- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതിയെ കൊലപ്പെടുത്തിയത് പ്രേമം നിരസിച്ചപ്പോഴെന്ന് പ്രതി രാംകുമാറിന്റെ കുറ്റസമ്മതം; കൊലയാളിയെ പിടികൂടാനാൻ സഹായകമായത് പുതിയ രേഖാചിത്രം; പ്രതിയെ തിരിച്ചറിഞ്ഞത് കെട്ടിട ഉടമ: ജിഷ വധക്കേസിന് സമാനമായ ജനരോഷമിരമ്പിയപ്പോൾ ഉണർന്ന് പ്രവർത്തിച്ച് പൊലീസും
തിരുവനന്തപുരം: ഇൻഫോസിസ് ജീവനക്കാരി സ്വാതിയെ നിരവധിപേർ കണ്ടുനിൽക്കെ റയിൽവെസ്റ്റേഷനിൽ വെട്ടിനുറുക്കി കൊലപ്പെടുത്തിയത് തന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നെന്ന് പ്രതി രാംകുമാറിന്റെ കുറ്റസമ്മതം. നുങ്കമ്പാക്കം സബർബൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കവെയാണ് കഴിഞ്ഞ വെള്ളിയാഴ്ച സ്വാതി വെട്ടേറ്റു മരിച്ചത്. കൊല നടന്ന് ഒരാഴ്ചയ്ക്കു ശേഷം ഇന്നലെ രാത്രി ചെങ്കോട്ടയിൽനിന്നാണ് പ്രതി രാംകുമാർ പിടിയിലായത്. പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ട സംഭവം കേരളത്തിൽ ഉണ്ടാക്കിയതിന് സമാനമായ ജനരോഷമാണ് സ്വാതി വധം തമിഴ്‌നാട്ടിൽ സൃഷ്ടിച്ചത്. പൊലീസ് അന്വേഷണം ഊർജിതമല്ലെന്ന് നാട്ടുകാരും ഉദാസീനതയുണ്ടായാൽ ഇടപെടുമെന്ന് കോടതിയും വ്യക്തമാക്കിയതിനു പിന്നാലെ കഴിഞ്ഞദിവസം പൊലീസ് പ്രതിയുടെ മറ്റൊരു രേഖാചിത്രം പുറത്തുവിട്ടിരുന്നു ഇതിനെ തുടർന്നാണ് ഇന്നലെ രാംകുമാർ പിടിയിലായത്. എൻജിനീയറിങ് ബിരുദധാരിയായ രാംകുമാർ മൂന്നു വർഷമായി ചെന്നൈ ചൂളൈമേട്ടിലാണു താമസം. പൊലീസിനെ കണ്ടയുടൻ ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതി അപകടനില തരണം ചെയ്തതായി പൊലീസ് പറ
തിരുവനന്തപുരം: ഇൻഫോസിസ് ജീവനക്കാരി സ്വാതിയെ നിരവധിപേർ കണ്ടുനിൽക്കെ റയിൽവെസ്റ്റേഷനിൽ വെട്ടിനുറുക്കി കൊലപ്പെടുത്തിയത് തന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നെന്ന് പ്രതി രാംകുമാറിന്റെ കുറ്റസമ്മതം. നുങ്കമ്പാക്കം സബർബൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കവെയാണ് കഴിഞ്ഞ വെള്ളിയാഴ്ച സ്വാതി വെട്ടേറ്റു മരിച്ചത്. കൊല നടന്ന് ഒരാഴ്ചയ്ക്കു ശേഷം ഇന്നലെ രാത്രി ചെങ്കോട്ടയിൽനിന്നാണ് പ്രതി രാംകുമാർ പിടിയിലായത്. പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ട സംഭവം കേരളത്തിൽ ഉണ്ടാക്കിയതിന് സമാനമായ ജനരോഷമാണ് സ്വാതി വധം തമിഴ്‌നാട്ടിൽ സൃഷ്ടിച്ചത്.
പൊലീസ് അന്വേഷണം ഊർജിതമല്ലെന്ന് നാട്ടുകാരും ഉദാസീനതയുണ്ടായാൽ ഇടപെടുമെന്ന് കോടതിയും വ്യക്തമാക്കിയതിനു പിന്നാലെ കഴിഞ്ഞദിവസം പൊലീസ് പ്രതിയുടെ മറ്റൊരു രേഖാചിത്രം പുറത്തുവിട്ടിരുന്നു ഇതിനെ തുടർന്നാണ് ഇന്നലെ രാംകുമാർ പിടിയിലായത്. എൻജിനീയറിങ് ബിരുദധാരിയായ രാംകുമാർ മൂന്നു വർഷമായി ചെന്നൈ ചൂളൈമേട്ടിലാണു താമസം. പൊലീസിനെ കണ്ടയുടൻ ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതി അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയും സുരക്ഷാ ജീവനക്കാരനുമാണ് പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞത്.
കൊലപാതകം നടന്ന ദിവസം മുതൽ ഇയാൾ താമസ സ്ഥലത്ത് വന്നിരുന്നില്ലെന്ന വിവരവും നിർണായകമായി. എട്ട് സംഘങ്ങളായി ചെന്നൈ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. സ്വാതിയുടെ നഷ്ടപ്പെട്ട മൊബൈലിൽ നിന്ന് അവസാനം സിഗ്നൽ ലഭിച്ചത് സ്വാതിയുടെ വീടിനു സമീപത്തുതന്നെ താമസിച്ചിരുന്ന ഇയാളുടെ വീടിനടുത്തുവച്ചാണ്. ഇതോടെയാണ് രാംകുമാറിനെ പൊലീസ് കുടുതൽ സംശയിച്ചത്. കൂടുതൽ അന്വേഷണത്തിൽ ചെങ്കോട്ടയിൽ ഇയാളുടെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. പൊലീസിനെ കണ്ടയുടൻ സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്കു ശ്രമിച്ച ഇയാളെ പൊലീസ് കീഴ്്‌പെടുത്തുകയായിരുന്നു. പിന്നീട് തിരുനെൽവേലിയിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
ഏറെ വിവാദമുയർത്തിയ ടെക്കിയുടെ കൊലപാതകത്തിന്റെ അന്വേഷണം സിസിടിവി ദൃശ്യങ്ങൾ, ഫേസ്‌ബുക് സന്ദേശങ്ങൾ, ഫോൺ കോൾ വിവരങ്ങൾ തുടങ്ങിയവ പിന്തുടർന്നായിരുന്നു നടന്നത്. തമിഴ്‌നാടിനു പുറമെ കർണാടകയിലേക്കും അന്വേഷണം നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ പ്രതിയെപ്പറ്റിയോ കൊലപാതകത്തിന്റെ കാരണത്തെപ്പറ്റിയോ വിവരങ്ങൾ ലഭിച്ചിരുന്നില്ല.
നുങ്കമ്പാക്കം സബേർബൻ റെയിൽവേ സ്റ്റേഷനിൽ െട്രയിൻകാത്തുനിന്ന സ്വാതിയും ഒരു യുവാവും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് പൊടുന്നനെ യുവാവ് കത്തിയെടുത്ത് യുവതിയെ തുരുതുരെ കുത്തി വീഴ്‌ത്തുകയുമായിരുന്നു. സംഭവംകണ്ട് സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാർ പകച്ചുനിൽക്കുന്നതിനിടെ യുവാവ് രക്ഷപ്പെട്ടു. സ്റ്റേഷനിൽ സിസിടിവി ഇല്ലാത്തതിനാൽ പ്രതിയെ തിരിച്ചറിയാൻ ആദ്യം കഴിഞ്ഞിരുന്നില്ല. പ്രതി നടന്നുപോകുന്ന ദൃശ്യം സമീപത്തെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞെങ്കിലും അതിൽ മുഖം തിരിച്ചറിയാനായില്ല.
പിന്നീട് കഴിഞ്ഞദിവസം മുഖം വ്യക്തമാകുന്ന മറ്റൊരു ദൃശ്യം പൊലീസിന് മറ്റൊരു ക്യാമറയിൽ നി്ന്ന് ലഭിച്ചത് സഹായകമായി. ഇത് പ്രസിദ്ധീകരിച്ചപ്പോഴാണ് പ്രതി ചെങ്കോട്ടയിലുണ്ടെന്ന വിവരം ലഭിക്കുന്നത്. ഇതേത്തുടർന്നായിരുന്നു അറസ്റ്റ്. പ്രതി ഉപയോഗിച്ച വെട്ടുകത്തി കോടമ്പാക്കം റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. 2014ൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ സ്വാതി കഴിഞ്ഞ വർഷമാണ് ഇൻഫോസിസിൽ ജോലിക്കു ചേർന്നത്.
റെയിൽവേ സ്‌റ്റേഷനിൽ നിന്നും സ്വാതിയുടെ വീടുവരെ രണ്ടുദിവസം പിന്തുടർന്നയാളാണ് കൊലപാതകം നടത്തിയതെന്ന് ദൃശ്യങ്ങൾ കണ്ടതിനു ശേഷം സ്വാതിയുടെ സുഹൃത്തും ഒപ്പം ജോലിചെയ്യുകയും ചെയ്യുന്ന കുട്ടി വെളിപ്പെടുത്തിയിരുന്നു. ഇയാൾ പിന്തുടരുന്ന വിവരം സ്വാതി അച്ഛനോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ചില ദിവസങ്ങളിൽ ഓഫീസ് വരെ ഇയാൾ സ്വാതിയെ പിന്തുടർന്നിരുന്നെന്നും പൊലീസ് പറയുന്നു. മുഖത്തും കഴുത്തിലും മാരകമായി മുറിവേറ്റ സ്വാതി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു.
രണ്ടു മണിക്കൂറോളം പ്ലാറ്റ് ഫോമിൽകിടന്ന സ്വാതിയുടെ മൃതദേഹം പൊലീസെത്തിയതിനുശേഷമാണ് മാറ്റിയത്. ദിവസവും സബർബൻ ട്രെയിനിലാണ് സ്വാതി ഓഫിസിലേക്ക് പോയിരുന്നത്. വൈകിട്ട് തിരിച്ചുപോന്നിരുന്നത് കമ്പനി ഏർപ്പെടുത്തിയ ബസിലുമായിരുന്നു.
കേന്ദ്രസർക്കാർ ജീവനക്കാരനായിരുന്ന പിതാവ് സന്താന ഗോപാലകൃഷ്ണൻ സ്വാതിയെ സ്റ്റേഷനിലാക്കി മടങ്ങിയതിനു പിന്നാലെയായിരുന്നു ആക്രമണം. 24കാരിയായ സ്വാതി ശ്രീപെരുമ്പത്തൂരിലെ ധനലക്ഷ്മി കോളജിൽനിന്നാണ് എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയത്. ഇൻഫോസിസിന്റെ മൈസൂരു കാമ്പസിലാണ് ആദ്യം ജോലിക്ക് ചേർന്നത്. പിന്നീട് ചെങ്കൽപേട്ടിലെ ഓഫിസിലേക്ക് മാറുകയായിരുന്നു.