ന്യൂഡൽഹി: രാഹുൽ ഗാന്ധി ഇപ്പോൾ പഴയ ആളല്ല. പപ്പുമോൻ എന്ന് വിളിച്ച് മുമ്പ് കളിയാക്കിയിരുന്നവരും അതുസമ്മതിക്കും. മോദിജിയെ പോലെ തന്നെ പഞ്ച് ഡയലോഗുകൾക്ക് വലിയ കുറവുമില്ല ഇപ്പോൾ. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലെ പഞ്ച് ഡയലോഗുകൾ കേട്ട് കോൺഗ്രസുകാർ മാത്രമല്ല നിഷ്പക്ഷമതികളും തലകുലുക്കുന്നു. കൊള്ളാം..കോൺഗ്രസ് അദ്ധ്യക്ഷൻ പഴയ പോലല്ല.

പഞ്ച് ഡയലോഗുകൾക്ക് രാഹുൽ മഹാഭാരതത്തെയും കൂട്ടുപിടിച്ചു.ബിജെപിയെയും ആർഎസ്എസിനെയും കൗരവരുമായായിരുന്നു രാഹുലിന്റെ താരതമ്യം. അധികാരം പിടിച്ചടക്കുക, ബിജെപിയുടെ ധർമമായിരുന്നു. അതേസമയം ബിജെപി ഒരുസംഘടനയുടെ ശബ്ദമായിരിക്കുമ്പോൾ, കോൺഗ്രസ് രാജ്യത്തിന്റെ ശബ്ദമാണെന്നാണ് രാഹുൽ വിശേഷിപ്പിച്ചത്.

നൂറ്റാണ്ടുകൾക്ക് മുമ്പ് കുരുക്ഷേത്ര യുദ്ധം നടന്നു. കൗരവന്മാർ അധികാരികളും അഹങ്കാരികളും ആയിരുന്നു. പാണ്ഡവന്മാർ സത്യത്തിന് വേണ്ടി പോരാടി. കൗരവന്മാരെ പോലെ ബിജെപി അധികാരത്തിന് വേണ്ടിയും പാണ്ഡവന്മാർ സത്യത്തിന് വേണ്ടിയും നിലകൊള്ളുമെന്നാണ് രാഹുൽ പറഞ്ഞുവച്ചത്.

രാജ്യത്തിന്റെ മണ്ണ് കോൺഗ്രസുകാരുടെ രക്തത്തിൽ കുളിച്ചിരിക്കുന്നു.ഗാന്ധിജി രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞു.നമ്മുടെ നേതാവ് ജയിലിൽ കഴിയുമ്പോൾ അവരുടെ നേതാവായ വിനായക് ദാമോദർ സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷിച്ച് കത്തെഴുതുകയായിരുന്നു.
രു കൊലപാതകത്തിൽ ആരോപണവിധേയനായ വ്യക്തിയെ ബിജെപി അദ്ധ്യക്ഷനായി അവരോധിക്കാൻ അവർക്ക് സാധിക്കും. എന്നാൽ കോൺ്ഗ്രസ് പാർട്ടിയുടെ കാര്യത്തിൽ ജനങ്ങൾ അതംഗീകരിക്കില്ല.

മോദിയെന്ന പേര് തന്നെ അഴിമതിയുടെ പര്യായമാണ്. മുപ്പതിനായിരം കോടിയാണ് ഈ മോദി ആ മോദിക്ക് നൽകിയത്. അതിന് പകരമായി ആ മോദി ഈ മോദിക്ക് സ്വയം മാർക്കറ്റ് ചെയ്യാനും വോട്ട് വാങ്ങാനുമുള്ള പണം നൽകുന്നു. നിങ്ങൾക്ക് രാജ്യത്തിന്റെ പണം മുപ്പത്തിമുവ്വായിരം കോടി ബാങ്കുകളിൽ നിന്ന് തട്ടിയെടുക്കാം. ബിജെപി സർക്കാർ നിങ്ങളെ സംരക്ഷിക്കും. ധനമന്ത്രി ഒരക്ഷരം മിണ്ടില്ല. കാരണം അയാളും അയാളുടെ മകളും തട്ടിപ്പുകാർക്ക് വേണ്ടി പണിയെടുക്കുന്നവരാണ്.

പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടി സംസാരിക്കേണ്ടപ്പോൾ അദ്ദേഹം നിശ്ശബ്ദനായിരിക്കും. കോൺഗ്രസിലാകട്ടെ പ്രവർത്തകരെല്ലാം ജനങ്ങളുടെ സേവകരാണ്. തൊഴിലില്ലായ്മ മൂലം കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ മോദി ഇന്ത്യ ഗേറ്റിന് മുമ്പിൽ നമ്മളെ യോഗ ചെയ്യാൻ ക്ഷണിക്കും.നോട്ടുനിരോധനം അബദ്ധമായെന്ന് ലോകം മുഴുവൻ പറഞ്ഞു. എന്നാൽ, ബിജെപിയും മോദിയും അത് അംഗീകരിക്കാൻ തയ്യാറായില്ല. കോൺ്ഗ്രസായിരുന്നെങ്കിൽ തെറ്റുകൾ അംഗീകരിച്ച് അതുതിരുത്തുമായിരുന്നു.

കോൺഗ്രസായിരിക്കും ഇനി രാജ്യത്തെ നയിക്കുക. എന്നാൽ, മനുഷ്യരായതുകൊണ്ട് നമുക്ക് അബദ്ധങ്ങൾ സംഭവിക്കും. എന്നാൽ മോദിജി കരുതുന്നത് അദ്ദേഹം മനുഷ്യനല്ല ദൈവമാണെന്ന്. എല്ലാ സ്ഥാപനങ്ങളെയും ദുർബലമാക്കുകയാണ ്ആർഎസ്എസിന്റെ രീതി.അത് ജുഡീഷ്യറിയായാലും, പാർലമെന്റായായും, പൊലീസായാലും തങ്ങൾക്ക് കീഴിലാക്കാനാണ് ബിജെപിയുടെ ശ്രമം.ഞങ്ങൾ ഗുജറാത്തിൽ കോൺഗസ് പ്രവർത്തകർക്ക് ടിക്കറ്റ് കൊടുത്തു.ആ സമയത്ത് മോദ ി കടൽ വിമാനത്തിൽ പറക്കുന്നത് കാണാമായിരുന്നു.നമ്മൾ കോൺഗ്രസിനെ യഥാർഥമായി ശാക്തീകരിക്കുമ്പോൾ മോദിക്ക് അന്തർവാഹിനിയിൽ സഞ്ചരിക്കേണ്ടി വരും.

കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും തമ്മിൽ വിടവുണ്ടെന്നത് സത്യമാണ്.ഈ വിടവ് പരിഹരിക്കുന്നതിനായിരി്ക്കും താൻ ശ്രദ്ധിക്കുക.ലോകത്ത് ഇപ്പോൾ, രണ്ടുദർശനങ്ങളുണ്ട്. അമേരിക്കനും, ചൈനീസും. എന്നാൽ ലോകത്തിന് മുമ്പാക ഇന്ത്യൻ ദർശനം അവതരിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുൽഗാന്ധി പറഞ്ഞു.

പരാജയപ്പെട്ടവന്റെ സുവിശേഷമെന്നൊക്കെ നിർമലാ സീതാരാമൻ അധിക്ഷേപിച്ചാലും രാഹുലിന്റെ പഞ്ച് ഡയലോഗുകൾ ജനം ശ്ര്ദ്ധിച്ചുതുടങ്ങിയെന്ന് മനസ്സിലായാകുന്നത് ചുവരെഴുത്ത് വായിക്കാൻ സഹായിക്കും.