ന്യൂഡൽഹി: ടെലിപ്രോംപ്റ്റർ തകരാറിലായതിനെ തുടർന്ന് ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസ്സപ്പെട്ട സംഭവത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തു വന്നിരുന്നു, ഇത്രയധികം കള്ളങ്ങൾ താങ്ങാൻ ടെലിപ്രോംപ്റ്ററിന് പോലും കഴിഞ്ഞില്ലെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം നടന്ന ദാവോസ് ലോക സാമ്പത്തിക ഉച്ചകോടിക്കിടെയായിരുന്നു ടെലിപ്രോംപ്റ്റർ തകരാറിലായതോടെ മോദിയുടെ പ്രസംഗം അൽപനേരം നിർത്തിവയ്ക്കേണ്ടി വന്നു എന്ന തെറ്റിധാരണയ്ക്കിടെയായിരുന്നു ഈ പ്രതികരണം. മോദി ഇന്ത്യൻ പ്രധാനമന്ത്രിയാണ്. അതുകൊണ്ടു തന്നെ ഇന്ത്യൻ പ്രധാനമന്ത്രിയെ ഇത്തരം സന്ദർഭങ്ങളിലെ പിഴവുകളുണ്ടായാൽ പോലും ആരും സാധാരണ കളിയാക്കാറിലല്. എന്നാൽ രാഹുൽ ഗാന്ധി അതും ചെയ്തു. എന്നാൽ വിമർശനത്തിൽ അർത്ഥമൊന്നുമില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത.

മോദിക്കൊപ്പം മറ്റു ലോകനേതാക്കൾ ഉൾപ്പെടെ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. പ്രസംഗം തടസപ്പെട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മോദിക്കെതിരേയുള്ള രാഹുലിന്റെ പരാമർശം. രാഹുലിന്റെ ട്വീറ്റിന് പിന്നാലെ മോദിയെ പരിഹസിച്ച് രാഹുൽ മുമ്പ് നടത്തിയ ഒരു പ്രതികരണവും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നരേന്ദ്ര മോദിക്ക് സ്വന്തമായി സംസാരിക്കാൻ കഴിയില്ലെന്നും കൺട്രോളർ പ്രവർത്തിപ്പിക്കുന്ന ടെലിപ്രോംപ്റ്ററിൽ നോക്കി വായിക്കാൻ മാത്രമേ പ്രധാനമന്ത്രിക്ക് സാധിക്കുവെന്നും രാഹുൽ പറയുന്ന വീഡിയോയാണ് വൈറലായത്. രാഹുലിന്റെ ട്വീറ്റിന് താഴെ ചിലർ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവിച്ചതിലെ സത്യം പുറത്തായത്.

മോദിയുടെ ഓൺലൈൻ പ്രസംഗത്തിനിടെയുണ്ടായ ആശയക്കുഴപ്പത്തിനു കാരണമായത് ടെലിപ്രോംപ്റ്ററിന്റെ തകരാറല്ല. ലോക സാമ്പത്തിക ഫോറത്തിന്റെ സംഘാടകരും മോദിയുടെ ടീമും തമ്മിലുള്ള ആശയവിനിമയത്തിലുണ്ടായ പ്രശ്‌നമാണ് പ്രസംഗം ആവർത്തിക്കാനിടയാക്കിയതെന്ന് വിഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നുവെന്നതാണ് വസ്തുത. പ്രസംഗം നോക്കി വായിക്കാൻ സഹായിക്കുന്ന ടെലിപ്രോംപ്റ്റർ പണിമുടക്കിയതു മൂലം മോദി പ്രസംഗത്തിനിടെ തപ്പിത്തടയുന്നു എന്ന മട്ടിലെ പ്രചരണമാണ് പൊളിഞ്ഞത്. വെർച്വൽ സമ്മേളനത്തിൽ അവതാരകനായ ലോക സാമ്പത്തിക ഫോറം എക്‌സിക്യൂട്ടീവ് ചെയർമാൻ ക്ലോസ് ഷ്വാബ് ഔപചാരിക സ്വാഗതപ്രസംഗം നടത്തുന്നതിനു മുൻപ് മോദി പ്രസംഗം ആരംഭിച്ചു. ഇത് മോദിയുടെ യുട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങി. എന്നാൽ, ലോക സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലിൽ അപ്പോൾ ലൈവ് ആരംഭിച്ചിട്ടില്ല.

മോദി പ്രസംഗിക്കുന്നതിനിടെ, ഔപചാരിക സ്വാഗതം പൂർത്തിയായിട്ടില്ല എന്ന് മോദിയുടെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചു. മൈക്കിലൂടെ ഇക്കാര്യം ഒന്നു ചോദിക്കൂ എന്ന് ഒരാൾ മോദിയോടു പറയുന്ന ശബ്ദം വിഡിയോയിൽ കേൾക്കാം. അപ്പോഴാണ് മോദി, ഇയർഫോൺ ചെവിയിൽ വയ്ക്കുകയും സാമ്പത്തികഫോറം സംഘാടകരോട് കേൾക്കാമോ എന്നു ചോദിക്കുകയും ചെയ്യുന്നത്. ആശയക്കുഴപ്പം മനസ്സിലാക്കിയതോടെ മോദി പ്രസംഗം നിർത്തി. തുടർന്ന്, ഷ്വാബ് ഔപചാരിക സ്വാഗതം പറഞ്ഞു. അപ്പോഴാണ് സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലിൽ ലൈവ് ആരംഭിക്കുന്നത്. തുടർന്നു മോദി വീണ്ടും പ്രസംഗിക്കുകയും ചെയ്തുവെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ആഗോള തലത്തിൽ ആരും മോദിയുടെ തടിതപ്പലിനെ പ്രോംപ്റ്റർ കുഴപ്പമായി കണ്ടില്ല. എന്നാൽ രാഹുൽ ഗാന്ധി അതിനെ അങ്ങനെ ചർച്ചയാക്കുകയും ചെയ്തു.

ഒരു രാഷ്ട്രീയക്കാരന്റെ ടെലിപ്രോംപ്റ്റർ പണിമുടക്കുമ്പോൾ അതൊരു രാഷ്ട്രീയ സംഭവമായി മാറുന്നു. എതിരാളികൾക്ക് കളിയാക്കാനുള്ള വക കിട്ടുന്നു. സത്യത്തിൽ ടെലിപ്രോംപ്റ്റർ പണിമുടക്കിയതിന് ഇത്രയോക്കെ കളിയാക്കേണ്ടതുണ്ടോ എന്ന ചോദ്യവും സത്യം പുറത്തു വരുന്നതിന് മുമ്പ് ഒരുവിഭാഗം ആളുകൾ ചോദിച്ചിരുന്നു. ടെലിപ്രോംപ്റ്ററിന്റെ പ്രശസ്തി നമുക്ക് മനസ്സിലാക്കാം. അത് ആശയവിനിമയം കൂടുതൽ സുഖകരമാക്കുന്നു. സംസാരിക്കുന്നത് നേതാവോ ആരുമോ ആയിക്കോട്ടെ, അദ്ദേഹം തന്റെ പ്രസംഗം ഹൃദിസ്ഥമാക്കിയിട്ടുണ്ട് എന്നൊരു ധാരണ കാണികളിൽ ഉണ്ടാക്കുന്നു. പെട്ടെന്ന് കാണാൻ കഴിയാത്ത, വാായിക്കാൻ പാകത്തിന് 45 ഡിഗ്രി ചെരിച്ച് വച്ചിരിക്കുന്ന ടെലിപ്രോംപ്റ്ററുകൾ പല തലമുറയിൽ പെട്ട രാഷ്ട്രീയക്കാർക്ക് പ്രിയപ്പെട്ടതാണ്. കാരണം ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഒരു ഫീൽ അതുണ്ടാക്കുന്നു.

രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറയുന്ന അബദ്ധങ്ങൾ പിടിച്ചെടുക്കാൻ കാത്തിരിക്കുന്നവർക്ക് മോദിയുടെ ടെലിപ്രോംപ്റ്റർ പണിമുടക്കിയത് അൽപം ക്ഷീണം ഉണ്ടാക്കിയേക്കാം. എന്നാൽ, അതിനെ ആഘോഷിക്കേണ്ട കാര്യമുണ്ടോ, എന്നാണ് സോഷ്യൽ മീഡിയയിലെ ബിജെപി അനുകൂലികൾ ചോദിക്കുന്നത്. ഒന്നാമതായി നരേന്ദ്ര മോദി ഒന്നാന്തരം വാഗ്മിയാണ്. അദ്ദേഹത്തിന്റെ പ്രസംഗ പാടവത്തിൽ ആർക്കും സംശയമില്ല. സ്വാഭാവിക ഒഴുക്കോടെ മോദി സംസാരിക്കുന്ന എത്രയോ വീഡിയോകൾ ഉണ്ട്. 2019 ലെ തിരഞ്ഞെടുപ്പിൽ ചൗക്കിദാർ ചോർ ഹേ പ്രചാരണം തിരിച്ചടിച്ചത് ഓർക്കണം എന്നും ബിജെപി അനുകൂലികൾ പറയുന്നു. ഇതിന് സമാനമാണ് പ്രോംപ്റ്റർ പണിമുടക്കിയില്ലെന്ന സത്യം പുറത്തു വരുമ്പോഴും സംഭവിക്കുന്നത്.

ടെലിപ്രോംപ്റ്റർ പണിമുടക്കിയപ്പോൾ, പ്രധാനമന്ത്രി പ്രസംഗം നിർത്തിയത് ഉചിതമായി എന്ന് സോഷ്യൽ മീഡിയയിൽ ഒരുപക്ഷം വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് പ്രസംഗം പോലെയല്ല അന്താരാഷ്ട്ര വേദികളിലെ പ്രസംഗം. അവിടെ വസ്തുതകളും, വിവരങ്ങളും, ഒക്കെ കൃത്യമായി അവതരിപ്പിക്കണം. അണുവിട തെറ്റാൻ പാടില്ല. അതുകൊണ്ടാണ് മിക്ക ലോക നേതാക്കളും ഇപ്പോൾ ടെലിപ്രോംപ്റ്ററിനെ ആശ്രയിക്കുന്നത്.