- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവരാത്രി ആഘോഷത്തിന് പോകുന്നതിനിടെ മൂത്രശങ്ക തോന്നിയ ആൾദൈവം കയറിച്ചെന്നത് പൊലീസ് സ്റ്റേഷനിൽ; വ്യാജ ആത്മീയ നേതാവിനെ താണുവണങ്ങി സ്വന്തം കസേര ഒഴിഞ്ഞ്കൊടുത്ത് സ്റ്റേഷൻ ഓഫീസർ; ചുറ്റും നിന്ന് രാധേ മാ.. രാധേ മാ.. എന്ന് ഉരുവിട്ട് ഭക്ത്യാദര പൂർവം പൊലീസുകാരും; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
ന്യൂഡൽഹി: വ്യാജ ആത്മീയ നേതാക്കളുടെ പട്ടികയിൽപെട്ട രാധേ മാ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ താണുവണങ്ങി സ്വന്തം കസേര ഒഴിഞ്ഞുകൊടുത്ത് ഇരിപ്പിടം നൽകി 'ആദരിച്ച' സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നടപടി വിവാദമായി. നവരാത്രി ആഘോഷം നടന്ന സെപ്റ്റംബർ 28ന് ഡൽഹിയിലെ വിവേക് വിഹാർ പൊലീസ് സറ്റേഷനിലേക്കാണ് രാധേ മാ എത്തിയത്. രാധേ മായെ കണ്ടതും എസ്.എച്ച്.ഒ സഞ്ജയ് ശർമ ബഹുമാനപൂർവം കസേരയിൽ നിന്ന് എഴുന്നേൽക്കുകയും താണുവണങ്ങി രാധേ മായെ അവിടെ ഇരുത്തുകയുമായിരുന്നു. തുടർന്ന് ചുവന്ന നിറത്തിലുള്ള ഷാൾ കഴുത്തിലണിഞ്ഞ് രാധേ മായ്ക്ക് സമീപത്ത് കൂപ്പുകൈകളോടെ വിനീതദാസനെ പോല ശർമ നിൽക്കുകയും ചെയ്തതതിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സർക്കാർ. രാധേ മാ കസേരയിൽ ഇരുന്ന കാര്യം ശർമ സ്ഥിരീകരിച്ച ശർമ ആൾദൈവം മൂത്രശങ്ക തോന്നിയപ്പോഴാണ് സ്‌റ്റേഷനിൽ വന്നതെന്നാണ് വിശദീകരിക്കുന്നത്. അൽപ സമയത്തിന് ശേഷം അവർ മടങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ആവശ്യം അറിയിച്ചപ്പോൾ ശുചിമുറി ഉപയോഗിക്കാൻ അനുവാ
ന്യൂഡൽഹി: വ്യാജ ആത്മീയ നേതാക്കളുടെ പട്ടികയിൽപെട്ട രാധേ മാ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ താണുവണങ്ങി സ്വന്തം കസേര ഒഴിഞ്ഞുകൊടുത്ത് ഇരിപ്പിടം നൽകി 'ആദരിച്ച' സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നടപടി വിവാദമായി. നവരാത്രി ആഘോഷം നടന്ന സെപ്റ്റംബർ 28ന് ഡൽഹിയിലെ വിവേക് വിഹാർ പൊലീസ് സറ്റേഷനിലേക്കാണ് രാധേ മാ എത്തിയത്.
രാധേ മായെ കണ്ടതും എസ്.എച്ച്.ഒ സഞ്ജയ് ശർമ ബഹുമാനപൂർവം കസേരയിൽ നിന്ന് എഴുന്നേൽക്കുകയും താണുവണങ്ങി രാധേ മായെ അവിടെ ഇരുത്തുകയുമായിരുന്നു. തുടർന്ന് ചുവന്ന നിറത്തിലുള്ള ഷാൾ കഴുത്തിലണിഞ്ഞ് രാധേ മായ്ക്ക് സമീപത്ത് കൂപ്പുകൈകളോടെ വിനീതദാസനെ പോല ശർമ നിൽക്കുകയും ചെയ്തതതിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സർക്കാർ.
രാധേ മാ കസേരയിൽ ഇരുന്ന കാര്യം ശർമ സ്ഥിരീകരിച്ച ശർമ ആൾദൈവം മൂത്രശങ്ക തോന്നിയപ്പോഴാണ് സ്‌റ്റേഷനിൽ വന്നതെന്നാണ് വിശദീകരിക്കുന്നത്. അൽപ സമയത്തിന് ശേഷം അവർ മടങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ആവശ്യം അറിയിച്ചപ്പോൾ ശുചിമുറി ഉപയോഗിക്കാൻ അനുവാദം നൽകി.
കസേരയിൽ ഇരുന്ന രാധേ മായോട് പുറത്തേക്ക് പോവാൻ കൂപ്പുകൈകളോടെയാണ് താൻ അഭ്യർത്ഥിക്കുകയായിരുന്നു എന്നും അവർ ഒരു ആത്മീയ നേതാവായതിനാൽ തന്നെ അങ്ങനെ പറയുകയേ നിർവാഹമുള്ളൂ എന്നുമാണ് വിശദീകരണം.
രാത്രി 11.30 മണിയോടെയാണ് രാധേ മാ സ്‌റ്റേഷനിൽ എത്തിയത്. രംലീലയിലേക്ക് പോവുകയായിരുന്ന അവർ സ്‌റ്റേഷനിലേക്ക് കുശലാന്വേഷണവുമായി കയറി വരുകയായിരുന്നു. ഉടൻ തന്നെ ശർമയും മറ്റ് പൊലിസുകാരും ചേർന്ന് രാധേ മായെ സ്വീകരിച്ചു. ഭയഭക്തി ബഹുമാനത്തോടെ പൊലീസുകാർ രാധേ മാ, രാധേ മാ എന്ന് ഉരുവിടുന്ന വീഡിയോയും പുറത്തുവന്നു. ഇവർ എത്തിയതോടെ ശർമ കസേരയിൽ നിന്ന് എഴുന്നേറ്റു. രാധേ മായോട് അവിടെ ഇരിക്കാനും അഭ്യർത്ഥിച്ചു. കടുംചുവപ്പ് നിറത്തിലുള്ള വേഷമാണ് രാധേ മാ ധരിച്ചിരുന്നത്.
സിനിമാ ഗാനങ്ങൾക്കൊത്ത് ആടിപ്പാടുകയും ഭക്തരെ വാരിപ്പുണരുകയും ചെയ്യുന്ന രാധേമായ്ക്ക് നിരവധി അനുയായികൾ പലയിടത്തും ഉണ്ട്. അടിപൊളി വേഷവും മയക്കുന്ന കണ്ണുകളുമായി വിശ്വാസികളെ അനുഗ്രഹിക്കാനെത്തുന്ന രാധേ മാ പാട്ടിലും നൃത്തത്തിലുമെല്ലാം മിടുക്കിയുമാണ്. പഞ്ചാബിലെ ഹോഷിയാർപുർ ജില്ലക്കാരിയായ സുഖ്വീന്ദർ കൗർ ആണ് പിന്നീട് മുംബയിലെ രാധേമാ ആകുന്നത്. ഇവർ നല്ലൊരു തയ്യൽക്കാരി ആയിരുന്നു. വിവാഹത്തിനു ശേഷമായിരുന്നു തയ്യൽ തുടങ്ങിയത്.
ആത്മീയപാതയിലേക്കെത്തിപ്പോൾ പലയിടങ്ങളിൽ നിന്ന് വിമർശനങ്ങൾ തലപൊക്കിയതോടെ മുംബൈ കേന്ദ്രീകരിച്ചായി പ്രവർത്തനം. സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ ആത്മീയ പ്രചരണം നടത്തുന്ന ഇവർക്കെതിരെ നിരവധി ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം സ്ത്രീധന പീഡനത്തിന് ഒരു യുവതി നൽകിയ പരാതിയെ തുടർന്ന് രാധേ മാ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഒരിക്കൽ ത്രിശൂലം വിമാനത്തിൽ കയറ്റാൻ അനുമതി നൽകാതിരുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് അതും വിവാദമായി.