കോഴിക്കോട്: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ വഴിത്തിരിവ്. ചിത്രം അകാരണമായി വൈകുന്നതിൽ പ്രതിഷേധിച്ച് തിരക്കഥ തിരിച്ചുവാങ്ങുകയും നിമയനടപടികളുമായി മുന്നോട്ട് പോവുകയും ചെയ്ത് രചയിതാവ് എം ടി. വാസുദേവൻ നായരെ ഇന്നലെ രാത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തി സംവിധായകൻ ശ്രീകുമാർ മേനോൻ സന്ദർശിച്ചു. ഇത് രണ്ടാം തവണയാണ് ശ്രീകുമാർ മേനോൻ എംടിയെ കാണുന്നത്. ആദ്യ കൂടിക്കാഴ്ചയിൽ എംടി അത്ര തൃപ്തനായിരുന്നില്ല. രണ്ടാമതും ശ്രീകുമാർ മേനോൻ എത്തിയപ്പോൾ എംടിയുടെ മനസ്സിലെ മഞ്ഞുരുകിയെന്ന സൂചനയാണ് ശ്രീകുമാർ മേനോൻ പറയുന്നത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം ശുഭാപ്തി വിശ്വാസമാണ് ശ്രീകുമാർ മേനോൻ പ്രകടിപ്പിച്ചത്. കൂടിക്കാഴ്ച ഒന്നര മണിക്കൂർ നീണ്ടു. ഇതിന് ശേഷം കൂടിക്കാഴ്‌ച്ച സൗഹാർദ്ദപരമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എംടിയോട് ക്ഷമ ചോദിച്ചു. എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റും. കേസ് നിയമയുദ്ധമായി മാറില്ല. ചിത്രം എപ്പോൾ തിരശീലയിൽ വരുമെന്നായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. രണ്ടാമൂഴം സിനിമയെ നടിയെ ആക്രമിച്ച കേസുമായി കൂട്ടിക്കെട്ടാൻ ചിലർ ശ്രമിച്ചു. അത്തരക്കാർ സമയം പാഴാക്കുകയാണ്.

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്. അതിന് താൻ ക്ഷമ ചോദിച്ചു. ഒടിയന്റെ കാര്യങ്ങളും വിശേഷണങ്ങളും പങ്കുവെച്ചു. പ്രോജക്ടിലെ ഇതുവരെയുള്ള മുന്നോട്ട് പോക്കിനെപ്പറ്റി അദ്ദേഹത്തോട് സംസാരിച്ചു. ഈ പ്രശ്‌നം ഒരു നിയമയുദ്ധത്തിലേക്ക് പോകില്ലെന്നാണ് വിശ്വസിക്കുന്നത്. ഇതെല്ലാം ഭംഗിയായി ഉടനെ തീരും. 2020 അവസാനം രണ്ടാമൂഴത്തിന്റെ ആദ്യ ഭാഗവും 2021 ഏപ്രിലിൽ രണ്ടാം ഭാഗം റിലീസ് ചെയ്യാനുമാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. അതിനുള്ള പ്രവർത്തനങ്ങൾ നടത്തിയതായും ശ്രീകുമാർ മോനോൻ എംടിയെ അറിയിച്ചു.

ഒക്ടോബർ 11നാണ് ശ്രീകുമാറിന്റെ സംവിധാന സംരംഭമായ രണ്ടാമൂഴത്തിൽ നിന്നും താൻ പിന്മാറുന്നു എന്നറിയിച്ചു എംടി രംഗത്ത് വന്നത്. ചിത്രീകരണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് പിന്മാറാൻ തീരുമാനിച്ചതെന്ന് എംടി അറിയിച്ചു. കോഴിക്കോട് മുൻസിഫ് കോടതിയിൽ ഇത് ബന്ധപ്പെട്ടു തടസ്സ ഹർജിയും നൽകി. അണിയറപ്രവർത്തകർക്ക് നൽകിയിട്ടുള്ള ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള തിരക്കഥ തിരികെ വേണമെന്നും ഇതിനായി മുൻകൂർ കൈപ്പറ്റിയ അഡ്വാൻസ് പണം തിരികെ കൊടുക്കാൻ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ ഹർജി എംടി പിൻവലിക്കുമോ എന്നതാണ് നിർണ്ണായകം. ഈ ഹർജിയിൽ കോടതിയുടെ സ്‌റ്റേയുള്ളതിനാൽ നിലവിൽ സിനിമയുടെ അണിയറ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ ശ്രീകുമാർ മേനോന് കഴിയില്ല.

മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിൽ ഇയാൾക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാർ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ടായിരുന്നു. ഇതിനൊപ്പം പ്രധാന നേതാവിന്റെ മകനും-മുൻകൂർ ജാമ്യഹർജിയിൽ കാവ്യാ മാധവൻ വിശദീകരിച്ച കാര്യങ്ങളാണ് ഇവ. ദിലീപിന്റെ ഭാര്യയാണെന്ന ഒറ്റക്കാരണത്താൽ തന്നേയും കേസിൽപ്പെടുത്തി ദ്രോഹിക്കാൻ ശ്രമിക്കുകയാണെന്നു കാവ്യാ മാധവൻ അന്ന് സമർപ്പിച്ച ജാമ്യഹർജിയിൽ വിശദീകരിക്കുകയുണ്ടായി. കേസിലുൾപ്പെട്ട മാഡം താനാണെന്ന തരത്തിൽ പൾസർ സുനി പ്രചാരണം നടത്തുന്നു. ഇതിനു പൊലീസ് മൗനാനുവാദം നൽകുകയാണെന്നും കാവ്യ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടാമൂഴം വിവാദത്തിൽ പെട്ടിരുന്നു. ദിലീപിന്റെ കുടുംബ പ്രശ്നങ്ങൾ തന്നെയാണ്രേത ശ്രീകുമാർ മേനോനും ദിലീപും തമ്മിലെ കാരണം. എല്ലാം ദിലീപ് മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് മാത്രമാണ് മകളും അച്ഛനൊപ്പമുള്ളത്. ഇതിനിടെയിലാണ് സംവിധായകന്റെ അമ്മയുടെ മരണമെത്തുന്നത്. ഇത് ദിലീപിനേയും ഇയാൾ വിളിച്ചു പറഞ്ഞു. എന്നാൽ കുടുംബ പ്രശന്ങ്ങൾ കാരണം മറ്റൊരു മാനസിക അവസ്ഥയിലായിരുന്നു ദിലീപ്.

മരണ വാർത്തയോട് പൊട്ടിത്തെറിക്കുന്ന ഭാഷയിലായിരുന്നു ദിലീപിന്റെ പ്രതികരണം. സാഹചര്യങ്ങളുടെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. തെറി പോലും പറഞ്ഞുവത്രേ. അന്ന് തന്നെ ദിലീപിനെ സാമ്പത്തികമായും മാനസികമായും തകർക്കുമെന്ന് ഈ സംവിധായകൻ ശപഥം ചെയ്തു. ദിലീപിനോടും ഇത് പറഞ്ഞിരുന്നു. അടുത്ത ദിവസം മുതൽ ദിലീപ് പ്രശ്നങ്ങളിലേക്ക് നീങ്ങിയെന്നാണ് സിനിമാ ലോകത്തെ അണിയറ സംസാരം. 2018ൽ രണ്ടാമൂഴത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്നായിരുന്നു മോഹൻലാലിനോട് ശ്രീകുമാർ പറഞ്ഞത്. ഇതിനിടെയിൽ ഓടിയനും സംവിധാനം ചെയ്യുമെന്ന് അന്ന് ഉറപ്പു നൽകി. ഇതെല്ലാം അവശ്വസനീയമായ കാര്യങ്ങളാണ്. ഇതെല്ലാം ദിലീപിനെ കുടുക്കാനുള്ള തന്ത്രമാണോ എന്ന് കാലം തെളിക്കുമെന്നാണ് പൊതു അഭിപ്രായം. ഈ സാഹചര്യത്തിലാണ് എംടിയെ കണ്ട് ക്ഷമ ചോദിച്ചും സിനിമയുമായി മുന്നോട്ട് പോകാനുള്ള ശ്രീകുമാർ മേനോന്റെ ഇടപെടൽ.

പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിന്റെ അവസാന ഘട്ടത്തിലാണെന്നും എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരുക്കുമെന്നുമാണ് മേനോൻ പറയുന്നത്. അതേസമയം ഇനിയും കാലതാമസമുണ്ടാകുമെന്ന് സംവിധായകൻ തന്നെ പറയുന്നു. മോഹൻലാൽ ആകട്ടെ തന്റെ ഭാവി പ്രൊജക്ടിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നുമില്ല. ഇതും രണ്ടാമൂഴത്തെ സംശയത്തിൽ നിർത്തുന്നുണ്ട്.