ഹൈദരാബാദ്: ഇന്ത്യ കണ്ട ഏറ്റവും വലിയ ആർഭാഢ വിവാഹങ്ങളിൽ ഒന്നായി പ്രമുഖ വ്യവസായിയും ഹൈദരാബാദ് ഫിലിംസിറ്റി ഉടമയുമായ റാമോജിറാവുവിന്റെ മൂത്തമകന്റെ വിവാദം. റമോജിറാവുവിന്റെ മകൻ കിരണിന്റെയും(മാർഗദർശി, കലാഞ്ജലി എം.ഡി)ശൈലജ കിരണിന്റെയും മകൾ സഹാരി വിവാഹിതയായി. ഭാരത് ബയോടെക് സി.എം.ഡി. കൃഷ്ണ എല്ലയുടെയും സുചിത്രയുടെയും മകൻ റേച്ചസ് വീരേന്ദ്രദേവ് എല്ല യാണ് വരൻ

ഫിലിംസിറ്റിയിൽ പ്രത്യേകം സജ്ജമാക്കിയ കതിർമണ്ഡപത്തിൽ ഉത്സവാന്തരീക്ഷത്തിലായിരുന്നു വിവാഹം. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ആരംഭിച്ച വിവാഹാഘോഷം ശനിയാഴ്ച പുലർച്ചെ രണ്ടുമണിവരെ നീണ്ടു. അർധരാത്രി 12.06 ന് വീരേന്ദ്രദേവ് സഹാരിയെ താലിചാർത്തി. രാഷ്ട്രീയ സാംസ്‌കാരിക സിനിമാ മേഖലയിലെ ഒട്ടേറെ പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാനെത്തി.

തെലങ്കാന ഗവർണർ ഇ.എസ്.എൽ. നരസിംഹൻ, മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു, സുപ്രീം കോടതി ജസ്റ്റിസുമാരായ എൻ.വി. രമണ, ലാവ നാഗേശ്വര റാവു, എൻ.ഡി.എ. ഉപരാഷ്ട്രപതി സ്ഥാനാർത്ഥി വെങ്കയ്യ നായിഡു, സിനിമാതാരങ്ങളായ അഭിഷേക് ബച്ചൻ, ചിരഞ്ജീവി, പവ്വൻ കല്യാൺ, നാഗാർജുന, ബാലകൃഷ്ണ, സംവിധായകൻ രാജമൗലി, മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ തുടങ്ങിയവർ വധൂവരന്മാർക്ക് ആശംസകളർപ്പിച്ചു.