- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധീര ജവാനോട് അനാദരവോ? സംസ്ക്കാര ചടങ്ങിനു പോലും സമയത്തിനെത്താൻ ചെന്നിത്തലക്ക് കഴിഞ്ഞില്ല; കേന്ദ്ര മന്ത്രിസഭാംഗങ്ങൾ എത്താത്തതിനെചൊല്ലിയും വിവാദം
പാലക്കാട്: എവിടെയും വൈകിയത്തെി, പിന്നീട് ആളാവുകയന്നെത് നമ്മുടെ രാഷട്രീയക്കാരുടെ ഒരു ശീലമാണെല്ലോ. എന്നാൽ രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായ ഒരു ജവാന്റെ മൃതശരീരം ചിതയിലേക്ക് എടുക്കുന്ന സമയത്തെങ്കിലും നമ്മുടെ ആഭ്യന്തര മന്ത്രി ചെന്നിത്തലക്ക് സമയ കൃത്യത ആവാമായിരുന്നു. ലഫ്. കേണൽ നിരഞ്ജൻ കുമാറിന്റെ സംസ്‌കാര ചടങ്ങിന് സംസ്ഥാന സർക്കാർ പ
പാലക്കാട്: എവിടെയും വൈകിയത്തെി, പിന്നീട് ആളാവുകയന്നെത് നമ്മുടെ രാഷട്രീയക്കാരുടെ ഒരു ശീലമാണെല്ലോ. എന്നാൽ രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായ ഒരു ജവാന്റെ മൃതശരീരം ചിതയിലേക്ക് എടുക്കുന്ന സമയത്തെങ്കിലും നമ്മുടെ ആഭ്യന്തര മന്ത്രി ചെന്നിത്തലക്ക് സമയ കൃത്യത ആവാമായിരുന്നു.
ലഫ്. കേണൽ നിരഞ്ജൻ കുമാറിന്റെ സംസ്‌കാര ചടങ്ങിന് സംസ്ഥാന സർക്കാർ പ്രതിനിധിയായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രത്യേകിച്ചൊരു കാരണവുമില്ലാതെ വൈകിയത്തെിയത് സോഷ്യൽ മീഡിയയിൽ അടക്കം പുതിയ വിവാദങ്ങൾക്ക് തരികൊളുത്തിക്കഴിഞ്ഞു. നിശ്ചയിച്ച സമയത്തുതന്നെ മൃതദേഹം അന്ത്യവിശ്രമസ്ഥലത്തേക്ക് കൊണ്ടുവന്നെങ്കിലും മന്ത്രിയത്തൊൻ വൈകിയതിനാൽ അരമണിക്കുറോളം താമസിച്ചാണ് സംസ്‌കാരചടങ്ങ് തുടങ്ങിയത്. അതുവരെ ആഭ്യന്തര മന്ത്രിയെ കാത്ത് പൊരിവെയിലിൽ നിരഞ്ജന്റെ ബന്ധുക്കളും സൈനികരും നാട്ടുകാരും കാത്തിരിക്കയായിരുന്നു.
കാസർകോട്ട് തിങ്കളാഴ്ച നടന്ന വി എം. സുധീരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടൊപ്പം രമേശ് ചെന്നിത്തലയും പങ്കടെുത്തിരുന്നു. ഇതിനുശേഷം മണ്ണാർക്കാട് എളമ്പുലാശ്ശേരിയിലേക്ക് തിരിച്ച മുഖ്യമന്ത്രി രാത്രി 12നാണ് നിരഞ്ജൻകുമാറിന്റെ തറവാട്ടുവീട്ടിലത്തെിയത്. സംസ്‌കാരചടങ്ങിൽ ആഭ്യന്തര മന്ത്രി പങ്കടെുക്കുമെന്ന് മാദ്ധ്യമപ്രവർത്തകരെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ പത്തിന് ആഭ്യന്തര മന്ത്രി നിരഞ്ജന്റെ വീട് സന്ദർശിക്കുമെന്ന് പാലക്കാട് ഡി.സി.സി വാർത്താക്കുറിപ്പുമിറക്കി. എന്നാൽ, കാസർകോട്ടെ ചടങ്ങിനുശേഷം ബംഗളൂരുവിലേക്ക് പോയ രമേശ് ചെന്നിത്തല പ്രത്യകേം ഹെലികോപ്റ്റർ ചാർട്ട് ചെയ്താണ് ചൊവ്വാഴ്ച രാവിലെ പത്തോടെ പാലക്കാട്ടേക്ക് തിരിച്ചത്. ബംഗളൂരുവിൽ ആഭ്യന്തര മന്ത്രിക്ക് തലേ ദിവസം സർക്കാർ പരിപാടി ഒന്നുമില്ലെന്നാണ് അറിയുന്നത്. ബംഗളൂരുവിൽനിന്ന് അദ്ദേഹം ചൊവ്വാഴ്ച രാവിലെ പുറപ്പെടുകയും ചെയ്തു.
മുഖ്യമന്ത്രി കാർ മാർഗമാണ് എളമ്പുലാശ്ശേരിയിലത്തെി അന്തിമോപചാരമർപ്പിച്ച് മടങ്ങിയത്. ആഭ്യന്തര മന്ത്രി തലേന്ന് ബംഗളൂരുവിൽ പോകാനും അവിടെ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് പ്രത്യകേ ഹെലികോപ്റ്ററിൽ വരാനുമുള്ള സാഹചര്യം വ്യക്തമല്ല. ചൊവ്വാഴ്ച രാവിലെ പത്തരയോടെ പാലക്കാട് ഗവ. വിക്ടോറിയ കോളജ് മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങിയ ആഭ്യന്തരമന്ത്രി 11.55നാണ് സംസ്‌കാര സ്ഥലത്തത്തെിയത്. അപ്പോഴേക്കും മന്ത്രിയെ കാത്ത് പൊരിവെയിലിൽ നിരഞ്ജന്റെ ബന്ധുക്കളും സൈനികരും നാട്ടുകാരും വലഞ്ഞിരുന്നു.
മന്ത്രിയത്തെിയ ശേഷമാണ് പൊലീസും സൈന്യവും ഗാർഡ് ഓഫ് ഓണർ നൽകിയത്. ചടങ്ങിനുശേഷം ഉച്ചക്ക് മന്ത്രി ഹെലികോപ്റ്ററിൽ തന്നെയാണ് കൊച്ചിയിലേക്ക് പോയത്. നിരഞ്ജൻ കുമാറിന്റെ സംസ്‌കാരചടങ്ങിന് കേന്ദ്ര മന്ത്രിസഭാംഗങ്ങൾ എത്താത്തതും വിവാദമായി. വൈകിയത്തെി നിരഞ്ജനോട് അനീതികാട്ടിയെന്ന് ആരോപണമുയർന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെയാണ് ആദ്യം ഇക്കാര്യത്തിൽ കയറിപ്പിടിച്ചത്. കേന്ദ്രസർക്കാറിന്റെ പ്രതിനിധി നിരഞ്ജന്റെ സംസ്‌കാരത്തിന് എത്താത്തത് ധീരജവാന്റെ കുടുംബത്തോടുള്ള അനാദരാവാണെന്ന് ചെന്നിത്തല പറഞ്ഞു.
കേന്ദ്രസർക്കാർ പ്രതിനിധിയായി ഒരാൾപോലും എത്താത്തത് ജവാന്റെ കുടുംബത്തെ അപമാനിക്കുന്നതിന് തുല്യമാണ്. മോദി സർക്കാറിന്റെ നയതന്ത്ര വീഴ്ചയാണ് പഠാൻകോട്ട് ആക്രമണത്തിന് കാരണം. നയതന്ത്ര പരാജയം കോൺഗ്രസ് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും തിരുത്താൻ ബിജെപി തയാറായില്ലെന്നും ചെന്നിത്തല പറഞ്ഞു. സംസ്‌കാര ചടങ്ങിനുശേഷം നടത്തിയ സർവകക്ഷി അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം മുഴുവൻ ലെഫ്. കേണൽ നിരഞ്ജന്റെ വേർപാടിൽ ദുഃഖിക്കുമ്പോൾ ബിജെപി സർക്കാറിന്റെ പ്രതിനിധികൾ ജവാന്റെ കുടുംബത്തെ അശ്വസിപ്പിക്കാൻ എത്താതിരുന്നത് കടുത്ത അനീതിയാണെന്ന് എം.ബി. രാജേഷ് എംപി പറഞ്ഞു.