- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15കാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികാവയവം മുറിച്ച് കണ്ണുകൾ ചൂഴ്ന്നെടുത്ത് വഴിയിൽ തള്ളി; കൗമാരക്കാരിയായ മകളെ ബലാത്സംഗം ചെയ്ത സഹപാഠിയോട് ഒരു പിതാവ് പ്രതികാരം തീർത്തത് ഇങ്ങനെ
മകളെ മാനഭംഗപ്പെടുത്തിയവർ മുന്നിൽ വന്ന് പെട്ടാൽ മിക്ക പിതാക്കന്മാരും തങ്ങളാലാകുന്ന വിധം പ്രതികാരം ചെയത് തിരിച്ചടിക്കുമെന്നുറപ്പാണ്. എന്നാൽ പാക്കിസ്ഥാനിലെ ലാഹോറിലുള്ള ഈ പിതാവ് ചെയ്തത് പോലുള്ള പ്രതികാരം ആരും ചെയ്തിരിക്കാനിടയില്ല. തന്റെ കൗമാരക്കാരിയായ മകളെ ബലാത്സംഗം ചെയ്ത 15കാരനെ ഈ പിതാവ് തട്ടിക്കൊണ്ട് പോയി ലൈംഗികാവയവം മുറിച്ച് കണ്ണുകൾ ചൂഴ്ന്നെടുത്ത് വഴിയിൽ തള്ളിയാണ് തന്റെ പക തീർത്തിരിക്കുന്നത്. ഈ 15കാരനെ പെൺകുട്ടിയുടെ പിതാവും മറ്റ് മൂന്ന് സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ട് പോയി ഈ ക്രൂരതയ്ക്ക് വിധേയനാക്കുകയായിരുന്നുവെന്നാണ് 15കാരന്റെ കുടുംബക്കാർ വെളിപ്പെടുത്തുന്നത്. ഈ കൗമാരക്കാരനെ മൃതപ്രായനായ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. എന്നാൽ 15കാരന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതിന് പിന്നിൽ പെൺകുട്ടിയുടെ കുടുംബമാണെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും 15കാരന്റെ കുടുംബക്കാർ അധികൃതരോട് ആവശ്യപ്പെടുന്നു. തന്റെ മകനെ
മകളെ മാനഭംഗപ്പെടുത്തിയവർ മുന്നിൽ വന്ന് പെട്ടാൽ മിക്ക പിതാക്കന്മാരും തങ്ങളാലാകുന്ന വിധം പ്രതികാരം ചെയത് തിരിച്ചടിക്കുമെന്നുറപ്പാണ്. എന്നാൽ പാക്കിസ്ഥാനിലെ ലാഹോറിലുള്ള ഈ പിതാവ് ചെയ്തത് പോലുള്ള പ്രതികാരം ആരും ചെയ്തിരിക്കാനിടയില്ല. തന്റെ കൗമാരക്കാരിയായ മകളെ ബലാത്സംഗം ചെയ്ത 15കാരനെ ഈ പിതാവ് തട്ടിക്കൊണ്ട് പോയി ലൈംഗികാവയവം മുറിച്ച് കണ്ണുകൾ ചൂഴ്ന്നെടുത്ത് വഴിയിൽ തള്ളിയാണ് തന്റെ പക തീർത്തിരിക്കുന്നത്. ഈ 15കാരനെ പെൺകുട്ടിയുടെ പിതാവും മറ്റ് മൂന്ന് സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ട് പോയി ഈ ക്രൂരതയ്ക്ക് വിധേയനാക്കുകയായിരുന്നുവെന്നാണ് 15കാരന്റെ കുടുംബക്കാർ വെളിപ്പെടുത്തുന്നത്.
ഈ കൗമാരക്കാരനെ മൃതപ്രായനായ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. എന്നാൽ 15കാരന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതിന് പിന്നിൽ പെൺകുട്ടിയുടെ കുടുംബമാണെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും 15കാരന്റെ കുടുംബക്കാർ അധികൃതരോട് ആവശ്യപ്പെടുന്നു. തന്റെ മകനെ സ്‌കൂളിൽ നിന്നാണ് പെൺകുട്ടിയുടെ പിതാവും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ട് പോയിരിക്കുന്നതെന്ന് 15കാരന്റെ അച്ഛൻ ആരോപിക്കുന്നു.
തുടർന്ന് അവനെ രവി നദിക്കടുത്തുള്ള തരിശ് പ്രദേശത്തെത്തിച്ചാണ് പീഡിപ്പിച്ചിരിക്കുന്നതെന്നും പിതാവ് വിശദീകരിക്കുന്നു. തുടർന്ന് വഴിയരികിൽ ചോരവാർന്ന് കിടന്നിരുന്ന കുട്ടിയെ വഴിയാത്രക്കാരനാണ് ആശുപത്രിയിൽ എത്തിച്ചത്. ലാഹോർ പൊലീസ് ഈ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിൽ കുറ്റാരോപിതരായവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അന്വേഷണം പൂർത്തിയാക്കിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് മുതിർന്ന പൊലീസ് ഓഫീസറായ ഹൈദർ അഷറഫ് പറയുന്നത്. നിലവിൽ ലാഹോറിലെ ജിന്നാ ഹഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലാണ് 15കാരൻ കഴിയുന്നത്.