- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
റെയിൽവേ വാരാഘോഷം 2015
60-ാമത് റെയിൽവേ വാരാഘോഷങ്ങളോടനുബന്ധിച്ച് സ്തുത്യർഹമായ സേവനമനുഷ്ഠിച്ച റെയിൽവേ ജീവനക്കാരെ റെയിൽവേ ആദരിക്കും.ഇക്കൊല്ലം ഒരു സിവിലിയൻ കൂടി ആദരിക്കപ്പെടും. നാഗർകോവിലിനടുത്ത് ആരുവാമൊഴിയിലെ മരുത്വർനഗറിലെ ശ്രീ. ബാലചന്ദ്രനാണ് ആദരിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ മാർച്ച് 13-ാം തീയതി സമീപത്തുള്ള റെയിൽവേ ലെവൽക്രോസിംങിലെ വനിതാ ഗേറ്റ് കീപ്പറെ ഒര
60-ാമത് റെയിൽവേ വാരാഘോഷങ്ങളോടനുബന്ധിച്ച് സ്തുത്യർഹമായ സേവനമനുഷ്ഠിച്ച റെയിൽവേ ജീവനക്കാരെ റെയിൽവേ ആദരിക്കും.ഇക്കൊല്ലം ഒരു സിവിലിയൻ കൂടി ആദരിക്കപ്പെടും. നാഗർകോവിലിനടുത്ത് ആരുവാമൊഴിയിലെ മരുത്വർനഗറിലെ ശ്രീ. ബാലചന്ദ്രനാണ് ആദരിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ മാർച്ച് 13-ാം തീയതി സമീപത്തുള്ള റെയിൽവേ ലെവൽക്രോസിംങിലെ വനിതാ ഗേറ്റ് കീപ്പറെ ഒരു സംഘം സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചതിനാണ് ശ്രീ. ബാലചന്ദ്രനെ റെയിൽവേ ആദരിക്കുന്നത്.
ഇക്കൊല്ലത്തെ റെയിൽവേ വാരാഘോഷങ്ങളോനുബന്ധിച്ച് നാളെ (ഏപ്രിൽ 10 2015 വെള്ളി) വൈകിട്ട് 4 മണിക്ക് ട്രിവാൻഡ്രം ക്ലബിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം മുഖ്യാതിഥി ആയിരിക്കും. ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ. സുനിൽ ബാജ്‌പേയി അധ്യക്ഷനായിരിക്കും.
റെയിൽവേ വാരാഘോഷം
1956 ലാണ് റെയിൽവേ വാരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഇക്കൊല്ലം ഇന്ത്യൻ റെയിൽവേയിൽ ഒട്ടാകെ 60-ാമത് റെയിൽവേ വാരമാണ് ആഘോഷിക്കുന്നത്.
1853 ഏപ്രിൽ 16 നാണ് ബോറി ബുന്ദറിൽ നിന്ന് താനെയിലേയ്ക്കുള്ള ആദ്യ ട്രെയിൻ 14 കോച്ചുകളുമായി യാത്ര തിരിച്ചത്. സാഹിബ്, സിന്ധ്, സുൽത്താൻ എന്നീ പേരുകളുള്ള മൂന്ന് എഞ്ചിനുകളുണ്ടായിരുന്ന ഈ ട്രെയിൻ 34 കിലോമീറ്റർ ദൂരം 57 മിനിട്ട് കൊണ്ടാണ് ഓടിയെത്തിയത്. റെയിൽവേ ഇന്ത്യയിൽ എത്തിയ ചരിത്ര പ്രധാനമായ വേളയായിരുന്നു അത്.
ഇന്ത്യൻ റെയിൽവേ ഇന്ന് 64,600 റൂട്ട് കിലോമീറ്ററിൽ 2.3 കോടി ജനങ്ങളെ പ്രതിദിനം യാത്ര ചെയ്യിക്കുന്നു. കൂടാതെ കൽക്കരി, ഇരുമ്പയിര്, വളം, സിമന്റ്, ഉരുക്ക്, പെട്രോളിയം ഉല്പന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടെ 100 കോടി ടൺ ചരക്ക് ഗതാഗതവും പ്രതിവർഷം കൈകാര്യം ചെയ്യുന്നു.
രാജ്യത്തിന്റെ വൈവിധ്യത്തിനകത്തുള്ള ഏകത്വത്തിന്റെ പാളങ്ങളാണ് ഇന്ത്യൻ റെയിൽവേ. അത് ഏവരേയും തമ്മിൽ ബന്ധിപ്പിക്കുന്നു, ഏവർക്കും പ്രാപ്യമാക്കിക്കൊണ്ട് അളവറ്റ അവസരങ്ങളും പ്രദാനം ചെയ്യുന്നു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയമിടിപ്പായി മാറിക്കൊണ്ട്, മുമ്പില്ലാത്തവണ്ണം ഇന്ത്യൻ റെയിൽവേ ഇന്ന് രാജ്യത്തിന്റെ വിവിധ ഇടങ്ങളെ ബന്ധിപ്പിക്കുന്നു. കശ്മീർ താഴ്‌വരയിലെ മലനിരകൾ മുതൽ ദക്ഷിണ ഭാഗത്തെ രാജ്യത്തിന്റെ അഗ്രമായ കന്യാകുമാരിവരെയും, വടക്ക് കിഴക്കുള്ള അഗർത്തല മുതൽ പടിഞ്ഞാറൻ ഭാഗത്തെ ഭുജ് വരേയും അത് ബന്ധിപ്പിക്കുന്നു. ദേശീയ സമ്പദ് ഘടനയുടെ കേന്ദ്രബിന്ദു എന്ന നിലയിൽ രാജ്യത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും ഏറ്റവും വേഗതയുള്ള പാത ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ പ്രതിജ്ഞാ ബദ്ധമാണ്.
മൂന്ന് തലമുറകളിൽപ്പെട്ട ഇന്ത്യൻ റെയിൽവേയുടെ തീവണ്ടി എഞ്ചിനുകൾ- ആവി, ഡീസൽ, ഇലക്ട്രിക്കൽ.
1853 - ൽ ബോറി ബുന്ദർ മുതൽ താനെ വരെയുള്ള ആദ്യ ട്രെയിൻ