- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തുവർഷം മുമ്പ് തട്ടിക്കൊണ്ടുപോയ 12 വയസ്സുകാരിയെ വിറ്റത് 12 പേർക്ക്; നിരവധി പേർ ബലാൽസംഗം ചെയ്ത പെൺകുട്ടി രണ്ടുതവണ വിവാഹിതയുമായി; വിവാഹശേഷം ബന്ധുക്കളുടെ ബലാൽസംഗം; ഡൽഹിയിൽനിന്നും ഒരു നിർഭാഗ്യവതിയുടെ കഥ
പത്തുവർഷം മുമ്പ് ഡൽഹിയിൽനിന്ന് തട്ടിക്കൊണ്ടുപോയ 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുകിഴക്കൻ ഡൽഹിയിൽനിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ ഇക്കാലയളവിൽ 12 പേർക്കെങ്കിലും വിറ്റിട്ടുണ്ടെന്ന് പൊലീസ് കരുതുന്നു. ഒട്ടേറെപ്പേർ ബലാൽസംഗം ചെയ്ത പെൺകുട്ടി ഇതിനിടെ രണ്ടുതവണ വിവാഹിതയായാവുകയും ചെയ്തു. പത്തുവർഷത്തെ ദുരിത ജീവിതത്തിനുശേഷം ജൂലൈ 26-നാണ് പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി അമ്മയ്ക്കും സഹോദരിക്കുമൊപ്പം ചേർന്നത്. 22-കാരിയായ യുവതിക്ക് ഇപ്പോൾ രണ്ടുകുട്ടികളുണ്ട്. ഇവർ തിരിച്ചെത്തിയശേഷം നൽകിയ പരാതിയിലാണ് ഡൽഹി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിയത്. 2009-ൽ രണ്ടുമാസത്തിനിടെ ഒമ്പതുപേർക്ക് പെൺകുട്ടിയെ വിറ്റതായി പ്രതികൾ സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ മനുഷ്യക്കടത്തുകാർ ഈ കേസുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. പഞ്ചാബിലും ഹരിയാനയിലും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹത്തിനായി വിൽക്കുന്ന സംഘം
പത്തുവർഷം മുമ്പ് ഡൽഹിയിൽനിന്ന് തട്ടിക്കൊണ്ടുപോയ 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുകിഴക്കൻ ഡൽഹിയിൽനിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ ഇക്കാലയളവിൽ 12 പേർക്കെങ്കിലും വിറ്റിട്ടുണ്ടെന്ന് പൊലീസ് കരുതുന്നു. ഒട്ടേറെപ്പേർ ബലാൽസംഗം ചെയ്ത പെൺകുട്ടി ഇതിനിടെ രണ്ടുതവണ വിവാഹിതയായാവുകയും ചെയ്തു.
പത്തുവർഷത്തെ ദുരിത ജീവിതത്തിനുശേഷം ജൂലൈ 26-നാണ് പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി അമ്മയ്ക്കും സഹോദരിക്കുമൊപ്പം ചേർന്നത്. 22-കാരിയായ യുവതിക്ക് ഇപ്പോൾ രണ്ടുകുട്ടികളുണ്ട്. ഇവർ തിരിച്ചെത്തിയശേഷം നൽകിയ പരാതിയിലാണ് ഡൽഹി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിയത്.
2009-ൽ രണ്ടുമാസത്തിനിടെ ഒമ്പതുപേർക്ക് പെൺകുട്ടിയെ വിറ്റതായി പ്രതികൾ സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ മനുഷ്യക്കടത്തുകാർ ഈ കേസുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. പഞ്ചാബിലും ഹരിയാനയിലും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹത്തിനായി വിൽക്കുന്ന സംഘം ഇതിനുപിന്നിലുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
2006 ജൂലൈ രണ്ടിനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതിനുശേഷം ഓരോരുത്തർക്കായി വിൽക്കുകയായിരുന്നു. ഒടുവൽ പഞ്ചാബിലെ മൻസയിലുള്ള ഒരു ട്രക്ക് ഡൈവർക്ക് വിൽക്കുകയും അയാൾ പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇയാൾ 2011-ൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.ഭർത്താവിന്റെ മരണശേഷം യുവതിയെ അയാളുടെ അനന്തിരവൻ ബലാൽസംഗം ചെയ്തതായും പരാതിയിലുണ്ട്.
യുവതിയുമായി പഞ്ചാബിലെത്തിയ അന്വേഷണസംഘം നിർണായകമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഘത്തലവൻ എന്നുകരുതുന്ന പ്രതാപ് സിങ്ങിനെയും മകൻ ജഗ്ഗിയെയുമാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വീട്ടിൽകൊണ്ടുവിടാം എന്നു പറഞ്ഞ് കാറിൽക്കയറ്റിയ സംഘം അവളെ പിന്നീട് ട്രെയിനിൽ ഗുജറാത്തിൽ എത്തിക്കുകയായിരുന്നു.
ജഗ്ഗിയുമായി വിവാഹം കഴിപ്പിച്ച് ഗുജറാത്തിൽ താമസിപ്പിച്ചശേഷം ഭട്ടിൻഡയിലേക്കും പിന്നീട് മൻസയിലേക്കും മാറി. ഇവിടെനിന്നാണ് രഞ്ജുവും ഭർത്താവ് ശ്യാം സുന്ദറും കൂടി പെൺകുട്ടിയെ മറ്റിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മറ്റ് ഏഴ് പെൺകുട്ടികളെക്കൂടി തട്ടിക്കൊണ്ടുപോയതായി ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ പൊലീസ്.
സ്വരൂപ് ചന്ദ്, ബബ്ലി, മഖൻ സിങ്, ബിരേന്ദർ സിങ് എന്നിവരാണ് കേസ്സുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റുള്ളവർ. പെൺകുട്ടി നൽകിയ വിവരങ്ങളനുസരിച്ചാണ് ഇവരുടെ അറസ്റ്റ് നടന്നത്. കൂടുതൽ പേർ കേസ്സുമായി ബന്ധപ്പെട്ട് പിടിയിലാകുമെന്നാണ് ഡൽഹി പൊലീസ് നൽകുന്ന സൂചന.