- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് രാഷ്ട്രീയ പ്രേരിതമായ ഫെമിനിസ്റ്റ് ഗൂഢാലോചന; ആശയപരമായി എതിർപക്ഷത്ത് ഉള്ളവരെ തകർക്കുന്നതിനുള്ള വ്യാജ ആരോപണങ്ങൾ ഇല്ലാതാക്കുക മീ ടൂ പ്രചരണത്തിന്റെ വിശ്വാസ്യത; 2003 വർഷം പോലും പറയാതെ നടത്തുന്ന ആരോപണങ്ങൾ തെറ്റാണെന്ന് എങ്ങനെ തെളിയിക്കും? ഇഞ്ചിപ്പെണ്ണിന്റെ വെളിപ്പെടുത്തലുകൾ തള്ളി രാഹുൽ ഈശ്വർ; വിശ്വാസി യോജിപ്പിനെ ഇല്ലാതാക്കാനുള്ള നീക്കമെന്നും ഹിന്ദു ആക്ടിവിസ്റ്റ്
തിരുവനന്തപുരം: തനിക്കെതിരായ മീ ടൂ ആരോപണം രാഷ്ട്രീയ പ്രേരിതവും ഫെമിനിസ്റ്റ് ഗൂഢാലോചനയുമാണെന്ന് രാഹുൽ ഈശ്വർ. മീ ടൂ പ്രചാരണത്തെ ബഹുമാനിക്കുന്നു. എന്നാൽ ഇത്തരം വ്യാജ ആരോപണങ്ങൾ മീ ടൂ പ്രചാരണത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കും. തനിക്കെതിരായ മറ്റ് ആരോപണങ്ങൾക്ക് തന്റെ ഭാര്യയും അമ്മയും മുത്തശ്ശിയും വാർത്താ സമ്മേളനം നടത്തി മറുപടി പറയുമെന്നും രാഹുൽ വ്യക്തമാക്കി. ഇഞ്ചിപ്പെണ്ണെന്ന ഫെയ്‌സ് ബുക്ക് പ്രൊഫൈലിലൂടെയാണ് രാഹുലിനെതിരെ ആരോപണമെത്തിയത്. ഈ സാഹചര്യത്തിലാണ് രാഹുൽ എഫ് ബി ലൈവിലൂടെ രംഗത്ത് വന്നത്. ആർക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കുന്ന ദുരവസ്ഥയാണ്. സിനിമാ താരം ജിതേന്ദ്രയ്ക്കെതിരെ 47 വർഷം മുൻപ് ചൂഷണം ചെയ്തു എന്ന പരാതിയാണ് ഉയർന്നത്. തനിക്കെതിരായ ആരോപണം 15 വർഷം മുൻപ് അങ്ങനൊരു കാര്യം നടന്നു എന്നതാണ്. വർഷം ഏതാണെന്ന് പോലും അവർക്ക് ഉറപ്പില്ല. എങ്ങനെയാണ് ഇത് ഇല്ലെന്ന് തെളിയിക്കുക. നാളെ നമ്മുടെ വീട്ടിലെ മകനോ അച്ഛനോ സഹോദരങ്ങൾക്കോ ഒക്കെ ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങൾ ഏൽക്കാം. ഇക്കാര്യം അമ്മമാരും സഹോദരിമാരും ചി
തിരുവനന്തപുരം: തനിക്കെതിരായ മീ ടൂ ആരോപണം രാഷ്ട്രീയ പ്രേരിതവും ഫെമിനിസ്റ്റ് ഗൂഢാലോചനയുമാണെന്ന് രാഹുൽ ഈശ്വർ. മീ ടൂ പ്രചാരണത്തെ ബഹുമാനിക്കുന്നു. എന്നാൽ ഇത്തരം വ്യാജ ആരോപണങ്ങൾ മീ ടൂ പ്രചാരണത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കും. തനിക്കെതിരായ മറ്റ് ആരോപണങ്ങൾക്ക് തന്റെ ഭാര്യയും അമ്മയും മുത്തശ്ശിയും വാർത്താ സമ്മേളനം നടത്തി മറുപടി പറയുമെന്നും രാഹുൽ വ്യക്തമാക്കി. ഇഞ്ചിപ്പെണ്ണെന്ന ഫെയ്‌സ് ബുക്ക് പ്രൊഫൈലിലൂടെയാണ് രാഹുലിനെതിരെ ആരോപണമെത്തിയത്. ഈ സാഹചര്യത്തിലാണ് രാഹുൽ എഫ് ബി ലൈവിലൂടെ രംഗത്ത് വന്നത്.
ആർക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കുന്ന ദുരവസ്ഥയാണ്. സിനിമാ താരം ജിതേന്ദ്രയ്ക്കെതിരെ 47 വർഷം മുൻപ് ചൂഷണം ചെയ്തു എന്ന പരാതിയാണ് ഉയർന്നത്. തനിക്കെതിരായ ആരോപണം 15 വർഷം മുൻപ് അങ്ങനൊരു കാര്യം നടന്നു എന്നതാണ്. വർഷം ഏതാണെന്ന് പോലും അവർക്ക് ഉറപ്പില്ല. എങ്ങനെയാണ് ഇത് ഇല്ലെന്ന് തെളിയിക്കുക. നാളെ നമ്മുടെ വീട്ടിലെ മകനോ അച്ഛനോ സഹോദരങ്ങൾക്കോ ഒക്കെ ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങൾ ഏൽക്കാം. ഇക്കാര്യം അമ്മമാരും സഹോദരിമാരും ചിന്തിക്കണം-രാഹുൽ വിശദീകരിച്ചു. വിഭജിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് ശബരിമലിയിൽ നടപ്പാക്കുന്നത്. നവംബർ 5ന് നട തുറക്കുമ്പോൾ എല്ലാ നല്ല രീതിയിൽ വരുമെന്ന പ്രതീക്ഷയും രാഹുൽ പങ്കുവയ്ക്കുന്നു.
ആശയപരമായി എതിർപക്ഷത്ത് ഉള്ളവരെ കുടുക്കാൻ മീ ടൂ ഉപയോഗിക്കരുത്. അതൊകൊണ്ട് മീ ടൂ ആരോപണത്തെ പൂർണമായും തള്ളിക്കളയുന്നെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. ഫേസ്‌ബുക്ക് ലൈവ് വീഡിയോയിൽ ആയിരുന്നു രാഹുലിന്റെ പ്രതികരണം. രണ്ട് ദിവസമായി നിരവധി ആരോപണങ്ങൾ എത്തുന്നു. ആദ്യം മറുപടി പറയേണ്ടെന്നാണ് കരുതിയത്. എന്നാൽ പലരും നിർബന്ധിച്ചപ്പോൾ മറുപടി പറയുന്നു. മീടു മൂവ്‌മെന്റിനെ പിന്തുണയ്ക്കുന്നു. എന്നാൽ ആശയപരമായി വിയോജിപ്പുണ്ട്. സ്ത്രീകളുടെ വേദന പങ്കവയ്ക്കാനുള്ള അവസരമാണ് ഇത്. എന്നാൽ ഫെമിനിസ്റ്റ് ഗൂഢാലോചനയാണ് എത്തുന്നത്. എനിക്കെതിരെ 15 കൊല്ലം മുമ്പ് നടന്ന ആരോപണം. ഇത് തെറ്റെന്ന് എങ്ങനെ തെളിയിക്കും. അത് പറയുന്നവരുടെ വേദന ഉൾക്കൊള്ളുന്നു. എന്നാൽ പലരും രാഷ്ട്രീയ മാനിപ്പുലേഷന് വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് രാഹുലിന്റെ അഭിപ്രായം.
സോഷ്യൽ മീഡിയയിൽ സാമൂഹിക ഇടപെടൽ നടത്തുന്ന ഇഞ്ചി പെണ്ണ് എന്ന പ്രൊഫൈലുള്ള സാമൂഹിക പ്രവർത്തകയാണ് രാഹുൽ ഈശ്വറിനെതിരായ ആരോപണങ്ങൾ പുറത്തു വിട്ടത്. അറിയപ്പെടുന്ന ആർട്ടിസ്റ്റാണ് തന്നോട് രാഹുലുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുറന്നു പറയുന്നതെന്നും ഇഞ്ചിപ്പെണ്ണ് വിശദീകരിക്കുന്നു. തെളിവിന് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടും ഇട്ടിട്ടുണ്ട്. 2003-2004കാലത്തെ അനുഭവമാണ് യുവതി വിശദീകരിക്കുന്നത്. അന്ന് തനിക്ക് 18 വയസേ ഉള്ളൂ. രാഹുൽ ഈശ്വർ ചാനലുകളിൽ അവതാരകൻ. അന്ന് ഭാര്യാ ഭർക്കാന്മാരെ പോലെ ജീവിക്കുന്നതുമായി ബന്ധപ്പെട്ട് പല ചർച്ചകളും നടന്നിരുന്നു. രാഹുൽ ഈശ്വറിന്റെ ഇതിനോടുള്ള നിലപാടുകൾ തന്നേയും ആകർഷിച്ചു. അങ്ങനെ രാഹുലുമായി പരിചയപ്പെടുകയും ചെയ്തു. ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. ഈ അവസരത്തിലാണ് തന്റെ ഫ്ളാറ്റിൽ വന്നാൽ കൂടുതൽ കാര്യങ്ങൾ സംസാരിക്കാമെന്ന് രാഹുൽ പറഞ്ഞത്. പ്രതീക്ഷയോടെ ഫ്ളാറ്റിലേക്ക് പോകാൻ തീരുമാനിച്ചു. തന്റെ അമ്മയുണ്ടെന്ന് രാഹുൽ പറഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്. ഫ്ളാറ്റിലെത്തിയപ്പോൾ അമ്മ ഇല്ല. ഇതോടെ ഭീതിയായി.
അമ്മ ഇപ്പോൾ പുറത്തുപോയതാണെന്നും ഉടൻ വരുമെന്നും രാഹുൽ പറഞ്ഞു. ഇത് വിശ്വസിച്ച് അവിടെ ഇരുന്നു. ഉടൻ ലൈംഗീത ചുവയുള്ള ചിത്രം ടിവിയിൽ ഇട്ടു. ഇതോടെ തനിക്ക് ഭയം കൂടി. ഫ്ളാറ്റ് കാട്ടി തരാമെന്ന് പറഞ്ഞ് വിളിച്ചപ്പോഴും ആശങ്ക കൂടി. ബെഡ് റൂമിലെത്തിയപ്പോൾ അവിടെ വച്ച് കയറി പിടിക്കാനും ഉമ്മവയ്ക്കാനും ശ്രമിച്ചു. ഒരു വിധത്തിൽ അവിടെ നിന്ന് രക്ഷപ്പെട്ടു. അതിന് ശേഷമാണ് സ്ത്രീ വിഷയത്തിൽ രാഹുലിന്റെ താൽപ്പര്യം തിരിച്ചറിഞ്ഞത്. എല്ലായ്‌പ്പോഴും ഒരു സ്ത്രീ രാഹുലിനൊപ്പമുണ്ടാകുമെന്നും മനസ്സിലായി. അതുകൊണ്ട് തന്നെ ശബരിമല ആചാര സംരക്ഷണത്തിലും മറ്റും രാഹുൽ ഉയർത്തുന്നതും പറയുന്നതുമെല്ലാം കപടവാദങ്ങളാണെന്ന് യുവതി പറയുന്നതായി ഇഞ്ചി പെണ്ണ് വെളിപ്പെടുത്തുന്നു.
കലാകാരിയായ യുവതിയാണ് ഇതെല്ലാം പറഞ്ഞതെന്നും 18 വയസ്സുള്ളപ്പോഴാണ് പീഡന ശ്രമമുണ്ടായതെന്നും ഇഞ്ചി പെണ്ണ് വിശദീകരിക്കുന്നു. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് സംഭവം. രാഹുൽ ഈശ്വറിനെതിരായ കാര്യങ്ങൾ തന്നോട് ഈ യുവതി വിശദീകരിച്ചത് കേട്ട് ഞെട്ടിയെന്നും അവർ പറയുന്നു. ഇതോടെ രാഹുലിനെ കുറിച്ചുള്ള മുഖംമൂടി അഴിഞ്ഞു വീണെന്നും കൂട്ടിച്ചേർക്കുന്നു. സ്ത്രീ വിരുദ്ധ നിലപാട് എടുക്കുന്ന രാഹുൽ ഈശ്വറും അനുയായികളും ഈ ആരോപണങ്ങളെ ആഴത്തിൽ പരിശോധിക്കണമെന്നും ഇഞ്ചിപ്പെണ്ണ് ആവശ്യപ്പെടുന്നുണ്ട്. ഏതായാലും രാഹുലിനെ കടുത്ത പ്രതിരോധത്തിലാക്കുന്നതാണ് ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റ്.
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിക്കാനിറങ്ങിയ രാഹുലിനെ തുലാമാസക്കാലത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. ജാമ്യം കിട്ടിയെങ്കിലും കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് പൊലീസ് നടപടി രാഹുലിന് ഉണ്ടാക്കിയത്. ഇതിനിടെ ശബരിമലയിൽ മൂത്രമൊഴിക്കുമെന്ന പ്രസ്താവനയുടെ പേരിൽ ഇന്നലേയും പൊലീസ് അറസ്റ്റ് ചെയ്തു. ഉപാധികളോടെ ജാമ്യം കിട്ടിയ രാഹുലിനെതിരെ മീ ടൂ ആരോപണമുയരുമ്പോൾ അത് വലിയ തിരിച്ചടിയാണ്. പരാതി എഴുതിക്കിട്ടിയാൽ പൊലീസ് കേസെടുക്കുകയും ചെയ്യും. അങ്ങനെ വന്നാൽ പീഡനക്കേസിൽ അഴിക്കുള്ളിൽ പോകേണ്ട സാഹചര്യവും ഉയരും.
രാഹുൽ ഈശ്വറിനെതിരെ ഉയർന്ന മീടൂ കാമ്പൈൻ ഇങ്ങനെ
Rahul Easwar #Metoo
This incident happened when I had passed out from 12th standard (around the year 2003 - 2004) in Trivandrum, Kerala. I had heard about Rahul Easwar and watched a TV show in Asianet Channel where he was talking about cohabiting of men and women and about personal choices and freedom of a woman etc. Later through a friend, we connected. I was in an age of curiosity about progressive minded youngsters. At that time, like many in my age, we all had the impression he was talking progressive politics.
So when he befriended me, I was happy. Then one day, he invited me to his house, saying his mother is also there and we all can have a discussion.
His flat - at that time in Kerala, there were rarely any flats - was near Bakery Junction to Palayam route. I remember it was a brown/maroon building. I went there thinking I could meet his mother and him. I was starting my career as an artist too.
When I entered his flat, I got the wind that his mother was not there. I started to get a little scared. I was very young and naive.
He said, his mother just left and will be back. So I sat down as he invited me. He had put on some movie which was soft porn. I started to feel very uneasy. Then he started to give me a tour of his flat. He showed a room and said that is his bedroom. Then he initiated to touch me and kiss me.
I didn't know how to respond back in the beginning as I felt trapped in the house. But then I moved away and said No. He backed off. Then again he tried it multiple times until I overcame my fear and forced myself to leave.
Later I heard from some people who knows him that he has been manipulative to women and also all this time he also had a steady girl friend.
I want to say this today, as I see him everywhere now and these memories came rushing back on how he used to be. I strongly doubt his beliefs and words. Is he sincere and mean all that he is saying now? In that case his actions were opposite to that back in those days.
-------
Yesterday morning, a woman who is a well known artist and a friend of mine, with whom I occasionally chat mostly personal stuff approached me and started to narrate these incidents about Rahul Easwar. I was stunned.
Until now, I was of the impression he is a lose cannon, most times silly. I never took this guy seriously and was mocking at him. But these are some serious allegations. I also heard that he was the 'youth icon' at that time and now he is trying hard to become the 'Hindu voice'.
I should have known any person who is using anti women policies to forward their agenda, definitely will have a history similar to the above narrated incident of violation of women.
I urge Rahul Easwar and his followers to have a deep look into these allegations.
I stand by my friend wholly and sincerely.
(Attaching a screen shot of my conversation with her)