാപനങ്ങളിൽ അതൃപ്തി
കൊല്ലം: എസ്എൻ കോളേജ് വളപ്പിൽ ആർ ശങ്കറിന്റെ പ്രതിമ സ്ഥാപിക്കാൻ സംഭാവനയായി എസ്എൻ ട്രസ്റ്റ് ഒരു രൂപ പോലും നൽകിയില്ല. ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നതിന്റെ ചെലവ് മാത്രമാണ് ട്രസ്റ്റിന് വഹിക്കേണ്ടി വന്നത്. എന്നിട്ടും വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ അടക്കമുള്ളവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇതിൽ എസ് എൻ ട്രസ്റ്റിന്റെ സ്ഥാപനങ്ങളി
കൊല്ലം: എസ്എൻ കോളേജ് വളപ്പിൽ ആർ ശങ്കറിന്റെ പ്രതിമ സ്ഥാപിക്കാൻ സംഭാവനയായി എസ്എൻ ട്രസ്റ്റ് ഒരു രൂപ പോലും നൽകിയില്ല. ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നതിന്റെ ചെലവ് മാത്രമാണ് ട്രസ്റ്റിന് വഹിക്കേണ്ടി വന്നത്. എന്നിട്ടും വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ അടക്കമുള്ളവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇതിൽ എസ് എൻ ട്രസ്റ്റിന്റെ സ്ഥാപനങ്ങളിൽ അമർഷം പുകയുകയാണ്.
പ്രതിമ സ്ഥാപിക്കുന്നതിന് ചെലവായ 50 ലക്ഷത്തിൽ 12 ലക്ഷം രൂപ എസ്എൻ ട്രസ്റ്റ് നൽകിയെന്നായിരുന്നു പ്രചാരണം. പണം സ്വരൂപിക്കുകയും പ്രതിമ നിർമ്മാണത്തിനായി അക്ഷീണം പ്രയത്‌നിക്കുകയും ചെയ്തവരെ നിരാശരാക്കുന്ന പ്രചാരണമാണുണ്ടായതെന്ന് ആക്ഷേപമുണ്ട്. സ്വാഗത പ്രാസംഗികനായി തുഷാർ വെള്ളാപ്പള്ളിയെ നിശ്ചയിച്ചതും സംഘാടകർക്കിടയിൽ അമർഷമുണ്ടാക്കി. വിവാദങ്ങളിൽ അകപ്പെട്ട ചടങ്ങിനെ കൂടുതൽ പ്രതിസന്ധിയിലാക്കേണ്ട എന്നതിനാൽ പലരും മൗനം പാലിക്കുകയാണ്. ഉദ്ഘാടനത്തിന് ശേഷം പ്രതിഷേധം ഉയർത്താനാണ് തീരുമാനം.
പ്രൊഫ. കെ ശശികുമാർ ചെയർമാനും എസ് സുവർണ്ണകുമാർ ജനറൽ കൺവീനറുമായ പ്രതിമ നിർമ്മാണ കമ്മറ്റിയിലെ ഭാരവാഹികൾ 38 ലക്ഷം രൂപ നേരിട്ട് പിരിക്കുകയായിരുന്നു. എന്നിട്ടും രാഷ്ട്രീയ നേട്ടത്തിനായി വെള്ളാപ്പള്ളി ചടങ്ങിനെ ദുരുപയോഗം ചെയ്തു. ബിജെപിയുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ടിന്റെ പ്രഖ്യാപന വേദിയായി പ്രതിമാ അനാച്ഛാദനം മാറുകുയം ചെയ്തു. തുഷാറിനെ രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്തേക്ക് നിയോഗിക്കാനുള്ള തുടക്കമാണിതെന്നും ചൂണ്ടിക്കാട്ടുന്നു.
പ്രതിമയ്ക്കായി സ്വരൂപിച്ച സംഭാവനകളിൽ കൂടുതലും എസ്എൻ ട്രസ്റ്റിന് കീഴിലെ സ്ഥാപനങ്ങളിലെ വിരമിച്ച അദ്ധ്യാപകരുടേയും ജീവനക്കാരുടേയും സംഭാവനയായിരുന്നു. ചില സ്ഥാപനങ്ങൾ ലക്ഷം രൂപ വീതം സംഭാവന നൽകി. നിർമ്മാണ കമ്മറ്റി ഭാരവാഹികൾക്ക് വ്യക്തിപരമായി അടുപ്പമുള്ളവരിൽ നിന്നാണ് പണം പിരിച്ചത്. പൊതു പിരിവ് നടത്തിയില്ല. ഇതിനു പുറമേ എസ്എൻ ട്രസ്റ്റിനു കീഴിലെ കോളേജുകൾ, സ്‌ക്കൂളുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അദ്ധ്യാപകരും ജീവനക്കാരും 12 ലക്ഷം രൂപ സമാഹരിച്ചു.
17 ലക്ഷം രൂപയാണ് പ്രതിമയ്ക്ക് മാത്രം ചെലവായത്. ബാക്കി തുക പ്രതിമ സ്ഥാപിക്കുന്ന മന്ദിരത്തിനും പീഠത്തിനും മറ്റുമാണ് ചെലവായത്. പണം പിരിച്ച് ്രപതിമ യാഥാർത്ഥ്യമാക്കിയത് നിർമ്മാണ കമ്മറ്റിയാണെങ്കിലും സ്വാഗത പ്രാസംഗികനായി കമ്മിറ്റി ഭാരവാഹിയെ ഒഴിവാക്കി തുഷാർ വെള്ളാപ്പള്ളിയെ നിശ്ചയിച്ചതിൽ ആദ്യം തന്നെ ഭിന്നത ഉയർന്നിരുന്നു. എന്നാൽ വെള്ളാപ്പള്ളി ഇതൊന്നും കാര്യമാക്കിയില്ല. എസ് എൻ ട്രസ്റ്റിൽ നിരവധി കോൺഗ്രസുകാർ ഉണ്ട്. അടുത്ത ട്രസ്റ്റ് യോഗത്തിൽ തന്നെ ഈ വിഷയങ്ങൾ ചർച്ചയാകുമെന്നും ഉറപ്പാണ്.