- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ-ചൈന തർക്കത്തിൽ മോദിയെ വിമർശിച്ച് കോൺഗ്രസ്; ചൈനക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് കോൺഗ്രസ്; പ്രശ്‌നത്തിൽ മോദി നിസംഗത പുലർത്തുന്നുവെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി : ഇന്ത്യ-ചൈന തർക്കത്തിൽ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് കോൺഗ്രസ്.കോൺഗ്രസ് നേതാവ് ഓം പ്രകാശ് മിശ്രയാണ് വിമർശനവുമായി രംഗത്തെത്തിയത്. സിക്കിമിലെ ദോക് ലാ മേഖലയിലെ സ്ഥിതി വളരെ മോശമാണ്. നമ്മൾക്ക് പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ചൈന കടന്നുകയറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചൈന, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകുകയാണ ഇപ്പോൾ ചെയ്യുന്നത്്. അവർ ചില നിയന്ത്രണങ്ങൾ മുന്നോട്ടുവച്ചാണ് ചർച്ചയ്ക്ക് വരുന്നത്. നമ്മൾ അതിനോട് പ്രതികരിക്കുന്നുമില്ല. ശക്തമായ ഭാഷയിൽ ഇന്ത്യ മറുപടി നൽകണം. സർക്കാർ പ്രത്യേക താൽപര്യമെടുത്ത് പ്രശ്‌നം പരിഹരിക്കണമെന്നും ഓം പ്രകാശ് മിശ്ര പറഞ്ഞു . ചൈനയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ മോദി സർക്കാർ നിസ്സംഗത്വം പുലർത്തുകയാണെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തു വന്നിരുന്നു. 'നമ്മുടെ പ്രധാനമന്ത്രി നിശ്ശബ്ദനായിരിക്കുന്നതെന്ത്' എന്നായിരുന്നു രാഹുലിന്റെ ചോദ്യം. സമാനമായ ചോദ്യം കോൺഗ്രസ് നേതാവ് പി.എൽ. പുനിയയും ഇന്ന് ഉന്നയിച്ചു. ചൈനയുമായി ബന്ധപ
ന്യൂഡൽഹി : ഇന്ത്യ-ചൈന തർക്കത്തിൽ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് കോൺഗ്രസ്.കോൺഗ്രസ് നേതാവ് ഓം പ്രകാശ് മിശ്രയാണ് വിമർശനവുമായി രംഗത്തെത്തിയത്. സിക്കിമിലെ ദോക് ലാ മേഖലയിലെ സ്ഥിതി വളരെ മോശമാണ്. നമ്മൾക്ക് പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ചൈന കടന്നുകയറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ചൈന, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകുകയാണ ഇപ്പോൾ ചെയ്യുന്നത്്. അവർ ചില നിയന്ത്രണങ്ങൾ മുന്നോട്ടുവച്ചാണ് ചർച്ചയ്ക്ക് വരുന്നത്. നമ്മൾ അതിനോട് പ്രതികരിക്കുന്നുമില്ല. ശക്തമായ ഭാഷയിൽ ഇന്ത്യ മറുപടി നൽകണം. സർക്കാർ പ്രത്യേക താൽപര്യമെടുത്ത് പ്രശ്‌നം പരിഹരിക്കണമെന്നും ഓം പ്രകാശ് മിശ്ര പറഞ്ഞു .
ചൈനയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ മോദി സർക്കാർ നിസ്സംഗത്വം പുലർത്തുകയാണെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തു വന്നിരുന്നു. 'നമ്മുടെ പ്രധാനമന്ത്രി നിശ്ശബ്ദനായിരിക്കുന്നതെന്ത്' എന്നായിരുന്നു രാഹുലിന്റെ ചോദ്യം. സമാനമായ ചോദ്യം കോൺഗ്രസ് നേതാവ് പി.എൽ. പുനിയയും ഇന്ന് ഉന്നയിച്ചു.
ചൈനയുമായി ബന്ധപ്പെട്ട പ്രശ്‌നം കുറേക്കൂടി ഗൗരവത്തോടെ കാണണം. എന്തു കൊണ്ടാണ് പ്രധാനമന്ത്രി വിഷയത്തിൽ നിശ്ശബ്ദനായിരിക്കുന്നത്? ദോക് ലാ മേഖലയിലെ പ്രശ്‌നങ്ങൾ രഹസ്യമല്ല. എത്രയും വേഗം നടപടിയെടുക്കണം. മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്നതിലും മോദി പ്രാധാന്യം നൽകേണ്ടത് സ്വന്തം രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലാണെന്നും പുനിയ പറഞ്ഞു.