- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനൽ ഷോയിൽ പങ്കെടുത്തയാളുടെ ഉടുപ്പിന് പിടിച്ച് ഭീഷണി മുഴക്കാൻ ഖുശ്‌ബു ആരാണ്? പാവങ്ങളുടെ ജീവിതം വച്ചുള്ള ചാനൽ പരിപാടികൾക്കെതിരെ ആഞ്ഞടിച്ച് നടി രഞ്ജിനി രംഗത്ത്
ചെന്നൈ: പാവപ്പെട്ടവന്റെ പ്രശ്‌നങ്ങൾ വിറ്റ് കാശാക്കുന്നത് ചാനലുകളുടെ ഇപ്പോഴത്തെ രീതിയാണ്. അമൃതാ ടിവിയുടെ കഥയല്ലിത് ജീവതം മോഡലിൽ നിരവധി പരിപാടികൾ. കുടുംബപ്രശ്‌നങ്ങൾ തീർക്കാനായി പരാതിക്കാരെയും എതിർകക്ഷികളെയും വിളിച്ചിരുത്തി വാദപ്രതിവാദങ്ങൾ കേട്ടു വിധിയെഴുതുന്ന പരിപാടികൾക്ക് റേറ്റിങ് കൂടിയതാണ് ഈ ട്രെൻഡിന് കാരണം. ഇത്തരം പരിപാടികളോടുള്ള അമർഷം വ്യക്തമാക്കി അവയ്ക്കു മുന്നിൽ ബലിയാടുകളാവരുതെന്നു പറയുകയാണ് നടിയും അഭിഭാഷകയുമായ രഞ്ജിനി. തമിഴ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന നിജങ്കൾ എന്ന ഷോ നടക്കുന്നതിനിടയിൽ നടി ഖുശ്‌ബു പരിപാടിയിൽ വന്നയാളുടെ ഷർട്ടിനു പിടിച്ച് ചീത്തവിളിക്കുന്ന ഫോട്ടോകൾ സഹിതം നൽകിയാണ് രഞ്ജിനി തന്റെ പ്രതിഷേധം ഫേസ്‌ബുക്കിലൂടെ പ്രകടിപ്പിച്ചത്. ഇത്തരത്തിലുള്ള പരിപാടികളിൽ അവതാരകരായെത്തുന്ന പല നടിമാരും ഉപദേശം നൽകാൻ അർഹതയുള്ളവർപോലും അല്ലെന്നും രഞ്ജിനി തന്റെ ഫേസ്‌ബുക് േപാസ്റ്റിൽ പറയുന്നു രഞ്ജിനിയുടെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം കൗൺസിലിങ് എന്ന പേരിൽ വിവിധ ഭാഷകളിലെ ചാനലുകളിൽ നടക്കുന്ന പരിപാടികൾ
ചെന്നൈ: പാവപ്പെട്ടവന്റെ പ്രശ്‌നങ്ങൾ വിറ്റ് കാശാക്കുന്നത് ചാനലുകളുടെ ഇപ്പോഴത്തെ രീതിയാണ്. അമൃതാ ടിവിയുടെ കഥയല്ലിത് ജീവതം മോഡലിൽ നിരവധി പരിപാടികൾ. കുടുംബപ്രശ്‌നങ്ങൾ തീർക്കാനായി പരാതിക്കാരെയും എതിർകക്ഷികളെയും വിളിച്ചിരുത്തി വാദപ്രതിവാദങ്ങൾ കേട്ടു വിധിയെഴുതുന്ന പരിപാടികൾക്ക് റേറ്റിങ് കൂടിയതാണ് ഈ ട്രെൻഡിന് കാരണം.
ഇത്തരം പരിപാടികളോടുള്ള അമർഷം വ്യക്തമാക്കി അവയ്ക്കു മുന്നിൽ ബലിയാടുകളാവരുതെന്നു പറയുകയാണ് നടിയും അഭിഭാഷകയുമായ രഞ്ജിനി. തമിഴ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന നിജങ്കൾ എന്ന ഷോ നടക്കുന്നതിനിടയിൽ നടി ഖുശ്‌ബു പരിപാടിയിൽ വന്നയാളുടെ ഷർട്ടിനു പിടിച്ച് ചീത്തവിളിക്കുന്ന ഫോട്ടോകൾ സഹിതം നൽകിയാണ് രഞ്ജിനി തന്റെ പ്രതിഷേധം ഫേസ്‌ബുക്കിലൂടെ പ്രകടിപ്പിച്ചത്. ഇത്തരത്തിലുള്ള പരിപാടികളിൽ അവതാരകരായെത്തുന്ന പല നടിമാരും ഉപദേശം നൽകാൻ അർഹതയുള്ളവർപോലും അല്ലെന്നും രഞ്ജിനി തന്റെ ഫേസ്‌ബുക് േപാസ്റ്റിൽ പറയുന്നു
രഞ്ജിനിയുടെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം
കൗൺസിലിങ് എന്ന പേരിൽ വിവിധ ഭാഷകളിലെ ചാനലുകളിൽ നടക്കുന്ന പരിപാടികൾ ലജ്ജാവഹമാണ്. സൺടിവിയിൽ ടെലികാസ്റ്റ് ചെയ്തുവരുന്ന നിജങ്കൾ എന്ന പരിപാടിയിൽ നിന്നുള്ള ക്ലിപുകൾ ആണിത്. നടി ഖുശ്‌ബു പരിപാടിയിൽ വന്നയാളുടെ ഷർട്ടിൽപിടിച്ച് ഉറക്കെ ഷൗട്ട് ചെയ്യുന്നു. ഇതാണോ കൗൺസിലിങ്? ഇതു ഭീഷണിയും ആക്രമണവും അധിക്ഷേപവും ലിംഗവിവേചനവും ചൂഷണവുമൊക്കെയാണ്. ദയവുചെയ്ത് ജനങ്ങൾ ഇത്തരം പരിപാടികളിൽ ബലിയാടുകളാവരുത്. ഇതു നിങ്ങളെ സഹായിക്കുകയല്ല ചെയ്യുന്നത് മറിച്ച് നിങ്ങളുടെ കുടുംബത്തെയാകെ പൊതുമധ്യത്തിൽ തരംതാഴ്‌ത്തുകയാണ്, എന്നിട്ട് ചാനലുകൾ നിങ്ങളിലൂടെ പണം ഉണ്ടാക്കുന്നു.
വളരെ ദുഃഖത്തോടെ തന്നെ പറയട്ടെ ഈ പരിപാടികൾ അവതരിപ്പിക്കുന്ന ചില നടികൾ പരിപാടിയിലെത്തുന്ന സാധാരണക്കാർക്ക് കൗൺസിലിങ് നൽകാൻ പോലും അർഹതയുള്ളവരല്ല. ഇത്തരം സാഹചര്യങ്ങളിൽ കൗൺസിലിങ് ഓർഗനൈസേഷനുകളെ സമീപിക്കുക അവിടങ്ങളിൽ കോടതിയിൽ എത്തുന്നതുവരെ ചിലവുകളും തീർത്തും സൗജന്യമാണ്. കോടതിക്കു മുന്നിൽ എത്തുംമുമ്പ് ഖുശ്‌ബു ഇയാളോട് പരസ്യമായി ക്ഷമ ചോദിക്കുമെന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്