കോട്ടയം: പാവാടയുടുത്ത് മഴക്കാലത്തെ വരവേൽക്കേണ്ടതാണ് റബർത്തോട്ടങ്ങള്. റെയിൻ്ഗാർ ഡിങ്ങിലൂടെ മഴക്കാല ടാപ്പിങ്ങിനായി തോട്ടങ്ങളൊരുക്കേണ്ട വേനലിന്റെ അവസാന നാളുകൾ ചറപറ'അടമഴ'യായതോടെ ഇതിന് തടസ്സമായി.റബർമരങ്ങളുടെ ടാപ്പിങ്ങിനുള്ള പട്ടയുടെ മുകളിൽ നനയാതിരിക്കാൻ പ്ലാസ്റ്റിക് കടലാസ്, ഷെയ്ഡ് എന്നിവയിലേതെങ്കിലും പിടിപ്പിച്ചാണ് ജൂണ് മുതലുള്ള മഴക്കാലത്ത് ടാപ്പിങ് നടത്തുന്നത്. മെയ്‌ പകുതിക്കുശേഷം തോട്ടങ്ങളിൽ ഇതിനുള്ള ജോലികൾ തുടങ്ങേണ്ടിയിരുന്നതാണ്. ഇത്തവണ വേനൽമഴ തകർത്ത് പെയ്യുന്നതുെകാണ്ട് റബർതോട്ടത്തിലേക്ക് എത്തിനോക്കാൻ പോലുമാകുന്നില്ലെന്ന് കർഷകർ പറയുന്നു.

ജില്ലയിൽ ഇത്തവണ 65 ശതമാനം മഴ കൂടുതലാണ് ലഭിച്ചത്. മരത്തിന് നനവില്ലാതിരിക്കുമ്പോഴാണ് റെയിൻഗാർഡിങ് ഉപാധികൾ പിടിപ്പിക്കാനാവുക. പശ തേച്ച് പ്ലാസ്റ്റിക് ശരിയായി ഒട്ടണമെങ്കിൽ ഉണങ്ങിയ പ്രതലമാവണം. ഒരു ദിവസമെങ്കിലും വെയിൽ തെളിഞ്ഞുനിന്നാലേ ഇതിനാവൂ. ഇടയ്ക്ക് വെയിൽ കിട്ടി ഒട്ടിക്കാന് പാകത്തിനാവുമ്പോൾ ഇതിനുള്ള ജോലിക്കാരെ കിട്ടുന്നതിന് നെട്ടോട്ടമോടണം. ചെറുകിട വന്കിട തോട്ടങ്ങൾ് റെയിന് ഗാർഡിങ്ങിന് കാത്തിരിക്കുമ്പോൾ പണിക്കാരെ കിട്ടണമെങ്കിൽ ഭാഗ്യം വേണം.

ഇക്കൊല്ലം ചെറുകിട കർഷകർക്ക് സ്വയം റെയിന്ഗാർഡിങ് നടത്തുന്നതിന് പലയിടത്തും റബർ്‌ബോർഡ് തന്നെ പരിശീലനം നൽകിയിട്ടുണ്ട്. ഉയര്ന്ന വില കിട്ടാനിടയുള്ള മാസങ്ങളിൽ കർഷകർക്ക് നേട്ടമുണ്ടാവണമെന്ന ലക്ഷ്യത്തോടെയാണിത്. മേഖലയിൽ കൂടുതലുള്ള ആര്.ആര്.ഐ.ഐ. 105, 414, 430 തുടങ്ങിയവക്ക് ഉൽപ്പാദനം കൂടുന്നത് മഴക്കാലത്താണ്.

റെയിൻഗാർഡിങ് സാമഗ്രികൾ വില്ക്കുന്ന കടകളിൽ കച്ചവടം മന്ദഗതിയിലാണ്. പാവാടരീതിയില് ഗാർഡിങ് നടത്തുന്നതിനുള്ള പ്ലാസ്റ്റിക്കിന് കിലോഗ്രാമിന് 145 മുതലാണ് വില. ഞൊറിവിട്ട് തയ്ച്ച് എത്തിക്കുന്ന പ്ലാസ്റ്റിക്കിന് കിലോഗ്രാമിന് 175 രൂപയാകും. ടാർമിശ്രിതമായ പശയ്ക്ക് കിലോഗ്രാമിന് നാല്പത് രൂപയിലേറെയാണ് വില. ഒരു കിലോഗ്രാം പ്ലാസ്റ്റിക് കൊണ്ട് 25 റബർമരങ്ങൾക്ക് റെയിൻഗാർഡ് പിടിപ്പിക്കാനാവും.