- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാൻ ധൃതി കാട്ടില്ല; അഴിമതി അന്വേഷണം റിപ്പോർട്ട് ചെയ്യാൻ മുൻകൂർ അനുമതി വ്യവസ്ഥ ചെയ്യുന്ന വിവാദബില്ലിൽ രാജസ്ഥാൻ സർക്കാരിന് പുനരാലോചന; പ്രതിപക്ഷ പ്രതിഷേധം തണുപ്പിക്കാൻ ബിൽ നിയമസഭയുടെ സെലക്റ്റ് കമ്മിറ്റിക്ക് വിട്ടു
ന്യൂഡൽഹി: അഴിമതി അന്വേഷിക്കാൻ മുൻകൂർ അനുമതി വേണമെന്ന വിവാദ ക്രിമിനൽ നിയമ ഭേദഗതിബില്ലിൽ രാജസ്ഥാൻ സർക്കാരിന് പുനരാലോചന. പ്രതിപക്ഷത്തിന്റെ എതിർപ്പ് രൂക്ഷമായതോടെ ബിൽ നിയമസഭയുടെ സെലക്റ്റ് കമ്മിറ്റിക്ക് വിട്ടു.ജഡ്ജിമാർ, പൊതുപ്രവർത്തകർ എന്നിവരുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ മുൻകൂർ അനുമതി തേടണമെന്ന ഭേദഗതിയാണ് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയത്. അഴിമതി ആരോപണവിധേയനായ വ്യക്തിക്കെതിരെ പ്രോസിക്യൂഷൻ അനുമതി കിട്ടും വരെ സംഭവം റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളെയും ബില്ലിൽ വിലക്കുന്നുണ്ട്. ബില്ലിന്റെ കാര്യത്തിൽ പുനരാലോചന വേണമെന്ന് മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ മന്ത്രിമാരോട് ഇന്നലെ ആവശ്യപ്പെട്ടതായാണ് സൂചന.അതേസമയം ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നിയമസഭയിൽ നടുത്തളത്തിലിറങ്ങി ബഹളം കൂട്ടി. അംഗങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാമെന്ന് ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ ഉറപ്പ് നൽകിയെങ്കിലും പ്രതിപക്ഷം ശാന്തരായില്ല.തുടർന്നാണ് ബിൽ സെലക്റ്റ് കമ്മിറ്റിക്ക് വിടാനുള്ള പ്രമേയം പാസാക
ന്യൂഡൽഹി: അഴിമതി അന്വേഷിക്കാൻ മുൻകൂർ അനുമതി വേണമെന്ന വിവാദ ക്രിമിനൽ നിയമ ഭേദഗതിബില്ലിൽ രാജസ്ഥാൻ സർക്കാരിന് പുനരാലോചന. പ്രതിപക്ഷത്തിന്റെ എതിർപ്പ് രൂക്ഷമായതോടെ ബിൽ നിയമസഭയുടെ സെലക്റ്റ് കമ്മിറ്റിക്ക് വിട്ടു.ജഡ്ജിമാർ, പൊതുപ്രവർത്തകർ എന്നിവരുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ മുൻകൂർ അനുമതി തേടണമെന്ന ഭേദഗതിയാണ് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയത്. അഴിമതി ആരോപണവിധേയനായ വ്യക്തിക്കെതിരെ പ്രോസിക്യൂഷൻ അനുമതി കിട്ടും വരെ സംഭവം റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളെയും ബില്ലിൽ വിലക്കുന്നുണ്ട്.
ബില്ലിന്റെ കാര്യത്തിൽ പുനരാലോചന വേണമെന്ന് മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ മന്ത്രിമാരോട് ഇന്നലെ ആവശ്യപ്പെട്ടതായാണ് സൂചന.അതേസമയം ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നിയമസഭയിൽ നടുത്തളത്തിലിറങ്ങി ബഹളം കൂട്ടി. അംഗങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാമെന്ന് ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ ഉറപ്പ് നൽകിയെങ്കിലും പ്രതിപക്ഷം ശാന്തരായില്ല.തുടർന്നാണ് ബിൽ സെലക്റ്റ് കമ്മിറ്റിക്ക് വിടാനുള്ള പ്രമേയം പാസാക്കിയത്.