- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജീവ് മെഹ്രിഷി പുതിയ സിഎജി ന്യൂഡൽഹി: മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷിയെ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ആയി നിയമിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചത്. 1978 രാജസ്ഥാൻ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജീവ് മെഹ്രിഷ്.ശശികാന്ത് ശർമ്മക്ക് പകരമായാണ് രാജീഷ് മെഹ്രിഷ് സിഎജിസ്ഥാനം ഏറ്റെടുക്കുന്നത്. 2013ൽ യുപിഎ സർക്കാരാണ് ശശികാന്ത് ശർമ്മയെ നിയമിച്ചത്. മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഡെപ്യൂട്ടി സിഐജിമാരായും നിയമിച്ചിട്ടുണ്ട്. അശ്വിനി അട്ട്രി, അനിതാ പഠ്‌നായിക്, രാജൻ കുമാർ ഘോസെ എന്നിവരാണ് പുതിയ ഡെപ്യൂട്ടി സിഎജിമാർ. പേഴ്‌സണൽ ആൻഡ് ട്രയിനിങ് വകുപ്പിന്റേതാണ് ഉത്തരവ്.രാജീഷ് മെഹ്രിഷിക്ക് പകരക്കാരാനായി രാജീവ് ഗൗബയാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സ്ഥാനത്തെത്തിയിട്ടുള്ളത്.
രാജീവ് മെഹ്രിഷി പുതിയ സിഎജി
ന്യൂഡൽഹി: മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷിയെ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ആയി നിയമിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചത്. 1978 രാജസ്ഥാൻ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജീവ് മെഹ്രിഷ്.
ശശികാന്ത് ശർമ്മക്ക് പകരമായാണ് രാജീഷ് മെഹ്രിഷ് സിഎജിസ്ഥാനം ഏറ്റെടുക്കുന്നത്. 2013ൽ യുപിഎ സർക്കാരാണ് ശശികാന്ത് ശർമ്മയെ നിയമിച്ചത്. മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഡെപ്യൂട്ടി സിഐജിമാരായും നിയമിച്ചിട്ടുണ്ട്. അശ്വിനി അട്ട്രി, അനിതാ പഠ്‌നായിക്, രാജൻ കുമാർ ഘോസെ എന്നിവരാണ് പുതിയ ഡെപ്യൂട്ടി സിഎജിമാർ. പേഴ്‌സണൽ ആൻഡ് ട്രയിനിങ് വകുപ്പിന്റേതാണ് ഉത്തരവ്.
രാജീഷ് മെഹ്രിഷിക്ക് പകരക്കാരാനായി രാജീവ് ഗൗബയാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സ്ഥാനത്തെത്തിയിട്ടുള്ളത്.
Next Story