- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രഡിബിൾ അല്ലെന്ന് പറയുന്ന സ്വപ്നയുടെ പുതിയ ആരോപണത്തിൽ വിജിലൻസ് മേധാവിയെ നീക്കിയത് എന്തിന്? അജിത്കുമാറിനെതിരെ സ്വപ്ന പറഞ്ഞത് വിശ്വസിക്കാമെങ്കിൽ അതേ ദിവസം തന്നെ സ്വപ്ന മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണം എന്തുകൊണ്ട് വിശ്വസിച്ചു കൂടാ? സിപിഎം 'ക്യാപ്സ്യൂളിനെതിരെ' രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ചതും മുതൽ സ്വപ്‌ന സുരേഷിന് ക്രഡിബിലിറ്റിയില്ലെന്ന ആരോപണമാണ് സിപിഎം സൈബർ കേന്ദ്രങ്ങളും നേതാക്കളും ഉന്നയിക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ മുമ്പ് സ്വപ്‌നയുടെ വാക്കുകൾ ഉപോയഗിച്ചു ന്യായീകരണങ്ങളുമായി നേതാക്കളും രംഗത്തു വന്നിരുന്നു. അതേ സഖാക്കൾ തന്നെയാണ് ഇപ്പോൾ മറുകണ്ടം ചാടിയിരിക്കുന്നതും.
സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തു കൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തുവന്നു. സ്വപ്‌ന പറയുന്നത് ക്രഡിബിലിറ്റിയില്ലെന്ന ആരോപണം ഉന്നയിക്കുന്നവർ തന്നെ അവരുടെ വാക്കുകളുടെ അടിസ്ഥാനത്തിൽ വിജലിൻസ് മേധാവിയെ മാറ്റിയ കാര്യമാണ് രാഹുൽ ചൂണ്ടിക്കാട്ടുന്നത്. അജിത്കുമാറിനെതിരെ സ്വപ്ന പറഞ്ഞത് വിശ്വസിക്കാമെങ്കിൽ അതേ ദിവസം തന്നെ സ്വപ്ന മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണം എന്തുകൊണ്ട് വിശ്വസിച്ചു കൂടാ? എന്ന ചോദ്യം രാഹുൽ ഉയർത്തുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്റെ ചോദ്യം.
രാഹുലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
'സ്വപ്ന പറയുന്നതിൽ ക്രഡിബിലിറ്റിയില്ല'
സ്വർണ്ണക്കടത്ത് വിഷയത്തിൽ CPIM ഉയർത്തുന്ന ഇപ്പോഴത്തെ പ്രധാനപ്പെട്ട ഡിഫൻസാണ് ഇത്. ആ വാദം സഖാവ് സരിത അറ്റസ്റ്റ് ചെയ്യുകയും ചെയ്തു.
മുൻപ് സ്വപ്ന സർക്കാരിനു അനുകൂലമായി പപറഞ്ഞപ്പോൾ സ്വപ്നയുടെ വാക്കുകൾ ആധികാരികാരികമായിരുന്നല്ലോ എന്ന് ഓർമ്മപ്പെടുത്തി ബുദ്ധിമുട്ടിക്കുന്നില്ല.
ചോദിക്കാനുള്ളത് മറ്റൊന്നാണ്, ക്രഡിബിൾ അല്ലായെന്ന് നിങ്ങൾ തന്നെ പറയുന്ന സ്വപ്നയുടെ പുതിയ ആരോപണത്തിന്റെ പേരിൽ നിങ്ങൾ വിജിലൻസ് ADGP അജിത്കുമാറിനെ വിജിലൻസ് തലപ്പത്ത് നിന്ന് നീക്കിയത് എന്തിനാണ്?
അജിത്കുമാറിനെതിരെ സ്വപ്ന പറഞ്ഞത് വിശ്വസിക്കാമെങ്കിൽ അതേ ദിവസം തന്നെ സ്വപ്ന മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണം എന്തുകൊണ്ട് വിശ്വസിച്ചു കൂടാ?
വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് എം.ആർ.അജിത്കുമാറിനെ നീക്കിയത് രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നും സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ തുടർന്നുമാണ്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണുമായി ഒരു ദിവസം മുപ്പതിലേറെ തവണ സംസാരിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അജിത്കുമാറിനെ വൈകാതെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. തന്റെ രഹസ്യ മൊഴി പിൻവലിപ്പിക്കാൻ മദ്ധ്യസ്ഥനായി എത്തിയ ഷാജ് കിരണിന്റെ വാട്ട്‌സ് ആപ്പിലൂടെ അജിത്കുമാർ പലതവണ വിളിച്ചതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു.തുടർന്ന് ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിൽ അജിത്കുമാർ ഷാജിനെ വിളിച്ചതായി കണ്ടെത്തി.
ഇതു സംബന്ധിച്ച് ഇന്റലിജൻസ് മേധാവി ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത്കുമാറിനെ ഇന്നലെ വൈകുന്നേരം ഡി.ജി.പി അനിൽകാന്ത് പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയിരുന്നു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഡി ജി പി ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. ഇതിനുപിന്നാലെയാണ് വിജിലൻസ് ചുമതലയിൽ നിന്ന് മാറ്റാൻ തീരുമാനമുണ്ടായത്.
ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന അജിത്കുമാറിനെ അടുത്തിടെയാണ് വിജിലൻസ് മേധാവിയായി നിയമിച്ചത്. അജിത്കുമാറിനൊപ്പം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ്‌സാഖറെയും വിളിച്ചതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. എന്നാൽ സാഖറെ അത് നിഷേധിച്ചു.
മറുനാടന് മലയാളി ബ്യൂറോ