- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി നേതാക്കൾക്ക് പിന്നാലെ സുഷമക്ക് അഭിനന്ദനവുമായി രാഹുൽ ഗാന്ധിയും; കോൺഗ്രസ് പദ്ധതികൾ ഉദ്ധരിച്ചതിന് സുഷമയ്ക്ക് നന്ദി; യുപിഎ സർക്കാരിന്റെ അഭിമാന പദ്ധതിയായ ഐഐടികളേയും ഐഐഎമ്മിനെയും ഉദ്ധരിച്ച് മറുപടി നൽകിയതിനാണ് രാഹുലിന്റെ നന്ദി പ്രകടനം
ന്യൂഡൽഹി: യു.എൻ ജനറൽ അസംബ്ലിയിൽ പാക്കിസ്ഥാനെ കടന്നാക്രമിച്ച ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് നന്ദി പറഞ്ഞ് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് നടപ്പിലാക്കിയ പദ്ധതികൾ ഉയർത്തിക്കാട്ടി പാക്കിസ്ഥാന് മറുപടി നൽകിയതിനാണ് അദ്ദേഹം നന്ദി അറിയിച്ചത്. കോൺഗ്രസ് പദ്ധതികൾ ഉയർത്തി കാട്ടി പാക്കിസ്ഥാന് ഉചിതമായ മറുപടി നൽകിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നന്ദി അറിയിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. പാകാസ്താനെതിരെ ആഞ്ഞടിച്ചതിലുപരി രാഹുൽ നന്ദി രേഖപ്പെടുത്തിയത് യുപിഎ സർക്കാരിന്റെ അഭിമാന പദ്ധതിയായ ഐഐടികളേയും, ഐഐഎമ്മിനെയും ഉദ്ധരിച്ച് പാക്കിസ്ഥാന് മറുപടി നൽകിയതിനാണ്. യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുമ്പോഴാണ് സുഷമ സ്വരാജ് പാക്കിസ്ഥാനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. ഇന്ത്യ ഐഐടി, ഐഐഎം, എയിംസ് തുടങ്ങിയവ സ്ഥാപിക്കുമ്പോൾ പാക്കിസ്ഥാൻ തീവ്രവാദം വളർത്താൻ ജെഇഎം, എൽഇടി, ഹഖാനി നെറ്റ്‌വർക്ക് എന്നിവയാണ് സ്ഥാപിക്കുന്നത്. ഇന്ത്യ സൃഷ്ടിക്കുന്ന ഡോക്ടർമാർ ജീവൻ രക്ഷിക്കുമ്പോൾ, പാക്കിസ്ഥാന്റെ
ന്യൂഡൽഹി: യു.എൻ ജനറൽ അസംബ്ലിയിൽ പാക്കിസ്ഥാനെ കടന്നാക്രമിച്ച ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് നന്ദി പറഞ്ഞ് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് നടപ്പിലാക്കിയ പദ്ധതികൾ ഉയർത്തിക്കാട്ടി പാക്കിസ്ഥാന് മറുപടി നൽകിയതിനാണ് അദ്ദേഹം നന്ദി അറിയിച്ചത്.
കോൺഗ്രസ് പദ്ധതികൾ ഉയർത്തി കാട്ടി പാക്കിസ്ഥാന് ഉചിതമായ മറുപടി നൽകിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നന്ദി അറിയിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. പാകാസ്താനെതിരെ ആഞ്ഞടിച്ചതിലുപരി രാഹുൽ നന്ദി രേഖപ്പെടുത്തിയത് യുപിഎ സർക്കാരിന്റെ അഭിമാന പദ്ധതിയായ ഐഐടികളേയും, ഐഐഎമ്മിനെയും ഉദ്ധരിച്ച് പാക്കിസ്ഥാന് മറുപടി നൽകിയതിനാണ്.
യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുമ്പോഴാണ് സുഷമ സ്വരാജ് പാക്കിസ്ഥാനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. ഇന്ത്യ ഐഐടി, ഐഐഎം, എയിംസ് തുടങ്ങിയവ സ്ഥാപിക്കുമ്പോൾ പാക്കിസ്ഥാൻ തീവ്രവാദം വളർത്താൻ ജെഇഎം, എൽഇടി, ഹഖാനി നെറ്റ്‌വർക്ക് എന്നിവയാണ് സ്ഥാപിക്കുന്നത്. ഇന്ത്യ സൃഷ്ടിക്കുന്ന ഡോക്ടർമാർ ജീവൻ രക്ഷിക്കുമ്പോൾ, പാക്കിസ്ഥാന്റെ ഉത്പന്നമായ ഭീകരവാദികൾ ജീവനെടുക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
യുഎൻ പ്രതിനിധി സമ്മേളനത്തിൽ പാക്കിസ്ഥാന് ശക്തമായ മറുപടി നൽകിയതിൽ കോൺഗ്രസ് വക്താവ് രൺദീപ് സുർജോവാല സുഷമയെ അഭിനന്ദിച്ചിരുന്നു. തന്റെ പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെയും പുകഴ്‌ത്താനും സുഷമ മറന്നില്ല.
ഭീകരവാദത്തിന്റെ ആപത്തും ഭീകരവാദികളെ ചെറുക്കുന്നതിന്റെ ആവശ്യകതയും ലോകത്തെ അറിയിച്ചതിൽ മന്ത്രി സുഷമയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദിയും ട്വിറ്ററിൽ കുറിച്ചിരുന്നു.
ഇന്ത്യയിൽ ഐഐടിയും ഐഐഎമ്മും പോലുള്ള അഭിമാനകരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും ഉയർന്നപ്പോൾ പാക്കിസ്ഥാൻ എൽഇടി (ലഷ്‌കറെ തായിബ) പോലുള്ള ഭീകരസംഘടനകളെ സൃഷ്ടിക്കുന്ന ഫാക്ടറിയായി മാറിയെന്ന് സുഷമ സ്വരാജ് യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ വിദേശകാര്യമന്ത്രിക്ക് നന്ദി അറിയിച്ചത്.
സുഷമ സ്വരാജിന്റെ പ്രസംഗത്തിൽനിന്ന്:
''ഐഐടി, ഐഐഎം പോലുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ ഇന്ത്യ നിർമ്മിച്ചു, എന്നാൽ ഭീകരവാദത്തിനപ്പുറം എന്താണു പാക്കിസ്ഥാൻ ലോകത്തിനു നൽകിയത്? വിവിധ മേഖലകളിലെ വിദഗ്ധന്മാരെ ഇന്ത്യ ലോകത്തിനു നൽകിയപ്പോൾ പാക്കിസ്ഥാൻ രൂപംനൽകിയതു ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളെയാണ്. ഇന്ത്യ ദാരിദ്ര്യത്തിനെതിരായി യുദ്ധം ചെയ്യുമ്പോൾ പാക്കിസ്ഥാനു താൽപര്യം ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ മാത്രമാണ്...''
ഐഐടികളും ഐഐഎമ്മുകളും സ്ഥാപിച്ചതിലൂടെ രാജ്യത്തിനും ലോകത്തിനും കോൺഗ്രസ് നൽകിയ സംഭാവനകളെ സുഷമ സ്വരാജ് ഈ പ്രസംഗത്തിലൂടെ അംഗീകരിച്ചതായി രാഹുൽ ചൂണ്ടിക്കാട്ടി.
ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ 1950ൽ ഖരക്പുരിലാണ് ഇന്ത്യയിലെ ആദ്യത്തെ ഐഐടി സ്ഥാപിതമായത്. 1961ൽ നെഹ്‌റുവിന്റെ ഭരണകാലത്തുതന്നെ ഇന്ത്യയിലെ ആദ്യ ഐഐഎം കൊൽക്കത്തയിലും സ്ഥാപിതമായി. നിലവിൽ ഇന്ത്യയിലാകെ 23 ഐഐടികളും 20 ഐഐഎമ്മുകളുമുണ്ട്.