- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ കരച്ചിൽ സഹോദരനെ കേൾപ്പിച്ച ക്രൂരത; മതപരിവർത്തനത്തിന് വിസമ്മതിച്ച പാക്കിസ്ഥാനി കുടുംബത്തിന്റെ വേദന ഇങ്ങനെ
മതപരിവർത്തനത്തിന് വിസമ്മതിച്ച കുടുംബത്തോട് ഈ രീതിയിൽ പ്രതികാരം ചെയ്യുമെന്ന് ആരും കരുതില്ല. കൂട്ടബലാൽസംഗത്തിനിരയായി വേദനകൊണ്ട് അലറിക്കരയുന്ന 17-കാരിയായ പെൺകുട്ടിയുടെ കരച്ചിൽ സഹോദരൻ കേൾക്കേണ്ടിവരിക! ഒരു കുടുംബമൊന്നാകെ തകർന്നുപോയ ദിവസങ്ങളായിരുന്നു അത്. പാക്കിസ്ഥാനിലെ കസൂറിലുള്ള ക്രിസ്ത്യൻ കുടുംബത്തിനാണ് ഈ ദുർവിധി നേരിടേണ്ടിവന്നത്. മതപരിവർത്തനം നടത്തുന്നതിന് ഈ കുടുംബത്തിന് കനത്ത സമ്മർദം നേരിടേണ്ടിവന്നു. അതിന് വിസമ്മതിച്ചപ്പോഴാണ് ആയുധധാരികളായ സംഘം വീട്ടിലേക്ക് ഇരച്ചുകയറിയതും പെൺകുട്ടിയെയും സഹോദരനെയും തട്ടിക്കൊണ്ടുപോയതും. 20-ാകാരനായ ആരിഫിനെയും 17-കാരിയായ ജമീലയെയും അടുത്തുള്ള കെട്ടിടത്തിലേക്ക് കൊണ്ടുപോയ സംഘം, ആരിഫിനെ ക്രൂരമായി മർദിച്ചു. തൊട്ടടുത്ത മുറിയിൽ ജമീലയെ കൂട്ടബലാൽസംഗം ചെയ്തു. പെൺകുട്ടിയുടെ കരച്ചിൽ ആരിഫിനെ കേൾപ്പിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. അടുത്ത ദിവസം രാവിലെ അവിടെനിന്ന് രക്ഷപ്പെട്ട ആരിഫ് വീട്ടിലെത്തി മാതാപിക്കളെ ബന്ധനത്തിൽനി്ന്ന് മോചിപ്പിച്ചു. എന്നാൽ, ജമീലയെ ഇനിയും രക്ഷപ്പെടുത
മതപരിവർത്തനത്തിന് വിസമ്മതിച്ച കുടുംബത്തോട് ഈ രീതിയിൽ പ്രതികാരം ചെയ്യുമെന്ന് ആരും കരുതില്ല. കൂട്ടബലാൽസംഗത്തിനിരയായി വേദനകൊണ്ട് അലറിക്കരയുന്ന 17-കാരിയായ പെൺകുട്ടിയുടെ കരച്ചിൽ സഹോദരൻ കേൾക്കേണ്ടിവരിക! ഒരു കുടുംബമൊന്നാകെ തകർന്നുപോയ ദിവസങ്ങളായിരുന്നു അത്.
പാക്കിസ്ഥാനിലെ കസൂറിലുള്ള ക്രിസ്ത്യൻ കുടുംബത്തിനാണ് ഈ ദുർവിധി നേരിടേണ്ടിവന്നത്. മതപരിവർത്തനം നടത്തുന്നതിന് ഈ കുടുംബത്തിന് കനത്ത സമ്മർദം നേരിടേണ്ടിവന്നു. അതിന് വിസമ്മതിച്ചപ്പോഴാണ് ആയുധധാരികളായ സംഘം വീട്ടിലേക്ക് ഇരച്ചുകയറിയതും പെൺകുട്ടിയെയും സഹോദരനെയും തട്ടിക്കൊണ്ടുപോയതും.
20-ാകാരനായ ആരിഫിനെയും 17-കാരിയായ ജമീലയെയും അടുത്തുള്ള കെട്ടിടത്തിലേക്ക് കൊണ്ടുപോയ സംഘം, ആരിഫിനെ ക്രൂരമായി മർദിച്ചു. തൊട്ടടുത്ത മുറിയിൽ ജമീലയെ കൂട്ടബലാൽസംഗം ചെയ്തു. പെൺകുട്ടിയുടെ കരച്ചിൽ ആരിഫിനെ കേൾപ്പിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം.
അടുത്ത ദിവസം രാവിലെ അവിടെനിന്ന് രക്ഷപ്പെട്ട ആരിഫ് വീട്ടിലെത്തി മാതാപിക്കളെ ബന്ധനത്തിൽനി്ന്ന് മോചിപ്പിച്ചു. എന്നാൽ, ജമീലയെ ഇനിയും രക്ഷപ്പെടുത്താനിയിട്ടില്ല. പൊലീസിൽ പരാതിപ്പെട്ടെങ്കിലും അവർ കേസ് അന്വേഷിക്കാൻ വിസമ്മതിച്ചത് കുടുംബത്തിന്റെ വേദന വീണ്ടും വർധിപ്പിച്ചു.
ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യൻ അസോസിയേഷൻ എന്ന ജീവകാരുണ്യ സംഘടന ഇപ്പോൾ ഈ കുടുംബത്തെ സാന്ത്വനിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, ജമീലയെ കണ്ടുകിട്ടാത്തത് അവരുടെ ദുഃഖം അടിക്കടി വർധിപ്പിക്കുന്നതേയുള്ളൂ.
പാക്കിസ്ഥാൻ ജനസംഖ്യയുടെ നാല് ശതമാനം മാത്രം വരുന്ന ക്രൈസ്തവർക്കുനേരെ ആക്രമണങ്ങൾ പതിവാണ്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും പോലെ സർക്കാർ പോലും തുണയില്ലാത്ത അവസ്ഥയിലാണ് ക്രൈസ്തവരും ജീവിതം തള്ളിനീക്കുന്നത്.