- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് നിരോധനം കാരണം 24000 കോടിയുടെ അധികബാധ്യത ഒരു വർഷമുണ്ടായേക്കും; നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമായി; റിസർവ് ബാങ്കിന് പലിശയിനത്തിൽ അധികബാധ്യത വരുത്തിയെന്നും ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ
ന്യൂഡൽഹി: നോട്ട് നിരോധനം റിസർവ് ബാങ്കിന് പലിശയിനത്തിൽ അധികബാധ്യത വരുത്തിയെന്ന് ആർബിഐ മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ. നോട്ട് നിരോധനം മൂലം പതിനായിരത്തലധികം കോടി രൂപ റിസർവ്വ് ബാങ്കിന് നഷ്ടമാകുന്നതായി മുൻ ആർബിഐ ഗവർണറും സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജൻ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു മുൻ ആർബിഐ ഗവർണറുടെ പ്രതികരണം. നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമാക്കിയെന്നും രഘുറാം രാജൻ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് നിരോധനത്തെ തുടർന്ന് അനിയന്ത്രിയമായ അളവിലാണ് പണം ബാങ്കിങ് മേഖലയിലേക്ക് തിരികെയെത്തിയത്. ഈ പണം ബാങ്കുകളും റിസർവ് ബാങ്കും തമ്മിലുള്ള ക്രയവിക്രയത്തിൽ ഉൾപ്പെട്ടു. നോട്ട് അസാധുവാക്കലിനെത്തുടർന്ന് നിയന്ത്രിക്കാനാകാത്ത അളവിൽ പണം ബാങ്കിങ് മേഖലയിലേക്ക് തിരികെയെത്തി. അങ്ങനെ റിവേഴ്സ് റിപ്പോ ഇനത്തിൽ പതിനായിരത്തിലധികം കോടിയാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകേണ്ടി വരുന്നത്. നിരോധിക്കപ്പെട്ട ഉയർന്നമൂല്യമ
ന്യൂഡൽഹി: നോട്ട് നിരോധനം റിസർവ് ബാങ്കിന് പലിശയിനത്തിൽ അധികബാധ്യത വരുത്തിയെന്ന് ആർബിഐ മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ. നോട്ട് നിരോധനം മൂലം പതിനായിരത്തലധികം കോടി രൂപ റിസർവ്വ് ബാങ്കിന് നഷ്ടമാകുന്നതായി മുൻ ആർബിഐ ഗവർണറും സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജൻ.
ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു മുൻ ആർബിഐ ഗവർണറുടെ പ്രതികരണം. നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമാക്കിയെന്നും രഘുറാം രാജൻ പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് നിരോധനത്തെ തുടർന്ന് അനിയന്ത്രിയമായ അളവിലാണ് പണം ബാങ്കിങ് മേഖലയിലേക്ക് തിരികെയെത്തിയത്. ഈ പണം ബാങ്കുകളും റിസർവ് ബാങ്കും തമ്മിലുള്ള ക്രയവിക്രയത്തിൽ ഉൾപ്പെട്ടു. നോട്ട് അസാധുവാക്കലിനെത്തുടർന്ന് നിയന്ത്രിക്കാനാകാത്ത അളവിൽ പണം ബാങ്കിങ് മേഖലയിലേക്ക് തിരികെയെത്തി.
അങ്ങനെ റിവേഴ്സ് റിപ്പോ ഇനത്തിൽ പതിനായിരത്തിലധികം കോടിയാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകേണ്ടി വരുന്നത്. നിരോധിക്കപ്പെട്ട ഉയർന്നമൂല്യമുള്ള നോട്ടുകളിൽ 99 ശതമാനം തിരികെയെത്തിയതായി റിസർവ് ബാങ്ക് കഴിഞ്ഞദിവസം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. 24000 കോടിയുടെ അധികബാധ്യത ഒരുവർഷമുണ്ടായേക്കുമെന്ന് രഘുറാം രാജൻ വിലയിരുത്തി .
കണക്കിൽപെടാത്ത മൂന്നുലക്ഷം കോടി തിരികെ വരില്ലെന്നായിരുന്നു കണക്കു കൂട്ടൽ. അങ്ങനെയെങ്കിൽ വികസന പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക റിസർവ് ബാങ്കിനു വകയിരുത്താൻ സാധിച്ചേനെ. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്. പണം ബാങ്കുകളിലേക്ക് എത്തിയതോടെ അവ നിയമവിധേയമാവുകയും അവയ്ക്ക് പലിശ നൽകേണ്ടതായും വന്നുവെന്നും രഘുറാം രാജൻ പറഞ്ഞു.
ഈ പണം ബാങ്കുകളും റിസർവ്വ് ബാങ്കും തമ്മിലുള്ള ക്രയവിക്രയത്തിൽ ഉൾപെട്ടു. നിരോധിക്കപ്പെട്ട 500,1000 രൂപാ നോട്ടുകളിൽ 99 ശതമാനം തിരികെയെത്തിയതായി റിസർവ്വ് ബാങ്ക് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. കള്ളപ്പണം കൈവശം വെച്ചിരുന്നവർക്ക് പണം നിയമവിധേയമാക്കാനും പലിശ ലഭിക്കാനുമുള്ള അവസരമുണ്ടായെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
നാല് ലക്ഷം കോടിയിലധികം കള്ളപ്പണം സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്നെന്നായിരുന്നു നോട്ട് നിരോധനത്തിന്റെ മുമ്പത്തെ കണക്കുകൾ. ബാങ്കുകളിൽ നിക്ഷേപിക്കപ്പെടാതെ ആളുകളുടെ കൈവശമിരുന്ന ഈ പണത്തിന് പലിശ ലഭിച്ചിരുന്നില്ല. എന്നാൽ അത് നിയമ വിധേയമാകുകയും ബാങ്കുകളിൽ എത്തുകയും ചെയ്തതോടെ കള്ളപ്പണത്തിന് പലിശ ലഭിച്ചു തുടങ്ങി. 24,000 കോടിയുടെ അധികബാധ്യത ഒരു വർഷമുണ്ടായേക്കുമെന്നും രഘുറാം രാജൻ പറഞ്ഞു.
കണക്കിൽ പെടാത്ത കള്ളപ്പണം തിരികെവരില്ലെന്ന കണക്കു കൂട്ടൽ തെറ്റിയെന്നും രഘുറാം രാജൻ ചൂണ്ടിക്കാട്ടി. തിരികെ എത്താതിരുന്നെങ്കിൽ വികസനപ്രവർത്തനങ്ങൾക്കായി കൂടുതൽ തുക വകയിരുത്താൻ സാധിച്ചേനെ. എന്നാൽ സംഭവിച്ചത് അങ്ങനെല്ലെന്നും രഘുറാം രാജൻ കൂട്ടിച്ചേർത്തു.