- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
41,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന വിമാനം പെട്ടെന്ന് ഇടത്തേക്ക് ചാഞ്ഞു; അതിവേഗം താഴേക്ക് പോന്നു; ഒപ്പം ശക്തമായ കുലുക്കവും; ഹുബ്ലിയിൽ വിമാനം ഇറക്കാനായത് മൂന്നാമത്തെ ശ്രമത്തിലും; നടന്നത് ബോധപൂർവ്വമായ ഗൂഢാലോചനയെന്ന ആരോപണവുമായി കോൺഗ്രസ്; പ്രശ്നമുണ്ടാക്കിയത് ഓട്ടോ പൈലറ്റ് സംവിധാനത്തിലെ തകരാറ് മാത്രമെന്ന് വിമാനകമ്പനി; നടന്നത് രാഹുൽ ഗാന്ധിയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമോ? കർണ്ണാടക തെരഞ്ഞെടുപ്പിൽ ചർച്ചയായി പുതിയ വിഷയവും
ന്യൂഡൽഹി: രാഹുൽഗാന്ധി സഞ്ചരിച്ച വിമാനത്തിന് ഗുരുതര സാങ്കേതിക തകരാറുണ്ടായ സംഭവത്തിൽ കർണാടക പൊലീസും ഏവിയേഷൻ മന്ത്രാലയവും അന്വേഷണം തുടങ്ങി. ഓട്ടോ പൈലറ്റ് സംവിധാനത്തിനുണ്ടായ പിഴവാണ് പ്രശ്‌നകരാണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലും വിശദീകരിച്ചു കഴിഞ്ഞു. എന്നാൽ സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് കോൺഗ്രസിന്റെ നിലപാട് ഈ സാഹചര്യത്തിൽ പൈലറ്റുമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഈ വിഷയം സജീവ ചർച്ചയാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. രാഹുൽ ഗാന്ധിയെ വകവരുത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് ആരോപണം. ന്യൂഡൽഹിയിൽനിന്ന് കർണാടകത്തിലെ ഹുബ്ലിയിലേക്കുള്ള യാത്രയിൽ രാഹുലിനൊപ്പം സഞ്ചരിച്ച കൗശൽ വിദ്യാർത്ഥിയാണ് പരാതി നൽകിയിട്ടുള്ളത്. വിമാനത്തിന് അപ്രതീക്ഷിതമായി സാങ്കേതിക തകരാറുണ്ടായെന്നും പ്രതികൂല കാലാവസ്ഥയല്ല ഇതിന് കാരണമെന്നും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ അട്ടിമറി ശ്രമം ഉണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. രാഹുലിനെ ഇല്ലായ്മ ചെയ്യാൻ മനപ്പൂർവ്വം
ന്യൂഡൽഹി: രാഹുൽഗാന്ധി സഞ്ചരിച്ച വിമാനത്തിന് ഗുരുതര സാങ്കേതിക തകരാറുണ്ടായ സംഭവത്തിൽ കർണാടക പൊലീസും ഏവിയേഷൻ മന്ത്രാലയവും അന്വേഷണം തുടങ്ങി. ഓട്ടോ പൈലറ്റ് സംവിധാനത്തിനുണ്ടായ പിഴവാണ് പ്രശ്‌നകരാണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലും വിശദീകരിച്ചു കഴിഞ്ഞു. എന്നാൽ സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് കോൺഗ്രസിന്റെ നിലപാട് ഈ സാഹചര്യത്തിൽ പൈലറ്റുമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഈ വിഷയം സജീവ ചർച്ചയാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. രാഹുൽ ഗാന്ധിയെ വകവരുത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് ആരോപണം.
ന്യൂഡൽഹിയിൽനിന്ന് കർണാടകത്തിലെ ഹുബ്ലിയിലേക്കുള്ള യാത്രയിൽ രാഹുലിനൊപ്പം സഞ്ചരിച്ച കൗശൽ വിദ്യാർത്ഥിയാണ് പരാതി നൽകിയിട്ടുള്ളത്. വിമാനത്തിന് അപ്രതീക്ഷിതമായി സാങ്കേതിക തകരാറുണ്ടായെന്നും പ്രതികൂല കാലാവസ്ഥയല്ല ഇതിന് കാരണമെന്നും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ അട്ടിമറി ശ്രമം ഉണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. രാഹുലിനെ ഇല്ലായ്മ ചെയ്യാൻ മനപ്പൂർവ്വം നടത്തിയ സാങ്കേതിക തിരിമറിയാണ് പ്രശ്‌നത്തിന് കാരണമെന്നും ആരോപിക്കുന്നു. പറന്നുകൊണ്ടിരുന്ന വിമാനം പെട്ടെന്ന് ഇടത്തേക്ക് ചാഞ്ഞതിനൊപ്പം അതിവേഗം താഴേക്ക് പോന്നതായും ശക്തമായ കുലുക്കം അനുഭവപ്പെട്ടതായുമാണ് പരാതി.
പ്രസന്നമായ കാലാവസ്ഥയായിരുന്നു ഈ സമയത്ത്. കാറ്റോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലായിരുന്നു. ഇതാണ് സംശയത്തിന് ഇടനൽകുന്നത്. അതിനിടെ ഓട്ടോ പൈലറ്റ് സംവിധാനത്തിന്റെ പ്രവർത്തനം നിലച്ചുവെന്നും അറിയാൻ കഴിഞ്ഞു. രണ്ടു തവണ വിമാനം ഹൂബ്ലി വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടുവെന്നും മൂന്നാം തവണയാണ് സുരക്ഷിതമായി ഇറക്കാൻ കഴിഞ്ഞതെന്നും കർണാടക ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജീവന് വേണ്ടി പ്രാർത്ഥിക്കേണ്ട അവസ്ഥയുണ്ടായെന്നും പരാതിയിൽ വിശദീകരിക്കുന്നു. ഈ വിഷയം കർണ്ണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സജീവ ചർച്ചയാക്കും. 41,000 അടി ഉയരത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് വിമാനത്തിന് തകരാറ് സംഭവിക്കുന്നത്.
രാഹുൽഗാന്ധിയെക്കൂടാതെ നാലുപേരാണ് ചാർട്ടേഡ് വിമാനത്തിൽ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ് രാഹുൽ പ്രത്യേക വിമാനത്തിൽ കർണാടകത്തിലേക്ക് വന്നത്. എന്നാൽ ഓട്ടോ പൈലറ്റ് സംവിധാനത്തിൽ തകരാറുണ്ടായെന്നും പൈലറ്റ് അപ്പോൾ തന്നെ ഓട്ടോമറ്റിക് മോദിലേക്ക് മാറിയെന്നും വിമാന കമ്പനി വിശദീകരിക്കുന്നു. ന്യൂഡൽഹിയിൽ നിന്ന് കർണാടകയിലേക്ക് പുറപ്പെട്ട വിമാനം ഉത്തര കർണാടകയിലെ ഹുബ്ബള്ളി വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് ഏകദേശം 40 മിനിറ്റ് മുമ്പാണ് തകരാറുണ്ടായത്. വ്യാഴാഴ്ച രാവിലെ 10.45നായിരുന്നു സംഭവം. ബോധപൂർവം എന്തോ ചെയ്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അതേപ്പറ്റി അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
അതേസമയം, കെപിസിസി ജനറൽ സെക്രട്ടറി ഷക്കീർ സനദി നൽകിയ പരാതി ലഭിച്ചതായി ഹുബ്ബള്ളി-ധാർവാഡ് പൊലീസ് ഡി.സി.പി രേണുക സുകുമാറും അറിയിച്ചു. മൂന്നാമത്തെ ശ്രമത്തിൽ പകൽ 11.25നാണ് വിമാനം ഹുബ്ബള്ളിയിൽ ഇറങ്ങിയതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. യാത്രയിൽ അസ്വാഭാവികമായ പലതും സംഭവിച്ചതായി വിമാന ജീവനക്കാരും പറഞ്ഞതായി പരാതിയിൽ ചൂണ്ടിക്കാട്ടി. പൈലറ്റിന്റെ നിയന്ത്രണത്തിൽനിന്ന് ഓട്ടോപൈലറ്റ് (സ്വയം പറക്കൽ)സംവിധാനത്തിലേക്ക് മാറ്റിയപ്പോഴാണ് വിമാനത്തിന് കുലുക്കവും മറ്റും ഉണ്ടായതെന്നും ഉടൻ പൈലറ്റിന്റെ നിയന്ത്രണത്തിലേക്ക് മാറ്റിയതോടെ അത് ഇല്ലാതായെന്നുമാണ് തങ്ങൾക്ക് ലഭിച്ച റിപ്പോർട്ടെന്ന് ഡി.ജി.സി.എ അറിയിച്ചു.
സംഭവത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുൽഗാന്ധിയെ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. വിടി-എവിഎച്ച് ഫാൽക്കൺ 2000 വിമാനമാണ് വിവാദത്തിൽ പെടു്‌നത്. റെലിഗെയർ ഏവിയേഷൻ കമ്പനിയുടേതാണ് ഈ വിമാനം. 2001ൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതാണ് ഇത്.