- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
റെയിൽവെ ടിക്കറ്റെടുക്കാൻ ആധാർ നിർബന്ധമാക്കും; ആനുകൂല്യങ്ങൾക്കും ഓൺലൈൻ ടിക്കറ്റിനും പുറമെ കൗണ്ടറുകളിൽ നിന്നു ടിക്കറ്റെടുക്കാനും ആധാർ വേണ്ടിവരും
ന്യൂഡൽഹി: പൊതുവിതരണ സമ്പ്രദായ രംഗത്തും പാചകവാതക വിതരണത്തിലും മാത്രമേ ആധാർ നിർബന്ധമാക്കാവൂ എന്ന സുപ്രീം കോടതി ഉത്തരവു മറികടന്നു കേന്ദ്രസർക്കാരിന്റെ നീക്കം. റെയിൽവെ ടിക്കറ്റുകൾക്കും ആധാർ കാർഡ് നിർബന്ധമാക്കാനാണു കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ടിക്കറ്റുമായി ബന്ധപ്പെട്ട് സൗജന്യങ്ങൾ ലഭിക്കുന്നതിനാണ് ആദ്യ ഘട്ടത്തിൽ ആധാർ നിർബന്ധമാക്കുക. തുടർന്ന് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനം. രണ്ട് ഘട്ടമായി ആധാറുമായി ബന്ധിപ്പിച്ച് റെയിൽവെ ടിക്കറ്റിങ് സംവിധാനം പരിഷ്‌കരിക്കാനാണ് റെയിൽവെ മന്ത്രാലയത്തിന്റെ പദ്ധതി. ആദ്യ ഘട്ടം പൂർത്തിയായി രണ്ട് മാസത്തിനകം രണ്ടാം ഘട്ടവും പൂർത്തിയാക്കാനാണ് റെയിൽവെ തീരുമാനിച്ചിരിക്കുന്നത്. ട്രെയിൻ യാത്രക്ക് ഇടയിലെ ആൾമാറാട്ട തട്ടിപ്പുകൾ ഒഴിവാക്കാനാണ് ആധാർ നിർബന്ധമാക്കുന്നതെന്നാണ് റെയിൽവെയുടെ വാദം. പൊതുവിതരണ സമ്പ്രദായ രംഗത്തും പാചകവാതക വിതരണത്തിലും മാത്രമേ ആധാർ നിർബന്ധമാക്കാവൂ എന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് അനുസരിക്കുമെന്
ന്യൂഡൽഹി: പൊതുവിതരണ സമ്പ്രദായ രംഗത്തും പാചകവാതക വിതരണത്തിലും മാത്രമേ ആധാർ നിർബന്ധമാക്കാവൂ എന്ന സുപ്രീം കോടതി ഉത്തരവു മറികടന്നു കേന്ദ്രസർക്കാരിന്റെ നീക്കം. റെയിൽവെ ടിക്കറ്റുകൾക്കും ആധാർ കാർഡ് നിർബന്ധമാക്കാനാണു കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
ടിക്കറ്റുമായി ബന്ധപ്പെട്ട് സൗജന്യങ്ങൾ ലഭിക്കുന്നതിനാണ് ആദ്യ ഘട്ടത്തിൽ ആധാർ നിർബന്ധമാക്കുക. തുടർന്ന് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനം.
രണ്ട് ഘട്ടമായി ആധാറുമായി ബന്ധിപ്പിച്ച് റെയിൽവെ ടിക്കറ്റിങ് സംവിധാനം പരിഷ്‌കരിക്കാനാണ് റെയിൽവെ മന്ത്രാലയത്തിന്റെ പദ്ധതി. ആദ്യ ഘട്ടം പൂർത്തിയായി രണ്ട് മാസത്തിനകം രണ്ടാം ഘട്ടവും പൂർത്തിയാക്കാനാണ് റെയിൽവെ തീരുമാനിച്ചിരിക്കുന്നത്.
ട്രെയിൻ യാത്രക്ക് ഇടയിലെ ആൾമാറാട്ട തട്ടിപ്പുകൾ ഒഴിവാക്കാനാണ് ആധാർ നിർബന്ധമാക്കുന്നതെന്നാണ് റെയിൽവെയുടെ വാദം. പൊതുവിതരണ സമ്പ്രദായ രംഗത്തും പാചകവാതക വിതരണത്തിലും മാത്രമേ ആധാർ നിർബന്ധമാക്കാവൂ എന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് അനുസരിക്കുമെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ ഇത് ലംഘിച്ചാണ് ഇപ്പോൾ റെയിൽവെ ടിക്കറ്റ് ബുക്കിംഗിനും ആധാർ നിർബന്ധമാക്കാൻ സർക്കാർ നടപടികൾ കൈക്കൊള്ളുന്നത്.
ആദ്യ ഘട്ടത്തിൽ മുതിർന്ന പൗരന്മാർ, അംഗ പരിമിതർ, വിദ്യാർത്ഥികൾ തുടങ്ങി ആനുകൂല്യങ്ങളും ഇളവും വേണ്ടവർക്കാണ് ആധാർ നിർബന്ധമാക്കുന്നത്. അതിന് പിന്നാലെ റെയിൽവെ ടിക്കറ്റ് ബുക്കിംഗിൽ ആധാർ നിർബന്ധമാക്കും. റിസർവ്വേഷൻ, ഓൺലൈൻ ബുക്കിങ് എന്നിവയ്ക്ക് ആധാർ കാർഡ് നമ്പർ നിർബന്ധമാക്കും. പിന്നീട് കൗണ്ടർ വഴി ടിക്കറ്റ് വാങ്ങുന്നതിനും ആധാർ നിർബന്ധമാക്കും.
സർക്കാർ സേവനങ്ങൾക്കും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും പൗരന്മാരെ സഹായിക്കാനായി തുടങ്ങിയ ആധാർ കാർഡ് പദ്ധതി സർക്കാർ സേവനങ്ങൾക്ക് നിർബന്ധമല്ലെന്നും സുപ്രീം കോടതിയുടെ താൽക്കാലിക വിധി നിലവിലുണ്ട്. ഇതിന്റെ അന്തിമ വിധി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്.