- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാഫേൽ നദാലിന് യുഎസ് ഓപ്പൺ കിരീടം; കെവിൻ ആൻഡേഴ്‌സനെ കീഴടക്കി ഈ വർഷത്തെ രണ്ടാം ഗ്രാൻഡ് സ്ലാം സ്വന്തമാക്കിയ താരത്തിന് ഇത് 16-ാം ഗ്രാൻഡ് സ്ലാം വിജയം
ന്യൂയോർക്ക്: ഈ വർഷത്തെ യുഎസ് ഓപ്പൺ കിരീടം റാഫേൽ നദാലിന് സ്വന്തം. ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്‌സനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് നദാൽ തന്റെ മൂന്നാം യുഎസ് ഓപ്പൺ സ്വന്തമാക്കിയത്. ഈ വർഷത്തെ രണ്ടാം ഗ്രാൻഡ് സ്ലാം സ്വന്തമാക്കിയ നദാലിന്റെ 16-ാം ഗ്ലാൻഡ് സ്ലാം വിജയമാണിത്. ആദ്യമായി ഒരു പ്രധാന മത്സരത്തിന്റെ ഫൈനലിൽ എത്തിയ ആൻഡേഴ്‌സണെ 6-3,6-3,6-4 എന്ന സ്‌കോറിനാണ് സ്‌പെയിനിന്റെ റാഫേൽ നദാൽ കീഴടക്കിയത്. ലോക ഒന്നാം നമ്പർ താരമായ നദാലിന്റെ മുന്നിൽ ഇനി 19 ഗ്രാന്റ്സ്ലാം നേട്ടങ്ങളുള്ള റോജർ ഫെഡറർ മാത്രമാണ് ഉള്ളത്.
ന്യൂയോർക്ക്: ഈ വർഷത്തെ യുഎസ് ഓപ്പൺ കിരീടം റാഫേൽ നദാലിന് സ്വന്തം. ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്‌സനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് നദാൽ തന്റെ മൂന്നാം യുഎസ് ഓപ്പൺ സ്വന്തമാക്കിയത്. ഈ വർഷത്തെ രണ്ടാം ഗ്രാൻഡ് സ്ലാം സ്വന്തമാക്കിയ നദാലിന്റെ 16-ാം ഗ്ലാൻഡ് സ്ലാം വിജയമാണിത്.
ആദ്യമായി ഒരു പ്രധാന മത്സരത്തിന്റെ ഫൈനലിൽ എത്തിയ ആൻഡേഴ്‌സണെ 6-3,6-3,6-4 എന്ന സ്‌കോറിനാണ് സ്‌പെയിനിന്റെ റാഫേൽ നദാൽ കീഴടക്കിയത്. ലോക ഒന്നാം നമ്പർ താരമായ നദാലിന്റെ മുന്നിൽ ഇനി 19 ഗ്രാന്റ്സ്ലാം നേട്ടങ്ങളുള്ള റോജർ ഫെഡറർ മാത്രമാണ് ഉള്ളത്.
Next Story