- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമിയേ ശരണം അയ്യപ്പ..! പൊലീസ് അറസ്റ്റ് ചെയ്തു എറണാകുളത്തെത്തി, ജഡ്ജി ജാമ്യം തന്നു, അയ്യപ്പ സ്വാമിയുടെ അനുഗ്രഹമാണ്; നവംബർ 5 ന് രാവിലെ 10 മണിക്ക് തന്നെ അയ്യപ്പൻ അനുഗ്രഹിച്ചാൽ പോരാടാൻ ഞാൻ അവിടെയുണ്ടാകും; അയ്യപ്പഭക്തരുടെ നെഞ്ചിൽ ചവിട്ടിയേ ഫെമിനിസ്റ്റുകൾക്ക് അവിടേക്ക് കടക്കാൻ കഴിയൂ: ജാമ്യത്തിലിറങ്ങി മൂന്ന് മിനിറ്റിൽ മൂന്ന് കാര്യങ്ങൾ പറഞ്ഞ് രാഹുൽ ഈശ്വർ വീണ്ടും സൈബർ ലോകത്ത് സജീവം
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കലാപ ആഹ്വാനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ വീണ്ടും സൈബർ ലോകത്ത് സജീവമായി. ജാമ്യം ലഭിച്ച ശേഷമാണ് രാഹുൽഫേസ്‌ബുക്ക് വീഡിയോയിലൂടെ ആളുകളെ അഭിസംബോധന ചെയ്തത്. മൂന്ന് മിനിറ്റിൽ മൂന്ന് കാര്യങ്ങൾ എന്നു പറഞ്ഞു കൊണ്ടാണ് രാഹുൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. രാഹുലിന്റെ വാക്കുകൾ ഇങ്ങനെയാണ്. സ്വാമിയെ ശരമയ്യപ്പ!.. പൊലീസ് അറസ്റ്റ് ചെയ്ത് എറണാകുളത്തെത്തി. ജഡ്ജി ജാമ്യം തന്നു. അയ്യപ്പ സ്വാമിയുടെ അനുഗ്രഹമാണ്. നവംബർ 5 ന് ഞാൻ ശബരിമലയിൽ വേണമെന്നത് അയ്യപ്പ സ്വാമിയുടെ തീരുമാനമാണ്. അതിനാലാണ് എനിക്ക് ജാമ്യം കിട്ടിയത്. ഇതാണ് ഒന്നാമത്തെ കാര്യം. നവംബർ 5 ന് ഏതുവിധേനയും അവിടെ ഫെമിനിസ്റ്റുകളെ തിരുകിക്കയറ്റാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവർ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആയതു കൊണ്ട് അവരുടെ പേര് പറയാനാകില്ല. കേരളത്തിന്റെ പ്രമുഖരും ഭരണസാരഥ്യം വഹിക്കുന്നവരുമൊക്കെ അവിടെ യുവതികളെ കുത്തിത്തിരുകാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ ചെയ്താൽ നവംബർ 13 ന് സുപ്രീംകോടതി റിവ്യൂ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കലാപ ആഹ്വാനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ വീണ്ടും സൈബർ ലോകത്ത് സജീവമായി. ജാമ്യം ലഭിച്ച ശേഷമാണ് രാഹുൽഫേസ്‌ബുക്ക് വീഡിയോയിലൂടെ ആളുകളെ അഭിസംബോധന ചെയ്തത്. മൂന്ന് മിനിറ്റിൽ മൂന്ന് കാര്യങ്ങൾ എന്നു പറഞ്ഞു കൊണ്ടാണ് രാഹുൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. രാഹുലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
സ്വാമിയെ ശരമയ്യപ്പ!.. പൊലീസ് അറസ്റ്റ് ചെയ്ത് എറണാകുളത്തെത്തി. ജഡ്ജി ജാമ്യം തന്നു. അയ്യപ്പ സ്വാമിയുടെ അനുഗ്രഹമാണ്. നവംബർ 5 ന് ഞാൻ ശബരിമലയിൽ വേണമെന്നത് അയ്യപ്പ സ്വാമിയുടെ തീരുമാനമാണ്. അതിനാലാണ് എനിക്ക് ജാമ്യം കിട്ടിയത്. ഇതാണ് ഒന്നാമത്തെ കാര്യം. നവംബർ 5 ന് ഏതുവിധേനയും അവിടെ ഫെമിനിസ്റ്റുകളെ തിരുകിക്കയറ്റാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവർ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആയതു കൊണ്ട് അവരുടെ പേര് പറയാനാകില്ല. കേരളത്തിന്റെ പ്രമുഖരും ഭരണസാരഥ്യം വഹിക്കുന്നവരുമൊക്കെ അവിടെ യുവതികളെ കുത്തിത്തിരുകാൻ ശ്രമിക്കുന്നുണ്ട്.
അങ്ങനെ ചെയ്താൽ നവംബർ 13 ന് സുപ്രീംകോടതി റിവ്യൂ ഹർജി പരിഗണിക്കുമ്പോൾ അത് പരാജയപ്പെടും. അവിടെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ഒരു ദിവസം കൂടി, 24 മണിക്കൂർ. കൃത്യം പറഞ്ഞാൽ നട തുറന്നിരിക്കുമ്പോൾ നവംബർ 5 വൈകിട്ട് 5 മണി മുതൽ നവംബർ 6 ന് രാത്രി പത്തു മണിയോളം വരെയുള്ള സമയം പ്രതിരോധിക്കാൻ കഴിഞ്ഞാൽ നൂറുശതമാനം നമുക്ക് വിജയിക്കാൻ കഴിയും. എന്റെ സുഹൃത്തുക്കളും അയ്യപ്പഭക്തരുടെയും പിന്തുണ കൊണ്ട് എനിക്ക് ജാമ്യത്തിലിറങ്ങാൻ കഴിഞ്ഞു. വീണ്ടും എനിക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാനും നവംബർ 5 ന് അവിടെ എത്താതിരിക്കാനുമുള്ള ശ്രമങ്ങൾ പൊലീസ് തുടരുന്നുണ്ട്.
ആ രീതിയിലുള്ള ഉദ്യമങ്ങൾ എത്ര തന്നെയുണ്ടായാലും സ്വാമി അയ്യപ്പനു വേണ്ടി ശക്തമായി പോരാടാൻ ഒരു വിശ്വാസിയെന്ന നിലയിൽ ഹിന്ദു എന്ന രീതിയിൽ നൂറു ശതമാനമുണ്ടാകും. അതിന് നിങ്ങളുടെ പിന്തുണ വേണം. എനിക്കെതിരേ നിരവധി ആരോപണങ്ങൾ വരുന്നുണ്ട്. തോമസ് ഐസക്കിനെപ്പോലുള്ള ആളുകൾ രാഹുൽ ഈശ്വറെന്ന സാധാരണക്കാരനെതിരേ പേരെടുത്ത് പറഞ്ഞ് ആരോപണങ്ങളുന്നയിക്കുന്നത് അയ്യപ്പഭക്തരുടെ ശക്തി കണ്ടുകൊണ്ടാണ്. ഞാനടക്കമുള്ള അയ്യപ്പവിശ്വാസികൾ അതിശക്തമായി മുന്നോട്ടുപോകുന്നുണ്ട് എന്ന തിരിച്ചറിവിലാണ്.
മൂന്നാമത്തെ പോയിന്റ് നൂറുശതമാനം ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കും. ശക്തമായി വിജയിക്കാൻ സാധിക്കണം. പല ഫേക്ക് ന്യൂസുകളിലൂടെ ഈ മുന്നേറ്റത്തെ തകർക്കാൻ പലരും ശ്രമിക്കുന്നുണ്ട്. ഞാൻ തമിഴന്മാരോട്, തെലുങ്ക്, ആന്ധ്രക്കാരോടൊക്കെ സംസാരിച്ചിട്ടുണ്ട്. വലിയ തോതിലുള്ള പിന്തുണയുമായി അവർ നമ്മോടൊപ്പമുണ്ടാകും. ഞാൻ അറസ്റ്റിലായാലും ഇല്ലെങ്കിലും മുന്നോട്ടുപോകണം. നവംബർ 5 ന് രാവിലെ 10 മണിക്ക് തന്നെ അയ്യപ്പൻ അനുഗ്രഹിച്ചാൽ ഞാനവിടെയുണ്ടാകും. അയ്യപ്പഭക്തരുടെ നെഞ്ചിൽ ചവിട്ടിയേ ഫെമിനിസ്റ്റുകൾക്ക് അവിടേക്ക് കടക്കാൻ കഴിയൂ. കേരളത്തിൽ മുഖ്യമന്ത്രിയുടെ അടക്കമുള്ള തലത്തിൽ ഫെമിനിസ്റ്റുകളെ മഹിഷികളെ തിരുകിക്കയറ്റാനുള്ള ശ്രമമുണ്ട്. അതിനെ പ്രതിരോധിക്കണം.- രാഹുൽ ഫേസ്‌ബുക്ക് വീഡിയോയിൽ പറഞ്ഞു.