- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാമിന അഷ്ഫഖിന് ഇനി പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോവാൻ കഴിയുമോ? ലോക സുന്ദരി മത്സരത്തിന് എത്തിയ പാക്കിസ്ഥാനി സുന്ദരിയുടെ ചിത്രങ്ങൾ വൈറലാകുമ്പോൾ
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, ഭാര്യയുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ അവരുടെ കൈകൾ കാണുന്നുവെന്ന് പറഞ്ഞ് ഹാലിളക്കിയവരാണ് നമ്മുടെ നാട്ടിലെ മതമൗലിക വാദികൾ. മതനിരപേക്ഷ രാജ്യമായ ഇന്ത്യയിലെ സ്ഥിതി ഇതാണെങ്കിൽ, മിസ് എർത്ത് മത്സരത്തിൽ പങ്കെടുത്ത പാക്കിസ്ഥാൻ സുന്ദരി റമീന അഷ്ഫഖിന് ഇനി ജന്മനാട്ടിലേക്ക് തിരിച്ചുപോകാനാകുമോ? റമീനയുടെ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ഇസ്സാമിക മതമൗലികവാദികളുടെയും ഭീകരരുടെയും നാടായ പാക്കിസ്ഥാനിൽനിന്ന് റമീനയ്‌ക്കെതിരെ ശക്തമായ വിമർശനങ്ങൾ ഇതിനകം ഉയർന്നുകഴിഞ്ഞു. എന്നാൽ, അമേരിക്കയിലെ മയാമിയിൽ സ്ഥിരതാമസക്കാരിയായ റമീന പാക്കിസ്ഥാനിൽനിന്നുള്ള മുറുമുറുപ്പുകൾ അത്ര കാര്യമായി എടുത്തിട്ടില്ല. കറാച്ചി സ്വദേശിയാണ് റമീന. 2016-ലെ മിസ് പാക്കിസ്ഥാൻ പട്ടം നേടിയതോടെയാണ് റമീന പ്രശസ്തയായത്. ഇതോടെ മിസ് എർത്ത് മത്സരത്തിനും അവർ യോഗ്യത നേടി. അമേരിക്കയിൽ ജനിച്ചുവളർന്ന അവർ മോഡലിങ് രംഗത്ത് ഏറെ തിരക്കേറിയ താരമാണ്. ഫാഷൻ ഷൂട്ടുകളും ഷോകളുമൊക്കെയാണ് റമീനയുടെ ജ
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, ഭാര്യയുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ അവരുടെ കൈകൾ കാണുന്നുവെന്ന് പറഞ്ഞ് ഹാലിളക്കിയവരാണ് നമ്മുടെ നാട്ടിലെ മതമൗലിക വാദികൾ. മതനിരപേക്ഷ രാജ്യമായ ഇന്ത്യയിലെ സ്ഥിതി ഇതാണെങ്കിൽ, മിസ് എർത്ത് മത്സരത്തിൽ പങ്കെടുത്ത പാക്കിസ്ഥാൻ സുന്ദരി റമീന അഷ്ഫഖിന് ഇനി ജന്മനാട്ടിലേക്ക് തിരിച്ചുപോകാനാകുമോ?
റമീനയുടെ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ഇസ്സാമിക മതമൗലികവാദികളുടെയും ഭീകരരുടെയും നാടായ പാക്കിസ്ഥാനിൽനിന്ന് റമീനയ്‌ക്കെതിരെ ശക്തമായ വിമർശനങ്ങൾ ഇതിനകം ഉയർന്നുകഴിഞ്ഞു. എന്നാൽ, അമേരിക്കയിലെ മയാമിയിൽ സ്ഥിരതാമസക്കാരിയായ റമീന പാക്കിസ്ഥാനിൽനിന്നുള്ള മുറുമുറുപ്പുകൾ അത്ര കാര്യമായി എടുത്തിട്ടില്ല.
കറാച്ചി സ്വദേശിയാണ് റമീന. 2016-ലെ മിസ് പാക്കിസ്ഥാൻ പട്ടം നേടിയതോടെയാണ് റമീന പ്രശസ്തയായത്. ഇതോടെ മിസ് എർത്ത് മത്സരത്തിനും അവർ യോഗ്യത നേടി. അമേരിക്കയിൽ ജനിച്ചുവളർന്ന അവർ മോഡലിങ് രംഗത്ത് ഏറെ തിരക്കേറിയ താരമാണ്. ഫാഷൻ ഷൂട്ടുകളും ഷോകളുമൊക്കെയാണ് റമീനയുടെ ജീവിതത്തെ ആകർഷകമാക്കുന്നത്. പാക്കിസ്ഥാനിൽനിന്നുള്ള എതിർപ്പുകൾ കൂസാതെ മോഡലിങ് രംഗത്ത് മുഴുകാനാണ് റമീനയുടെ തീരുമാനം.