- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രത്തിൽ രേഖപ്പെടുത്താത്ത ഞെട്ടിക്കുന്ന നിരവധി വസ്തുതകളുമായി രാജൻ കൊലക്കേസ് വെള്ളിത്തിരയിലേക്ക്; കെ കരുണാകരന് ഈ കേസിലുണ്ടായിരുന്ന പങ്ക് എന്ത്? പിണറായി വിജയൻ മുതൽ ജയറാംപടിക്കൽ വരെയുള്ളവർക്ക് ഈ കേസിൽ എന്തായിരുന്നു ബന്ധം; തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരവുമയി കാറ്റു വിതച്ചവൻ ബിഗ്സ്ക്രീനിലേക്ക്
കോതമംഗലം: രാജൻ കൊലക്കേസിൽ ചരിത്രത്തിൽ രേഖപ്പെടുത്താത്ത ഞെട്ടിക്കുന്ന നിരവധി വസ്തുതകളുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയ ഇത്തരം കാര്യങ്ങളെല്ലാം കൂട്ടിയിണക്കിയാണ് 'കാറ്റുവിതച്ചവർ' ഒരുക്കിയിട്ടുള്ളതെന്നും അണിയറ പവർത്തകർ. എഞ്ചിനിയറിങ് വിദ്യാർത്ഥിയായിരുന്ന രാജനെ അടിയന്തരാവസ്ഥ കാലത്ത് കക്കയം പൊലീസ് ക്യാമ്പിൽ ഉരുട്ടിക്കൊന്നു എന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം. ചിത്രത്തിന്റെ കഥ രൂപപ്പെടുത്തുന്നതിനായി ജീവിച്ചിരിക്കുന്ന രാജന്റെ ബന്ധുക്കളെയും കൂട്ടുകാരെയും പഴയ നക്സൽ പ്രവർത്തകരെയും പൊലീസുകാരെയും കണ്ട് വിവരങ്ങൾ ശേഖരിച്ചു. പുറത്തുവന്നിട്ടുള്ളതിൽ നിന്നും വിഭിന്നമാണ് ഇവരിൽ ചിലർ പങ്കുവച്ച വിവരം.ചരിത്രത്തോട് പരാമവധി നീതി പുലർത്തി ,ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ളിൽ ഒതുങ്ങി നിന്നുകൊണ്ട് ഇവർ നൽകിയ സുപ്രധാന വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ചിത്രം പൂർത്തിയാക്കിയിട്ടുള്ളതെന്ന് ചിത്രത്തിന്റെ സംവിധായകൻ സതീഷ് പോൾ പറഞ്ഞു. ഡി ഐ ജി രാജ്ഗോപാൽ നാരായണന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാജൻ ക
കോതമംഗലം: രാജൻ കൊലക്കേസിൽ ചരിത്രത്തിൽ രേഖപ്പെടുത്താത്ത ഞെട്ടിക്കുന്ന നിരവധി വസ്തുതകളുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയ ഇത്തരം കാര്യങ്ങളെല്ലാം കൂട്ടിയിണക്കിയാണ് 'കാറ്റുവിതച്ചവർ' ഒരുക്കിയിട്ടുള്ളതെന്നും അണിയറ പവർത്തകർ. എഞ്ചിനിയറിങ് വിദ്യാർത്ഥിയായിരുന്ന രാജനെ അടിയന്തരാവസ്ഥ കാലത്ത് കക്കയം പൊലീസ് ക്യാമ്പിൽ ഉരുട്ടിക്കൊന്നു എന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം. ചിത്രത്തിന്റെ കഥ രൂപപ്പെടുത്തുന്നതിനായി ജീവിച്ചിരിക്കുന്ന രാജന്റെ ബന്ധുക്കളെയും കൂട്ടുകാരെയും പഴയ നക്സൽ പ്രവർത്തകരെയും പൊലീസുകാരെയും കണ്ട് വിവരങ്ങൾ ശേഖരിച്ചു.
പുറത്തുവന്നിട്ടുള്ളതിൽ നിന്നും വിഭിന്നമാണ് ഇവരിൽ ചിലർ പങ്കുവച്ച വിവരം.ചരിത്രത്തോട് പരാമവധി നീതി പുലർത്തി ,ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ളിൽ ഒതുങ്ങി നിന്നുകൊണ്ട് ഇവർ നൽകിയ സുപ്രധാന വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ചിത്രം പൂർത്തിയാക്കിയിട്ടുള്ളതെന്ന് ചിത്രത്തിന്റെ സംവിധായകൻ സതീഷ് പോൾ പറഞ്ഞു. ഡി ഐ ജി രാജ്ഗോപാൽ നാരായണന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാജൻ കേസുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകൾ ഇന്നും നിലനിൽക്കുന്നു. പൊലീസിനെതിരെ പൊലീസ് നടത്തിയ അന്വേഷണമെന്ന അപൂർവ്വതയും രാജൻ കേസിന് ഉണ്ട്.
ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരന് ഈ കേസിലുണ്ടായിരുന്ന പങ്ക് എന്തായിരുന്നു, കുപ്രസിദ്ധമായ കക്കയം ക്യാമ്പ് തുടങ്ങാൻ കാരണം എന്തായിരുന്നു, പിണറായി വിജയൻ മുതൽ ജയറാംപടിക്കൽ വരെയുള്ളവർക്ക് ഈ കേസിൽ എന്തായിരുന്നു ബന്ധം തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരവും ചിത്രത്തിലുണ്ട്.
ആരുടെയും പക്ഷം പിടിക്കാതെ എല്ലാവർക്കും പറയാനുള്ളത് കൃത്യമായി അവതരിപ്പിച്ചുകൊണ്ടാണ് തിരക്കഥ രൂപപ്പെടുത്തിയത്. ചിത്രം പൂർത്തിയായപ്പോൾ കേസുമായി ബന്ധമുള്ള ജീവിച്ചിരിക്കുന്നവരെ കാണിച്ചു. ഇതാണ് യഥാർത്ഥത്തിൽ നടന്നതെന്ന് അവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു. ഈ ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ ബഹുമതിയായി അവരുടെ വാക്കുകളെ വിലയിരുന്നു. സതീഷ് പോൾ വ്യക്തമാക്കി.
മികച്ച പൊളിറ്റിക്കൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രമെന്നും ഡോക്യൂമെന്ററി സ്വാഭാവം മാറ്റി കഥയായി രൂപപ്പെടുത്തിയാണ് ചിത്രം കാണികൾക്ക് മുമ്പിലേയ്ക്ക് എത്തിക്കുന്നതെന്നും അടിയന്തരാവാസ്ഥയുടെ ആവർത്തനം ഉണ്ടാവാതെ ജാഗ്രത പാലിക്കണമെന്ന കാലികപ്രസക്തിയുള്ള സന്ദേശം ചിത്രം പങ്കുവയ്ക്കുന്നുണ്ടെന്നും സതീഷ് പോൾ അറിയിച്ചു.
സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് രാജൻ കേസ് നടക്കുന്നത്.അന്നുമുതൽ എന്നേ വല്ലാതെ അലട്ടിയ വിഷയമായിരുന്നു.അതുകൊണ്ട് തന്നേ ഈ കേസുമായി ബന്ധപ്പെട്ട് കിട്ടുന്ന വിവരമെല്ലാം ശേഖരിച്ച് വയ്ക്കുമായിരുന്നു. സിനമയെക്കുറിച്ച് പഠിച്ചിറങ്ങിയപ്പോൾ ഇങ്ങിനെ ഒരു കാലം ഉണ്ടായിരുന്നെന്ന് സമൂഹത്തോട് പറയണമെന്ന് തോന്നി.അന്വേഷാത്മക കഥകളോടുള്ള താൽപര്യവും ഈ ഉദ്യമത്തിന് പ്രേരണയായി.
ഏത് വിധത്തിൽ കഥ പറയണമെന്നതായിരുന്നു പിന്നത്തെ ചിന്ത.പൊലീസിന്റെ അന്വേഷണ ഭാഗത്തും നിന്നും തുടങ്ങിയാൽ നന്നായി കഥ പറയാൻ പറ്റുമെന്ന് തോന്നി.എല്ലാവർക്കും അവരവരുടെ ഭാഗം അവതരിപ്പിക്കാൻ ഇതുവഴി അവസരം ലഭിക്കുമെന്ന് ഉറപ്പായിരുന്നു.
രാജൻ കേസ് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുറത്തിറക്കാനായത് വലിയ നേട്ടമായി വിലയിരുത്തുന്നു.കോഴിക്കോട് ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ചിത്രത്തിന്റെ പ്രധാന അണിയറക്കാർ എത്രത്തോളം ചിലവുകുറച്ച് ചിത്രം തയ്യാറാക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ ചിത്രം.
ആദ്യം ബ്ലാക്ക് അന്റ് വൈറ്റിൽ ചിത്രീകരിക്കാനായിരുന്നു പ്ലാൻ.ഇടക്കാലത്ത് നിർമ്മാണത്തിൽ പങ്കാളികളെ ലഭിച്ചതുകൊണ്ട് മാത്രമാണ് ഇന്നത്തെ രൂപത്തിൽ ചിത്രം പുറത്തിറങ്ങുന്നത്. ചരിത്രം സിനിമയാവുമ്പോൾ ചിത്രീകരണം കാലഘട്ടത്തിന് അനുയോജ്യമായ രീതിയിലായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു.ഇതിനോട് പരമാവധി നീതി പുലർത്തിയിട്ടുണ്ടെന്ന് ചിത്രത്തിന്റെ പ്രിവ്യൂ കണ്ടവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇനി വിലയിരുത്തേണ്ടത് കാണികളാണ്.നാളെ ചിത്രം തീയറ്ററിലെത്തും.സതീഷ് പോൾ കൂട്ടിച്ചേർത്തു.2005-ൽ ജയറാം ഇന്ദ്രജിത്ത്,നെടുമുടി വേണു,ഗോപിക എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് ഫിംഗർ പ്രിന്റ് എന്ന ചിത്രത്തിന്റെ സംവിധായകനും കഥാകൃത്തുമാണ് സതീഷ് പോൾ.എഞ്ചിനിയിറിങ് ബിരുദധാരിയായ സതീഷ് നിരവധി കണ്ടുപിടുത്തങ്ങളിലൂടെ മാധ്യമങ്ങളുടെ ശ്രദ്ധായാകർഷിച്ചിരുന്നു.
തികച്ചും യാദൃശ്ചീകമായിട്ടാണ് ചിത്രത്തിൽ തങ്ങൾ പങ്കാളികളായതെന്ന് നിർമ്മാതാക്കളായ അഡ്വ.ഷിബുകുര്യക്കോസ്,ഷിബു ഏദൻസും പറഞ്ഞു. രാജൻ കേസിനെക്കുറിച്ച് ആഴത്തിൽ പഠിച്ച് സിനിമയ്ക്കായി തിരക്കഥ തയ്യാറാക്കിയതായി യാദൃശ്ചീകമായ കണ്ടുമുട്ടലിൽ സതീഷേട്ടൻ സൂചിപ്പിച്ചിരുന്നു.പിന്നീട് ഒരു ദിവസം ഇതേക്കുറിച്ച് ഞങ്ങൾ തമ്മിൽ ദീർഘനേരം സംസാരിച്ചു.അപ്പോഴാണ് ഇത് കഴിയാവുന്നത്ര നല്ലരീതിയിൽ പുറത്തിറക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസ്സിലാക്കിയെന്നും തുടർന്നാണ് ചിത്രവുമായി സഹകരിയ്്ക്കാൻ തീരുമാനിച്ചതെന്നും നിർമ്മാതാക്കളിൽ ഒരാളായ പോത്താനിക്കാട് സ്വദേശി ഷിബു ഏദൻസ് വ്യക്തമാക്കി.
ചിത്രീകരണത്തിന് വീട് ആവശ്യപ്പെട്ട് എത്തിയപ്പോഴാണ് സതീഷ് പോൾ കഥ പറഞ്ഞതെന്നും തുടർന്ന് ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നെന്നും സഹനിർമ്മാതാവായ അഡ്വ.ഷിബു കുര്യക്കോസ് പറഞ്ഞു. സുരേഷ് അച്ചൂസ് ആണ് കോഴിക്കോട് ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ മറ്റൊരു നിർമ്മാതാവ്. ഐ ജി രാജ്ഗോപാലായി പ്രകാശ് ബാരെയും ജയറാം പടിക്കലായി ടിനിടോമും വെള്ളിത്തിരയിലെത്തുന്നു.ഇതികം നിരവവധി ചിത്രങ്ങളിൽ അഭിനയിച്ച അഡ്വ.ഷിബുകുര്യക്കോസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.