- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറകെ നടന്ന് ചോദിച്ചിട്ടും തിരക്കഥ തിരിച്ചു നൽകിയില്ല; ഇനി രണ്ടു വർഷത്തേക്ക് മോഹൻലാലിന്റെ ഡേറ്റില്ലെന്ന് അറിഞ്ഞതോടെ എംടിയുടെ നിരാശ ഇരട്ടിച്ചു; വീരവാദങ്ങളിൽ സിനിമാക്കാർ പോലും സംശയം പ്രകടിപ്പിച്ചപ്പോൾ കോടതിയുടെ പടി കയറി എംടി വാസുദേവൻ നായർ; നിയമ പോരാട്ടം ഇതിഹാസ ചിത്രം എത്രയും വേഗം അഭ്രപാളികളിലെത്തിക്കാൻ; എഴുത്തുകാരനോട് ക്ഷമ ചോദിച്ച് പ്രോജക്ടുമായി മുന്നോട്ട് പോകാൻ പുഷ് ശ്രീകുമാറും; 'രണ്ടാമൂഴത്തിൽ' ഒന്നും മിണ്ടാതെ മോഹൻലാലും
കൊച്ചി: പരസ്യ സംവിധായകരിൽ ശ്രദ്ധേയനായിരുന്നു പുഷ് ശ്രീകുമാർ. കല്യാണിന്റെ പരസ്യങ്ങളിലൂടെ കൈയടി നേടിയ മലയാളി. എന്നാൽ ദിലീപ്-മഞ്ജു വാര്യർ കുടുംബ പ്രശ്നങ്ങളോടെയാണ് ശ്രീകുമാർ മേനോൻ എന്ന പുഷ് ശ്രീകുമാർ മലയാളികൾക്കിയിൽ ചർച്ചാ വിഷയമാകുന്നത്. ദിലീപുയർത്തിയ ആരോപണങ്ങൾ ശ്രീകുമാർ മനോനെ വിവാദ നായകനാക്കി. അപ്പോഴും രണ്ടാമൂഴത്തിലൂടെ താരമാകാനായിരുന്നു ശ്രീകുമാറിന്റെ ശ്രമം. മലയാളിയുടെ പ്രിയ കഥാകാരൻ എംടി വാസുദേവൻ നായർ നിയമപോരാട്ടം തുടങ്ങുമ്പോൾ അതും ശ്രീകുമാറിന് വില്ലനാകുകയായിരുന്നു. ശ്രീകുമാർ പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പുഷ് എന്ന പരസ്യ കമ്പനി ഇന്ന് സാമ്പത്തിക പ്രതിസന്ധിയാൽ നട്ടം തിരിയുകയാണ്. ഇതോടെ കമ്പനി പൂട്ടി. കടങ്ങൾ ഒഴിവാക്കാൻ പാപ്പർ ഹർജിയും ഫയൽ ചെയ്തു. അങ്ങനെ പ്രതിസന്ധിയിൽ ഉഴലുന്ന പുഷ് ശ്രീകുമാറെന്ന ശ്രീകുമാർ മേനോന് കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് രണ്ടാമൂഴത്തിലെ എംടിയുടെ ഹർജി. ഈ വിഷയത്തിൽ മോഹൻലാലിന്റെ നിലപാടാകും ശ്രീകുമാറിന് ഇനി നിർണ്ണായകം. രണ്ടാമൂഴം അതിവേഗം സിനിമയാകണമെന്ന ആഗ്രഹമാണ് എംടിക്ക്.
കൊച്ചി: പരസ്യ സംവിധായകരിൽ ശ്രദ്ധേയനായിരുന്നു പുഷ് ശ്രീകുമാർ. കല്യാണിന്റെ പരസ്യങ്ങളിലൂടെ കൈയടി നേടിയ മലയാളി. എന്നാൽ ദിലീപ്-മഞ്ജു വാര്യർ കുടുംബ പ്രശ്നങ്ങളോടെയാണ് ശ്രീകുമാർ മേനോൻ എന്ന പുഷ് ശ്രീകുമാർ മലയാളികൾക്കിയിൽ ചർച്ചാ വിഷയമാകുന്നത്. ദിലീപുയർത്തിയ ആരോപണങ്ങൾ ശ്രീകുമാർ മനോനെ വിവാദ നായകനാക്കി. അപ്പോഴും രണ്ടാമൂഴത്തിലൂടെ താരമാകാനായിരുന്നു ശ്രീകുമാറിന്റെ ശ്രമം. മലയാളിയുടെ പ്രിയ കഥാകാരൻ എംടി വാസുദേവൻ നായർ നിയമപോരാട്ടം തുടങ്ങുമ്പോൾ അതും ശ്രീകുമാറിന് വില്ലനാകുകയായിരുന്നു. ശ്രീകുമാർ പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പുഷ് എന്ന പരസ്യ കമ്പനി ഇന്ന് സാമ്പത്തിക പ്രതിസന്ധിയാൽ നട്ടം തിരിയുകയാണ്. ഇതോടെ കമ്പനി പൂട്ടി. കടങ്ങൾ ഒഴിവാക്കാൻ പാപ്പർ ഹർജിയും ഫയൽ ചെയ്തു. അങ്ങനെ പ്രതിസന്ധിയിൽ ഉഴലുന്ന പുഷ് ശ്രീകുമാറെന്ന ശ്രീകുമാർ മേനോന് കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് രണ്ടാമൂഴത്തിലെ എംടിയുടെ ഹർജി. ഈ വിഷയത്തിൽ മോഹൻലാലിന്റെ നിലപാടാകും ശ്രീകുമാറിന് ഇനി നിർണ്ണായകം.
രണ്ടാമൂഴം അതിവേഗം സിനിമയാകണമെന്ന ആഗ്രഹമാണ് എംടിക്ക്. പലവട്ടം ഇതുമായി ബന്ധപ്പെട്ട് ശ്രീകുമാറുമായി ചർച്ചകൾക്ക് ശ്രമിച്ചു. കരാർ കാലം കഴിഞ്ഞ് ഒരു വർഷം കൂടി കാത്തിരുന്നു. എന്നാൽ കൃത്യമായ മറുപടിയൊന്നും ശ്രീകുമാറിനില്ല. മോഹൻലാലു പോലും രണ്ടാമൂഴത്തോട് വിമുഖത കാട്ടുന്നു. ഒടിയൻ സിനിമയുടെ ചിത്രീകരണത്തിനിടെ പല പ്രശ്‌നവും ഉണ്ടായെന്നും സൂചനകളുണ്ട്. സിനിമാ ചിത്രീകരണം സുഗമമായത് പത്മകൂമാറിനെ സംവിധാന ചുമതല ഏൽപ്പിച്ചാണ്. ഒടിയന്റെ നിർമ്മതാവ് ആന്റണി പെരുമ്പാവൂരിന്റെ ഇടപടെലുകളാണ് ഇത്തരത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. അടുത്ത ഒന്നര വർഷത്തേക്ക് പല സിനിമകൾക്ക് മോഹൻലാൽ ഡേറ്റ് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി രണ്ടാമൂഴത്തിൽ ലാൽ അഭിനയിക്കുമോ എന്നതും സംശയം. പ്രഖ്യാപനങ്ങൾ മാത്രമായി സിനിമ ഒതുങ്ങുമോ എന്ന ഭയം എംടിക്കുണ്ട്. അതുകൊണ്ടാണ് എംടി നീതി തേടി കോടതിയെ സമീപിച്ചത്.
ശ്രീകുമാറിന് തിരക്കഥ കൊടുത്തപ്പോൾ മൂന്ന് വർഷത്തേക്കായിരുന്നു കരാർ. ശ്രീകുമാർ മേനോനെ കൊണ്ട് നടക്കില്ലെന്ന് മനസ്സിലായപ്പോൾ തന്നെ തിരക്കഥ എംടി തിരികെ ചോദിച്ചു. എന്നാൽ കൊടുക്കാൻ തയ്യാറായില്ല. താൻ തന്നെ ചെയ്യുമെന്ന നിലപാട് എടുത്തു. ഇതോടെയാണ് 84കാരനായ എംടി തന്റെ സിനിമാ തിരക്കഥയിൽ അവകാശം നേടാൻ കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചത്. ഇതോടെ തന്റെ നിലപാട് ശ്രീകുമാറിന് കോടതിയെ അറിയിക്കേണ്ടി വരും. ഒന്നുകിൽ തിരക്കഥ തിരികെ കൊടുക്കണം. അല്ലെങ്കിൽ സമയബന്ധിതമായി ചിത്രമെടുക്കുമെന്ന ഉറപ്പു കൊടുക്കേണ്ടി വരും. ഇങ്ങനെ തന്റെ ഏക്കാലത്തേയും വലിയ മോഹമായ രണ്ടാമൂഴം നടന്ന് കാണാനുള്ള മോഹവുമായാണ് ജ്ഞാനപീഠം ജേതാവ് കോടതി കയറുന്നത്. സംവിധായകൻ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ച് കിട്ടണമെന്നും ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചത് സിനിമാ ലോകത്തേയും വേദനയിലാക്കിയിട്ടുണ്ട്.
ചിത്രീകരണം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് സിനിമയിൽ നിന്ന് പിന്മാറാൻ എം ടി വാസുദേവൻ നായർ തീരുമാനിച്ചത്. വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് എം ടി തിരക്കഥ ഒരുക്കിയത് . എന്നാൽ താൻ കാണിച്ച ആത്മാർത്ഥത സംവിധായകൻ ശ്രീകുമാർ മേനോനിൽ നിന്ന് ലഭിച്ചില്ലെന്ന പരാതിയും എംടിക്കുണ്ട്. നാല് വർഷം മുമ്പാണ് ശ്രീകുമാർ മേനോന്യമായി കരാർ ഉണ്ടാക്കിയത് . തുടർന്ന് മലയാളം ഇംഗ്ലിഷ് തിരക്കഥകൾ നൽകി. മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ . എന്നാൽ കരാർ പ്രകാരം ചിത്രീകരണം തുടങ്ങിയില്ല. ഒരു വർഷം കൂടി സമയം നീട്ടി നൽകിയെങ്കിലും സംവിധായകനിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് തിരക്കഥ തിരിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് എംടി നിയമ നടപടികൾ ആരംഭിച്ചത്. കോഴിക്കോട് മുൻസിഫ് കോടതിയിലാണ് എം ടി ഹർജി നൽകിയത് . തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ച് നൽകാമെന്നും ഹരജിയിൽ പറയുന്നു.
മലയാള സിനിമയിലെ കരുത്തിന്റെ പ്രതീകങ്ങളാണ് എംടിയുടെ തിരക്കഥകൾ. എഴുത്തുകാരനിൽ നിന്ന് സിനിമയിലേക്കുള്ള കൂടുമാറ്റം ഗംഭീരമാക്കിയ വ്യക്തിത്വം. എംടിയുടെ തിരക്കഥയ്ക്ക് വേണ്ടി കാത്ത് നിൽക്കുന്ന നിരവധി സംവിധായകരുണ്ട്. പലരുടേയും മോഹം എംടിയുടെ സിനിമ എടുക്കലാണ്. ഇങ്ങനെ നിരവധി പേർ രണ്ടാമൂഴത്തേയും പ്രണയിച്ചു. ഹരിഹരൻ സംവിധായകനാകുമെന്നായിരുന്നു പ്രതീക്ഷ. ഒരു വടക്കൻ വീരഗാഥയിലെ ടീമിലൂടെ വൻ ഹിറ്റ് മലയാളിയും പ്രതീക്ഷിച്ചു. ഇതിനിടെയാണ് ശ്രീകുമാർ മേനോൻ എംടിയിൽ നിന്നും തിരക്കഥ സ്വന്തമാക്കിയത്. ഇതോടെ ബാഹുബലി മോഡലിൽ പ്രോജക്ടും പ്രഖ്യാപിച്ചു. എന്നാൽ അതിന് അപ്പുറത്തേക്ക് ഒന്നും പോയില്ല. ബി ആർ ഷെട്ടി നിർമ്മാതാവായത് മാത്രമായിരുന്നു ഏക അനുകൂല ഘടകം. അപ്പോഴും സിനിമ അനന്തമായി നീളുന്ന സൂചനകളെത്തി. ഇതോടെയാണ് എംടി നിരാശനായത്.
അതിനിടെ എംം.ടി വാസുദേവൻ നായർ കോടതിയെ സമീപിക്കുന്നതിൽ പ്രതികരണവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്ത്. രണ്ടാമൂഴം നടക്കുമെന്നും എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണമെന്നാണ് ആഗ്രഹമെന്നും അതു താൻ നിറവേറ്റുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. 'എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ വീഴ്‌ച്ചയാണ്. ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും.' ശ്രീകുമാർ കുറിച്ചു. സംവിധായകനുമായുള്ള കരാർ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എം ടി വ്യാഴാഴ്ച കോടതിയെ സമീപിക്കുമെന്ന വാർത്തക്ക് പ്രതികരണമായി അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചതാണ് ഇക്കാര്യം. ഒരുപാട് അന്താരാഷ്ട്ര കരാറുകളും, സങ്കീർണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിർമ്മാതാവ് ബി ആർ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദർശിച്ചിരുന്നു.
മുൻപ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കിൽ ഫോൺ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്‌ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനിടയാക്കിയതിൽ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും. പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും.
മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തർദേശീയ നിലവാരത്തിൽ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാൻ കൊടുത്ത വാക്ക്. അത് നിറവേറ്റാൻ ബി. ആർ. ഷെട്ടിയെ പോലൊരു നിർമ്മാതാവ് കൂടെയുള്ളപ്പോൾ അത് അസംഭവ്യമാകും എന്ന് ഞാൻ ഭയപ്പെടുന്നില്ലെന്ന് ശ്രീകുമാർ മേനോൻ പറയുന്നു.