- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുലശേഖരത്ത് പോയത് യുവതിയെ ഡ്രൈവിങ് പഠിപ്പിക്കാൻ; യുവവ്യവസായിയുടെ മരണത്തിനു ശേഷം യുവതി എവിടെ പോയി ? കാറിനുള്ളിൽ രമേഷ് തോമസ് വെന്തുമരിച്ചതിൽ ദുരൂഹത; കൊലപാതകം മോഷണത്തിനല്ലെന്ന് തമിഴ്‌നാട് പൊലീസ്; അന്വേഷണം കേരളത്തിലേക്ക്
തിരുവനന്തപുരം : കുലശേഖരത്ത് കാറിനുള്ളിൽ വെന്ത് മരിച്ച നിലയിൽ കാണപ്പെട്ട യുവവ്യവസായി രമേഷ് തോമസിന്റെ കൊലപാതകം സംബന്ധിച്ച് അന്വേഷണം കൂടെയുണ്ടായിരുന്ന അദ്ധ്യാപികയിലേക്ക്. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച അന്വേഷണസംഘത്തിന്റേതാണ് വെളിപ്പെടുത്തൽ. ജനവാസം കുറഞ്ഞ പ്രദേശമായ ചുരുളക്കോട് വെട്ടിത്തിരുത്തിയിൽ ഞായറാഴ്ചയാണ
തിരുവനന്തപുരം : കുലശേഖരത്ത് കാറിനുള്ളിൽ വെന്ത് മരിച്ച നിലയിൽ കാണപ്പെട്ട യുവവ്യവസായി രമേഷ് തോമസിന്റെ കൊലപാതകം സംബന്ധിച്ച് അന്വേഷണം കൂടെയുണ്ടായിരുന്ന അദ്ധ്യാപികയിലേക്ക്. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച അന്വേഷണസംഘത്തിന്റേതാണ് വെളിപ്പെടുത്തൽ. ജനവാസം കുറഞ്ഞ പ്രദേശമായ ചുരുളക്കോട് വെട്ടിത്തിരുത്തിയിൽ ഞായറാഴ്ചയാണ് സംഭവം. വിതുരസ്വദേശിയും ജെ.എം.ആർ.സ്റ്റീൽസ് മാനേജിങ് ഡയറക്ടറും വിക്ടോറിയ വിലാസത്തിൽ ജയരാജിന്റെ മകനുമായ രമേഷ് തോമസിനെ കാറിനുള്ളിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് കുലശേഖരം പൊലീസ് കണ്ടെത്തിയത്.
സംഭവം നടന്ന സ്ഥലത്ത് ഇന്നലെ അന്വേഷണ സംഘം പരിശോധിച്ചു. കാർ കത്തുന്നത് കണ്ട പ്രദേശവാസികൾ അന്വേഷണസംഘത്തിന് നൽകിയ മൊഴി ഇങ്ങനെയായിരുന്നു. ' ഞായറാഴ്ച രാവിലെ കാറിൽ പുരുഷനും സ്ത്രീയും കാറിൽ ചുരുളക്കോടിലൂടെ പലതവണ പോവുകയും കാർ കത്തിയതിനടുത്തുള്ള സ്ഥലത്ത് വച്ച് കാറിലുണ്ടായിരുന്ന സ്ത്രീയെ ഡ്രൈവിങ് പഠിപ്പിക്കുന്നതും കണ്ടിരുന്നു. പലരും ഇങ്ങനെ വരുന്നതിനാൽ ആരും വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല. രാത്രിയോടെയാണ് റോഡിൽ നിന്ന മാറി ഒഴിഞ്ഞ സ്ഥലത്ത് കാർ കത്തുന്നത് കണ്ടത് '. രമേഷ് തോമസിനൊപ്പം ഒരു സ്ത്രിയുണ്ടായിരുന്നുവെന്ന പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ സ്ത്രീയെ കുറിച്ച് പൊലീസ് അന്വേഷിച്ചത്. വിതുര സ്വദേശിയായ അദ്ധ്യാപികയാണ് ഇയാൾക്കൊപ്പം ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഉടൻ തന്നെ വിതുരയിലെത്തുമെന്ന് കുലശേഖരം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ മണിവണ്ണൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. എന്നാൽ സംഭവത്തെ കുറിച്ചോ രമേഷ് തോമസിനെ കുറിച്ചോ തമിഴ്‌നാട് പൊലീസിൽ നിന്ന് ഔദ്യോഗികമായ അന്വേഷണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വിതുര പൊലീസ് വ്യക്തമാക്കി.
എന്നാൽ വിതുരയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കുലശേഖരത്തിന് എന്തിന് പോയി എന്ന ചോദ്യമാണ് പൊലീസിനെ കുഴയ്ക്കുന്നത്. കുലശേഖരത്ത് പോകുന്ന കാര്യം രമേഷ് വീട്ടിലും പറഞ്ഞിരുന്നില്ല. രമേഷ് നേരത്തെ ഡ്രൈവിങ് സകൂൾ നടത്തിയിരുന്നു. ജെ.എം.ആർ സ്റ്റീൽ ആരംഭിച്ചതോടെ ഡ്രൈവിങ് സ്‌കൂൾ സഹോദരന് വിട്ടുനൽകുകയായിരുന്നു. ഡ്രൈവിങ് സ്‌കൂളിന്റെ ചുമതല അനിയന് ആയിരുന്നെങ്കിലും ഇടയ്ക്ക് സമയം കിട്ടുമ്പോൾ രമേഷ് ഡ്രൈവിങ് പഠിപ്പിക്കാറുണ്ടായിരുന്നു. വളരെ കുറഞ്ഞ കാലയളവിൽ തന്നെ വ്യവസായ രംഗത്ത് പേരെടുക്കാൻ കഴിഞ്ഞത് രമേഷിന്റെ നേട്ടമായിരുന്നു. ബിസിനസ് രംഗത്തെ രമേഷിന്റെ പങ്കാളികളെയും മറ്റ് അടുത്ത സുഹൃത്തുക്കളെയും കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിസിനസിലെ മൽസരം മൂലം ശത്രുക്കൾ ആരെങ്കിലും ചെയ്തതാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങൾ മൂലം ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുക. ജെ.എം.ആർ സ്റ്റീൽസ് ഇൻഡസ്ട്രീസ് രമേഷിന്റെ സ്വപ്‌നമായിരുന്നു. അതുകൊണ്ട് തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച സ്ഥാപനമെന്ന പേരെടുക്കാൻ കഴിയുകയും ചെയ്തു. ചാനലുകളിലെ റിയാലിറ്റി ഷോകളിലും രമേഷിന്റെ ഉടമസ്ഥയിലുള്ള ജെ.എം.ആർ സ്റ്റീൽസ് പ്രായോജകരായിരുന്നു.
സംഭവം നടക്കുന്ന ദിവസം രാവിലെ മുതൽ രമേഷ് തോമസിനൊപ്പമുണ്ടായിരുന്ന വിതുര സ്വദേശിയായ അദ്ധ്യാപികയ്ക്ക് മാത്രമാണ് പൊലീസിന് സഹായകമാകുന്ന വിവരങ്ങൾ നൽകാനാവൂ. അതുകൊണ്ട് അവരെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. കൊലപാതകത്തിന്റെ ലക്ഷ്യം മോഷണമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചുരുളിക്കോട് പാർക്ക് ചെയ്തിരുന്ന കാർ കത്തുന്നുവെന്ന വിവരമാണ് ആദ്യം പ്രദേശവാസികൾ കുലശേഖരം പൊലീസിനെ അറിയിച്ചത്. സംഭവം അറിഞ്ഞ പൊലീസും ഫയർഫോഴ്‌സും എത്തി തീയണക്കുകയായിരുന്നു. അതിനുശേഷം കാറിനുള്ളിൽ നടത്തിയ പരിശോധനയിലാണ് രമേഷിന്റെ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയനാകാത്ത വിധം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ വച്ച് രമേഷ് തോമസിന്റെ വിലാസം കണ്ടെത്തി. വിവരം അറിഞ്ഞെത്തിയ സഹോദരൻ രമേഷ് തോമസിന്റെ ബ്രേസ്ലെറ്റും മോതിരവും കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൊബൈൽ ഫോൺ ലഭിക്കാത്തതും അന്വേഷണത്തിന് തടസമാകുന്നുണ്ട്. സംഭവദിവസവും അതിനടുത്ത ദിവസവും ഇയാളുടെ മൊബൈലിലേക്ക് വന്ന കോളുകളുടെ വിശദാംശങ്ങൾ താടാൻ സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.
രമേഷ് തോമസിന്റേത് പ്രണയവിവാഹം ആയിരുന്നു. വീടിന്റെ അടുത്തു തന്നെയുള്ള സോണി എന്ന പെൺകുട്ടിയെയാണ് വിവാഹം കഴിച്ചത് രണ്ടു കുട്ടികളുണ്ട്. രമേഷ് തോമസിന് രണ്ടു സഹോദരങ്ങളാണ് ഉള്ളത്. രതീഷും രാജേഷും. നാട്ടുകാർക്ക് എല്ലാം പ്രിയപ്പെട്ട രമേഷ് തോമസിന്റെ മരണം വലിയൊരു ആഘാതമാണ് വീടിനും നാടിനും ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ രമേഷിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യത്തിലാണ് വീട്ടുകാരും നാട്ടുകാരും.