- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരപ്പാവാട ഇട്ടും മാറിടം പ്രദർശിപ്പിച്ചുമുള്ള ആൾ ദൈവത്തിന്റെ പ്രകടനം വൈറലായി; ഭക്തരെ കെട്ടിപ്പിടിച്ചും ചുംബിച്ചും മുംബൈയെ കോരിത്തരിപ്പിക്കുന്ന രാധേ മാ എന്ന ആൾ ദൈവത്തിന്റെ കഥ
സിക്: സണ്ണിലിയോണിന്റെ കടുത്ത ആരാധികയായ സ്വയം പ്രഖ്യാപിത ആൾദൈവത്തിന്റെ ചൂടൻ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാകുന്നു. റിയാലിറ്റി ഷോ താരവും മുൻ കേന്ദ്ര മന്ത്രി പ്രമോദ് മഹാജന്റെ മകനുമായ രാഹുൽ മഹാജനാണ് മിനി സ്‌കർട്ട് ധരിച്ച രാധേ മായുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. ഇതാരാണെന്ന് ഊഹിക്കാമോ എന്ന് ചോദിച്ച് രാഹുൽ ഇട്ട പോസ്റ്റ് നിമിഷ സമയം കൊണ്ട്
സിക്: സണ്ണിലിയോണിന്റെ കടുത്ത ആരാധികയായ സ്വയം പ്രഖ്യാപിത ആൾദൈവത്തിന്റെ ചൂടൻ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാകുന്നു.
റിയാലിറ്റി ഷോ താരവും മുൻ കേന്ദ്ര മന്ത്രി പ്രമോദ് മഹാജന്റെ മകനുമായ രാഹുൽ മഹാജനാണ് മിനി സ്‌കർട്ട് ധരിച്ച രാധേ മായുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. ഇതാരാണെന്ന് ഊഹിക്കാമോ എന്ന് ചോദിച്ച് രാഹുൽ ഇട്ട പോസ്റ്റ് നിമിഷ സമയം കൊണ്ട് വൈറലാവുകയായിരുന്നു. ഹിന്ദി ഗാനങ്ങൾക്ക് അവർ ചുവട് വയ്ക്കുന്ന വീഡിയോയും ഇന്റർനെറ്റിൽ ശ്രദ്ധിക്കപ്പെട്ടു.
49 വയസുകാരിയായ രാധേ മാ 23 വയസായപ്പോഴാണു സ്വയം പ്രഖ്യാപിത ദൈവമായി 'അവതരിച്ചത്'.പഞ്ചാബ് സ്വദേശിയായ രാധേ മാ വിവാഹമോചിതയാണെന്നും പറയപ്പെടുന്നു. രാധേമായുടെ യഥാർത്ഥ പേര് സുഖ്വിന്ദർ കൗർ എന്നാണ്. നീലച്ചിത്രത്തിൽ നിന്ന് ബോളിവുഡിലെത്തിയ സണ്ണിലിയോണിന്റെ കടുത്ത ആരാധികയാണ്. സമൂഹത്തിലെ പണക്കാരായ ആളുകളാണ് ഇവരുടെ ഭക്തന്മാർ. പലരും ഇവരുടെ അടുത്തെത്തുന്നത് അനാശാസ്യകാര്യത്തിനാണെന്ന് സ്ഥലത്ത് പ്രചാരണമുണ്ട്. സിനിമ-സീരിയിൽ അഭിനേതാക്കളടക്കം നിരവധി പേർ രാധേമായുടെ ഉപദേശത്തിനായി സ്ഥിരമായി എത്തുന്നവരാണ്.
ഡിസൈനർ വസ്ത്രങ്ങൾ അണിയുകയും വില കൂടിയ ആഭരണങ്ങൾ ധരിക്കുകയും ചെയ്യുന്ന രാധേമാ ആഡംബര മന്ദിരത്തിലാണു താമസം. അനുയായായികളായ പുരുഷന്മാരെ ചുംബിക്കുകയും ആലിംഗനം ചെയ്യുന്നതും ഇവരെക്കുറിച്ച് ഏറെ ചർച്ചകൾ നടക്കാൻ കാരണമായിട്ടുണ്ട്. ചുവന്ന ലിപ്സ്റ്റിക് ധരിച്ച് സദാ സമയം കാണപ്പെടുന്ന അവർ ബോളിവുഡ് ഗാനങ്ങൾക്കൊപ്പം നൃത്ത ചുവടുകൾ വച്ച് ആരാധകരെ കൈയിലെടുക്കാറുണ്ട്. മിനി സ്‌കേർട്ടുമായി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറാലാകുന്നത്. സോഷ്യൽ മീഡിയയിലെ ഇത്തരം ചർച്ചകളിൽ തന്റെ അനുയായികൾക്ക് കടുത്ത വിഷമമുണ്ടെന്നാണ് ഇതിനോട് ആൾ ദൈവത്തിന്റെ പ്രതികരണം.
ആത്മീയ പരിപാടിക്കിടെ 'അശ്ലീല നൃത്തം' ചെയ്തതിന് രാധേ മായ്‌ക്കെതിരെ മുംബയിലെ അഭിഭാഷകയായ ഫൽഗൂനി ബ്രഹ്മാഭട്ട് കേസ് കൊടുത്തിട്ടുണ്ട്. രാധേ മാ അവരുടെ നിരവധി അനുയായികളെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. അവർ രാധേമായുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തതായി അഭിഭാഷക പരാതിപ്പെടുന്നു. ഇത്തരം പരാതികളെ തുടർന്ന് നാസിക്കിൽ നടന്ന കുംഭമേളയിൽ പങ്കെടുക്കുന്നതിൽ നിന്നും രാധേ മായെ വിലക്കിയിരുന്നു.
മുംബൈ സ്വദേശിനിയിൽ നിന്നും സ്ത്രീധനം വാങ്ങാൻ ഭർതൃവീട്ടുകാരെ നിർബന്ധിച്ചെന്ന പേരിൽ ഇവർക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. മുപ്പത്തിരണ്ടുകാരിയായ യുവതിയുടെ ഭർത്താവിനോടും വീട്ടുകാരോടും ഏഴ് ലക്ഷം രൂപയും സ്വർണാഭരണങ്ങളും ആവശ്യപ്പെടാൻ രാധേ മാ പ്രേരിപ്പിച്ചു എന്നാണ് കേസ്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം രാധേ മാ നിഷേധിച്ചു. ഇവയെല്ലാം വെറും കെട്ടുകഥകൾ മാത്രമാണെന്ന് അവർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പ്രതികരിച്ചു.
രാജ്യത്തുടനീളം ആത്മീയ പ്രഭാഷണങ്ങളുമായി വിശ്വാസികളെ കൈയിലെടുക്കാറുണ്ട് രാധേ മോ. ആകുലതകളിൽ നിന്ന് രക്ഷിക്കാനുള്ള ആത്മീയ ശക്തി രാധ മോയ്ക്കുണ്ടെന്നാണ് വിശ്വാസികളുടെ പക്ഷം. മുന്ന് മക്കളുടെ അമ്മയാണ് ഈ ആൾ ദൈവം. ഇവരുടെ തട്ടിപ്പുകൾ സോഷ്യൽ മീഡയകളിൽ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. ഇവരുടെ ഫോട്ടോകളാണ് ഇത്തരം ചർച്ചകൾക്ക് വഴിയാകുന്നത്. വിശ്വാസികളെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമാണ് വിവാദമാകുന്ന എല്ലാ ഫോട്ടോകളും.