- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെത്തിയിട്ടും കേരളത്തെ മറക്കാതെ രാജമാണിക്യം; ബർമിങാമിലെ ബിസിനസുകാരി കേരളത്തിനായി ശേഖരിച്ച 20,000 പൗണ്ടിൽ കേരള കേഡർ ഐഎഎസുകാരന്റെ കൈയൊപ്പും
ലണ്ടൻ: കേരളത്തിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ ജനപ്രീതിയിൽ മുന്നിലുള്ള ഉദ്യോഗസ്ഥരിലൊരാളാണ് രാജമാണിക്യം. ലണ്ടനിലെത്തിയ രാജമാണിക്യം അവിടെയും യത്നിച്ചത് കേരളത്തിന് കൈത്താങ്ങാകാൻ. പ്രളയത്തിൽ തകർന്ന കേരളത്തിനായി യുകെയിലെ മലയാളി ബിസിനസുകാരി ഷബ്നം ഷഫീഖ് ബർമ്മിങ്ങാമിൽ സംഘടിപ്പിച്ച ഫണ്ട് റെയ്സിങ് പരിപാടിക്ക് പിന്നിൽ രാജമാണിക്യത്തിന്റെയും ശ്രമങ്ങളുണ്ടായിരുന്നു. നൂറുൽ ഇസ്ലാം ഡീംഡ് യൂണിവേഴ്സിറ്റിയുടെ ഡയറക്ടറും നിംസ് ഗ്രൂപ്പിന്റെ ഡയറക്ടറുമായ ഷബ്നത്തിന്റെ ശ്രമങ്ങൾക്ക് പിന്നിൽ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടായിരുന്നു. 20,000 പൗണ്ടാണ് ഇതിലൂടെ സമാഹരിച്ചത്. ഈ തുക വടക്കൻ പറവൂരിലെ പ്രളയബാധിത പ്രദേശങ്ങളിലെ ചെറുകിട വ്യവസായ യൂണിറ്റുകൾക്കായി ചെലവഴിക്കും. നോർത്ത് പറവൂരിലെ ഏതാണ്ട് അറുപതിനായിരത്തോളം കുടുംബങ്ങളാണ് പ്രളയദുരിതത്തിൽപ്പെട്ടത്. ഫണ്ട് റെയ്സിങ് പരിപാടിയിൽ രാജമാണിക്യം ഐ.എ.എസിനു പുറമെ, വടക്കൻ പറവൂർ എംഎൽഎ. വി.ഡി. സതീശൻ, മുൻ ക്രോയ്ഡോൺ മേയറും മലയാളിയുമായ മഞ്ജു ഷാഹുൽ ഹമീദ്, വെസ്റ്റ് മിഡ്ലാൻഡ്സിലെ മുൻ ക്യൂൻ പ്രത
ലണ്ടൻ: കേരളത്തിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ ജനപ്രീതിയിൽ മുന്നിലുള്ള ഉദ്യോഗസ്ഥരിലൊരാളാണ് രാജമാണിക്യം. ലണ്ടനിലെത്തിയ രാജമാണിക്യം അവിടെയും യത്നിച്ചത് കേരളത്തിന് കൈത്താങ്ങാകാൻ. പ്രളയത്തിൽ തകർന്ന കേരളത്തിനായി യുകെയിലെ മലയാളി ബിസിനസുകാരി ഷബ്നം ഷഫീഖ് ബർമ്മിങ്ങാമിൽ സംഘടിപ്പിച്ച ഫണ്ട് റെയ്സിങ് പരിപാടിക്ക് പിന്നിൽ രാജമാണിക്യത്തിന്റെയും ശ്രമങ്ങളുണ്ടായിരുന്നു.
നൂറുൽ ഇസ്ലാം ഡീംഡ് യൂണിവേഴ്സിറ്റിയുടെ ഡയറക്ടറും നിംസ് ഗ്രൂപ്പിന്റെ ഡയറക്ടറുമായ ഷബ്നത്തിന്റെ ശ്രമങ്ങൾക്ക് പിന്നിൽ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടായിരുന്നു. 20,000 പൗണ്ടാണ് ഇതിലൂടെ സമാഹരിച്ചത്. ഈ തുക വടക്കൻ പറവൂരിലെ പ്രളയബാധിത പ്രദേശങ്ങളിലെ ചെറുകിട വ്യവസായ യൂണിറ്റുകൾക്കായി ചെലവഴിക്കും. നോർത്ത് പറവൂരിലെ ഏതാണ്ട് അറുപതിനായിരത്തോളം കുടുംബങ്ങളാണ് പ്രളയദുരിതത്തിൽപ്പെട്ടത്.
ഫണ്ട് റെയ്സിങ് പരിപാടിയിൽ രാജമാണിക്യം ഐ.എ.എസിനു പുറമെ, വടക്കൻ പറവൂർ എംഎൽഎ. വി.ഡി. സതീശൻ, മുൻ ക്രോയ്ഡോൺ മേയറും മലയാളിയുമായ മഞ്ജു ഷാഹുൽ ഹമീദ്, വെസ്റ്റ് മിഡ്ലാൻഡ്സിലെ മുൻ ക്യൂൻ പ്രതിനിധി ഡോ. പോൾ സഭാപതി, വെസ്റ്റ് മിഡ്ലാൻഡ്സ് വൈസ്-ലോർഡ് ലെഫ്റ്റനന്റ് ഡോ. ബെവർലി ലിൻഡ്സേ, ടെൽഫഡ് മേയർ രാജ് മേത്ത, ഇന്ത്യൻ കോൺസുൽ ഹാപ്പി ഗുപ്തൻ എന്നിവരും പങ്കെടുത്തു.
പ്രളയമുണ്ടാക്കിയ ദുരന്തം ലോകമാകെയുള്ള മനുഷ്യസ്നേഹികളുടെ മനസ്സ് ഉണർത്തുന്നതായെന്ന് വി.ഡി. സതീശൻ പറഞ്ഞു. കേരളത്തോട് ലോകം കാണിക്കുന്ന സ്നേഹവായ്പിനോട് അകമഴിഞ്ഞ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിക്കുന്ന ഓരോ ചില്ലിക്കാശിനും കണക്കുകളുണ്ടാകുമെന്നും അർഹതപ്പെട്ടവർക്കുതന്നെ അത് കിട്ടുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിൽ പ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന് മുന്നൂറിലധികം വൊളന്റിയേഴ്സ് ആണ് പ്രവർത്തിച്ചത്. യുകെ മലയാളികൾ സ്നേഹത്തോടെയും കരുണയോടെയും നൽകുന്ന ഓരോ ചെറിയ തുകകൾക്കും കൃത്യമായ കണക്കു വയ്ക്കുകയും കൂടുതൽ ദുരിതം അനുഭവിക്കുന്നവർക്ക് കൂടുതൽ സഹായം നൽകുക എന്ന മുൻഗണന വച്ച് ഫണ്ട് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണപ്പാട്ട് ഫൗണ്ടേഷൻ പ്രതിനിധി അമീർ അഹമ്മദ്, ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യാ പ്രതിനിധി തും കസൂഗയും എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു. 20000 പൗണ്ടിലധികം തുകയാണ് ഈ ചാരിറ്റി ഇവന്റിൽ നിന്നും ശേഖരിച്ചത്.
ഹാരിസൺ മലയാളം അടങ്ങിയ വൻകിട കയ്യേറ്റക്കാരെ വിറപ്പിച്ചതിന് തൊട്ടു പിന്നാല ഭക്ഷ്യസുരക്ഷാ കമ്മീഷണറായും അത്തരത്തിൽ മായം ചേർക്കുന്നവർക്ക് പേടി സ്വപ്നമായി മാറിയ രാജമാണിക്യം ഔദ്യോഗിക പദവിയിൽ നിന്നും ഒരു വർഷത്തെ അവധി എടുത്ത് യുകെയിൽ എത്തിയിരിക്കുകയാണ്. അടുത്ത ഒരു വർഷം യുകെ മലയാളിയായി രാജമാണിക്യം ലണ്ടനിൽ ഉണ്ടാകും. ലണ്ടനിലെ കിങ്‌സ് കോളേജിൽ ഉന്നത പഠനത്തിനായാണ് ഒരു വർഷത്തെ അവധി എടുത്ത് രാജമണിക്യം എത്തിയത്.
പ്രളയ ദുരിതത്തിൽ നിന്നും കരകയറുവാൻ യുകെ മലയാളികൾ നടത്തുന്ന നിരവധി പരിപാടികളിലെ നിറസാന്നിധ്യമാണ് രാജമാണിക്യം ഇപ്പോൾ.