ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ബലാത്സംഗ വീരനാണ് ഈ 11 കാരൻ. താൻ ഒരു ഒമ്പത് വയസുകാരനെ 15 തവണ പീഡിപ്പിച്ചുവെന്ന് ഈ കുട്ടി തന്നെയാണ് സമ്മതിച്ചിരിക്കുന്നത്. ലങ്കാഷെയറിലെ ബ്ലാക്ക്പൂൾ സ്വദേശിയാണീ പീഡനവീരൻ. ഇതിന് പുറമെ പ്രസ്തുത കേസിൽ ജാമ്യത്തിൽ കഴിയവെ ഒരു ഏഴ് വയസുകാരനെയും ഭിന്നശേഷിയുള്ള ഒരു 11 കാരനെയും പീഡിപ്പിക്കാനും ഈ കുട്ടി ധൈര്യം കാട്ടിയെന്നാണ് റിപ്പോർട്ട്. നിയമപരമായ കാരണങ്ങളാൽ കുറ്റവാളിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട വിചാണയ്ക്കായി കുട്ടിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. തന്റെ കറുത്ത മുടി നന്നായി വെട്ടിയൊതുക്കി ഇരുണ്ട ജാക്കറ്റും ഷർട്ടും ടൈയും ധരിച്ചായിരുന്നു കുട്ടി ബ്ലാക്ക്പൂൾ മജിസ്ട്രേറ്റിന്റെ കോടതിയിൽ ഡിസ്ട്രിക്ട് ജഡ്ജ് ജെഫ് ബ്രെയിൽസ്ഫോർഡിന് മുന്നിൽ ഹാജരായത്. കഴിഞ്ഞ വർഷം ഏപ്രിലിനും ഇക്കഴിഞ്ഞ ഓഗസ്റ്റിനും ഇടയിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ നടന്നിരുന്നതെന്നാണ് പ്രോസിക്യൂട്ടറായ കെറി ഗ്രീവ് ബോധിപ്പിച്ചത്.

കുറ്റാരോപിതനായ കുട്ടി ഈ വർഷം മെയ് 29ന് തന്റെ ബെഡ്റൂമിൽ ഒരു ഒമ്പത് വയസുകാരനൊപ്പം കളിക്കുന്നതിനിടയിലായിരുന്നു ബലാത്സംഗം ചെയ്തിരുന്നത്. ഒമ്പതുകാരന്റെ അമ്മ ഇത് നേരിൽ കണ്ടതിനെ തുടർന്നാണ് കുറച്ച് കാലമായി തുടരുന്ന പീഡന വിവരം പുറത്തറിഞ്ഞത്. താൻ എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്നായിരുന്നു 11 കാരൻ പ്രതികരിച്ചത്. ഇതിനെ തുടർന്ന സ്പെഷ്യലിസ്റ്റ് പൊലീസ് ഓഫീസർമാർ ഇരയായ കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയിരുന്നു. തങ്ങൾ കളിക്കുമ്പോൾ 11 കാരൻ തന്നെ സ്ഥിരമായി ബലാത്സംഗം ചെയ്യാറുണ്ടെന്നായിരുന്നു ഒമ്പത് കാരൻ വെളിപ്പെടുത്തിയിരുന്നത്. ഇത് രഹസ്യമാക്കി വയ്ക്കാൻ 11 കാരൻ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും കുട്ടി പറഞ്ഞിരുന്നു.

11 കാരൻ ജാമ്യത്തിലിറങ്ങിയ കാലത്ത് മറ്റൊരു ഏഴ് വയസുകാരനെ വസ്ത്രത്തിന് മുകളിലൂടെ ലൈംഗികപരമായി സ്പർശിച്ചിരുന്നുവെന്നും ആരോപണമുണ്ട്. കൂടാതെ ഭിന്നശേഷിയുള്ള മറ്റൊരു 11കാരനെ പ്രതി ട്രൗസറിനിടയിലൂടെ ലൈംഗികപരമായി സ്പർശിക്കുകയും ചെയ്തിരുന്നു. ലൈംഗികകാര്യത്തിൽ ഈ 11 കാരൻ അപകടകാരിയാണെന്നാണ് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചത്. ഈ കേസ് എല്ലാവർക്കും ദുരന്തമുണ്ടാക്കുന്ന ഒന്നാണെന്നും കുറ്റാരോപിതനായ കുട്ടി വർഷങ്ങൾക്ക് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നുമാണ് പ്രതിയുടെ അഭിഭാഷകനായ ബ്രെറ്റ് ചാപ്പെൽ വാദിച്ചത്. തന്റെ തെറ്റിൽ കുട്ടി ഉടൻ കുറ്റബോധം പ്രകടിപ്പിച്ച കാര്യവും അദ്ദേഹം എടുത്ത് കാട്ടിയിരുന്നു. തന്റെ പ്രശ്നത്തിന് സഹായം വേണമെന്ന കാര്യം 11 കാരൻ സമ്മതിച്ച കാര്യമാണെന്നും അതിനായി കുട്ടിയെ സഹായിക്കുയാണ് വേണ്ടതെന്നും ചാപ്പെൽ നിർദ്ദേശിച്ചിരുന്നു.