- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം നടിച്ചു ഷാളിൽ കെട്ടിയിട്ട് പീഡനം; കൂട്ടൂകാരിയെ ചതിയിൽ വീഴ്‌ത്തിയത് കൗൺസിലിംഗെന്ന കള്ളംപറഞ്ഞ്; അദ്ധ്യാപകർ പൊളിച്ചത് കൂടതൽ സ്കൂൾ കുട്ടികളെ കുടുക്കാനുള്ള ശ്രമം; വള്ളിക്കാവ് പീഡനത്തിൽ എട്ട് പേർ അറസ്റ്റിൽ
പത്തനംതിട്ട: അടൂരിൽ നിന്നുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ എട്ട് പേർ പൊലീസ് അറസ്റ്റിൽ. ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ കെട്ടിയിട്ട് സംഘം പീഡിപ്പിക്കുകയായിരുന്നു. അദ്ധ്യാപകർ നടത്തിയ അന്വേഷണമാണ് കാര്യങ്ങൾ പുറം ലോകത്ത് എത്തിച്ചത്. സംഭവം പൊലീസിൽ അറിയിക്കുകയും ചെയ്തു. കുട്ടികളിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് എട്ട് പേരെ അറസ്റ്റു ചെ
പത്തനംതിട്ട: അടൂരിൽ നിന്നുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ എട്ട് പേർ പൊലീസ് അറസ്റ്റിൽ. ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ കെട്ടിയിട്ട് സംഘം പീഡിപ്പിക്കുകയായിരുന്നു. അദ്ധ്യാപകർ നടത്തിയ അന്വേഷണമാണ് കാര്യങ്ങൾ പുറം ലോകത്ത് എത്തിച്ചത്. സംഭവം പൊലീസിൽ അറിയിക്കുകയും ചെയ്തു. കുട്ടികളിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് എട്ട് പേരെ അറസ്റ്റു ചെയ്തത്.
പീഡിപ്പിക്കപ്പെട്ടവരിൽ ഒരാൾ ദളിത് പെൺകുട്ടിയാണ്. ഇന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അടൂർ പൊലീസ് അറിയിച്ചു. ഒമ്പത്, പത്ത് ക്‌ളാസുകളിൽ പഠിക്കുന്ന രണ്ടു പെൺകുട്ടികളാണ് പീഡനത്തിനിരയായത്. പ്രതികളിൽ രണ്ടുപേർ സഹോദരീ സഹോദരന്മാരുടെ മക്കളാണ്. വള്ളിക്കാവ്, ക്‌ളാപ്പന, കരുനാഗപ്പള്ളി പുത്തൻതെരുവ് സ്വദേശികളായ കണ്ണൻ, സന്തോഷ്, രതീഷ്, വിഷ്ണു, കണ്ണൻ, അസ്ലം, ശരത് എന്നിവരും മറ്റൊരു യുവാവുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഡിസംബർ മൂന്ന്, നാല് തീയതികളിലാണ് സംഭവം നടന്നത്.
പെൺകുട്ടികളിൽ ഒരാളുമായി അടുപ്പത്തിലായിരുന്ന വിഷ്ണുവാണ് രണ്ടു പെൺകുട്ടികളെയും മൊബൈൽ ഫോൺ വഴി ചതിയിൽ വീഴ്‌ത്തിയത്. പെൺകുട്ടികളെ വള്ളിക്കാവിലുള്ള വീടുകളിലെത്തിച്ചാണ് പീഡിപ്പിച്ചത്. ആദ്യദിവസം രണ്ടു പെൺകുട്ടികളെയും സൗഹൃദം നടിച്ച് വീട്ടിൽ കൊണ്ടുവന്നു. ഒരു പെൺകുട്ടി ചതി തിരിച്ചറിഞ്ഞ് രക്ഷപ്പെടുകയും ചെയ്തു. ആദ്യത്തെ ദിവസം വിഷ്ണുവുമായി പരിചയമുണ്ടായിരുന്ന പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു. ആ കുട്ടിയെ തിരിച്ചയച്ച സംഘം കൂട്ടുകാരിയെ പിറ്റേന്ന് കൊണ്ടുവന്നില്ലെങ്കിൽ കൊല്ലുമെന്നും ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.
കൂട്ടുകാരിയെ കൊണ്ടുവരാൻ തന്ത്രവും ഉപദേശിച്ചു. ചതിയിൽപ്പെട്ടെന്നും അതിനാൽ ഒരു കൗൺസിലിംഗിന് പോകാൻ കൂടെ വരണമെന്നും പറഞ്ഞു വള്ളിക്കാവിലെ മറ്റൊരു വീട്ടിലെത്തിച്ച രണ്ടാമത്തെ പെൺകുട്ടിയെയും പീഡിപ്പിച്ചു. നാലുപേർ ചേർന്നായിരുന്നു ഇത്. ചുരിദാറിന്റെ ഷാൾകൊണ്ട് കൈകാലുകൾ ബന്ധിച്ച ശേഷമാണ് പീഡിപ്പിച്ചതെന്ന് ആദ്യദിവസം പീഡനത്തിനിരയായ പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ പെൺകുട്ടിയെയും രണ്ടാം ദിവസം പീഡനത്തിനിരയാക്കി. ഇതേ പെൺകുട്ടികളെ ഉപയോഗിച്ച് പണം നൽകി മറ്റു മൂന്നു പെൺകുട്ടികളെ കൂടി വലയിൽ വീഴ്‌ത്താനായിരുന്നു നീക്കം.
തങ്ങളുടെ ഫോൺ നമ്പറുകൾ രണ്ട് പെൺകുട്ടികൾ വാങ്ങിയതായി ഈ മൂന്നു പെൺകുട്ടികൾ അദ്ധ്യാപികമാരോട് പറഞ്ഞു. അദ്ധ്യാപികമാർ ആ രണ്ടു പെൺകുട്ടികളെയും വിളിച്ചു വരുത്തി കാര്യങ്ങൾ തിരക്കി. ആദ്യം അവർ ഒഴിഞ്ഞു മാറിയെങ്കിലും അദ്ധ്യാപികമാർ നിലപാട് കടുപ്പിച്ചതോടെ എല്ലാം പുറത്തായി. ഉടൻതന്നെ സ്‌കൂളിൽ നിന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ട് പൊലീസിലറിയിച്ചു. രണ്ട് ദിവസം സ്‌കൂളിൽ കാണാതായപ്പോൾ അദ്ധ്യാപകർ അന്വേഷിച്ചിരുന്നു. കടമ്പനാടിന് തൊട്ടടുത്ത കുന്നത്തൂർ ഉപജില്ലാ കലോത്സവത്തിന് പോയതായിരുന്നുവെന്നാണ് കുട്ടികൾ ആദ്യം പറഞ്ഞത്.
എന്നാൽ പിന്നീട് സംഭവം അദ്ധ്യാപകരുടെ ചോദ്യംചെയ്യലിൽ വ്യക്തമായി. ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചതു സംബന്ധിച്ച് പൊലീസ് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീട്ടിൽ പോകാൻ മടി കാണിച്ച പെൺകുട്ടികൾ ഇപ്പോൾ അടൂർ മഹിളാമന്ദിരത്തിലാണുള്ളത്.