- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തിന് ഭീകരരും പാക്കിസ്ഥാനും? ആളുകളെ കൊന്നൊടുക്കാൻ നമ്മുടെ റെയിൽവെ തന്നെ ധാരാളം; മുംബൈയിൽ ഇതാദ്യമായല്ല മഴ പെയ്യുന്നത്; എൽഫിൻസ്റ്റൺ ദുരന്തത്തിൽ റെയിൽവെയ്ക്കെതിരെ ആഞ്ഞടിച്ച് രാജ് താക്കറെ
മുംബൈ: എൽഫിൻസ്റ്റൺ റെയിൽവേ ദുരന്തത്തിൽ റെയിൽവേയ്‌ക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ. ഭീകരരെയും പാക്കിസ്ഥാനെയും പോലെയുള്ള ശത്രുക്കളുടെയും ആവശ്യമില്ല. ആളുകളെ കൊന്നൊടുക്കാൻ നമ്മുടെ തന്നെ റെയിൽവേ തന്നെ ധാരാളമാണെന്നും മുംബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ രാജ് താക്കറെ വിമർശിച്ചു. മുംബൈയിൽ ഇതാദ്യമായാല്ല മഴ പെയ്യുന്നത്. മഴ മൂലമാണ് ഇത് സംഭവിച്ചതെന്നല്ലെ റെയിൽവേ പറയുന്നതെന്നും അദ്ദേഹം ആരാഞ്ഞു. മുംബൈയിലെ എൽഫിൻസ്റ്റൺ സ്‌റ്റേഷനിൽ ഇന്നലെയുണ്ടായ ദുരന്തത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. 40 ഓളം പേർക്കാണ് പരുക്കേറ്റത്. കനത്ത മഴയെതുടർന്ന് ആളുകൾ മേൽപ്പാലത്തിലേക്ക് ഇരച്ചുകയറിതോടെ തിക്കിലും തിരിക്കലും പെടുകയായിരുന്നു. നിലവിലുള്ള ലോക്കൽ റെയിൽവേ സംവിധാനം മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിൻ സംവിധാനം കൊണ്ടുവരാൻ അനുവദിക്കില്ലെന്നും രാജ് താക്കറെ വ്യക്തമാക്കി. സ്‌റ്റേഷൻ ബ്രിഡ്ജുകളിൽ നിന്ന് അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും അദ്ദേഹം റെയിൽവേയോട് ആവശ്യപ്പെട്ടു. അവർക്ക് അതിനു കഴിഞ്ഞില്ല
മുംബൈ: എൽഫിൻസ്റ്റൺ റെയിൽവേ ദുരന്തത്തിൽ റെയിൽവേയ്‌ക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ. ഭീകരരെയും പാക്കിസ്ഥാനെയും പോലെയുള്ള ശത്രുക്കളുടെയും ആവശ്യമില്ല. ആളുകളെ കൊന്നൊടുക്കാൻ നമ്മുടെ തന്നെ റെയിൽവേ തന്നെ ധാരാളമാണെന്നും മുംബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ രാജ് താക്കറെ വിമർശിച്ചു. മുംബൈയിൽ ഇതാദ്യമായാല്ല മഴ പെയ്യുന്നത്. മഴ മൂലമാണ് ഇത് സംഭവിച്ചതെന്നല്ലെ റെയിൽവേ പറയുന്നതെന്നും അദ്ദേഹം ആരാഞ്ഞു.
മുംബൈയിലെ എൽഫിൻസ്റ്റൺ സ്‌റ്റേഷനിൽ ഇന്നലെയുണ്ടായ ദുരന്തത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. 40 ഓളം പേർക്കാണ് പരുക്കേറ്റത്. കനത്ത മഴയെതുടർന്ന് ആളുകൾ മേൽപ്പാലത്തിലേക്ക് ഇരച്ചുകയറിതോടെ തിക്കിലും തിരിക്കലും പെടുകയായിരുന്നു.
നിലവിലുള്ള ലോക്കൽ റെയിൽവേ സംവിധാനം മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിൻ സംവിധാനം കൊണ്ടുവരാൻ അനുവദിക്കില്ലെന്നും രാജ് താക്കറെ വ്യക്തമാക്കി. സ്‌റ്റേഷൻ ബ്രിഡ്ജുകളിൽ നിന്ന് അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും അദ്ദേഹം റെയിൽവേയോട് ആവശ്യപ്പെട്ടു. അവർക്ക് അതിനു കഴിഞ്ഞില്ലെങ്കിൽ തങ്ങൾ പ്രവർത്തിക്കും. മുംബൈ ലോക്കലുമായി ബന്ധപ്പെട്ട പരാതികളുടെ പട്ടിക ഒക്‌ടോബർ അഞ്ചിനകം തീർപ്പാക്കണമെന്ന് കാണിച്ച് നൽകും. കാര്യങ്ങൾ മെച്ചപ്പെട്ടില്ലെങ്കിൽ എന്തുവേണമെന്ന് തങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ശിവസേന മുഖപത്രമായ സാമ്‌നയിലൂടെയും സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. മുംബൈയിൽ ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരുന്നതിന് മുൻപ് ലോക്കൽ ട്രെയിൻ സൗകര്യം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും ശിവസേന പറഞ്ഞിരുന്നു.