- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനോടുള്ള പക വീട്ടാൻ മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; പെൺകുട്ടിയുടെ അച്ഛനുമായുണ്ടായ അടിപിടി പ്രതികാരമുണ്ടാക്കിയെന്ന് യുവാവ്; അക്രമം നടന്നത് പെൺകുട്ടി ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ
തിരുവനന്തപുരം: അച്ഛനോടുള്ള വൈരാഗ്യത്തെ തുടർന്ന് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കഴിഞ്ഞ മാസം 15നാണ് എസ്എസ്എൽസി പരീക്ഷയ്ക്ക് ട്യൂഷന് പോയ നെയ്യാർഡാം സ്വദേശിനിയായ പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. സംഭവത്തിൽ അമ്പൂരി കാരിക്കുഴി സ്വദേശി ജോബിയെയാണ് ആര്യനാട് സിഐ പിടികൂടിയത്. ഇന്ന് രവിലെയോടെയാണ് പ്രതിയെ പിടികൂടിയത്. പിന്നീട് ഇയാളെ നെടുമങ്ങാട് ഡിവൈഎസ്‌പി ബിജുമോന്റെ കസ്റ്റഡിയിൽ ഏൽപ്പിക്കുകയും ചെയ്തു. പട്ടിക ജാതി വിഭാഗത്തിന് നേരെയുള്ള അതിക്രമം, പീഡന ശ്രമം, പോക്സോ എന്നീ വകുപ്പുകൾ പ്രകാരമണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുള്ളത്. ജില്ലയിലെ മലയോര മേഖലയായ അമ്പൂരിയിൽ പതിനഞ്ചുകാരിയെ പകൽ പൊതു സ്ഥലത്ത് വച്ചാണ് പീഡിപ്പിക്കാൻ ശ്രമം നടന്നത്. യുവാവ് തന്നെ പീഡിപ്പിക്കാൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി നെയ്യാർഡാം പൊലീസിന് പരാതി നൽകിയിരുന്നു.മാർച്ച് 15 ബുധനാഴ്ച വൈകിട്ട് 4.30തോടെ അമ്പൂരി കുമ്പിച്ചൽ കടവിനു സമീപം പീക്കിപ്പാറയിലാണ് സംഭവം. സംഭവത്തിന
തിരുവനന്തപുരം: അച്ഛനോടുള്ള വൈരാഗ്യത്തെ തുടർന്ന് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കഴിഞ്ഞ മാസം 15നാണ് എസ്എസ്എൽസി പരീക്ഷയ്ക്ക് ട്യൂഷന് പോയ നെയ്യാർഡാം സ്വദേശിനിയായ പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. സംഭവത്തിൽ അമ്പൂരി കാരിക്കുഴി സ്വദേശി ജോബിയെയാണ് ആര്യനാട് സിഐ പിടികൂടിയത്. ഇന്ന് രവിലെയോടെയാണ് പ്രതിയെ പിടികൂടിയത്. പിന്നീട് ഇയാളെ നെടുമങ്ങാട് ഡിവൈഎസ്‌പി ബിജുമോന്റെ കസ്റ്റഡിയിൽ ഏൽപ്പിക്കുകയും ചെയ്തു. പട്ടിക ജാതി വിഭാഗത്തിന് നേരെയുള്ള അതിക്രമം, പീഡന ശ്രമം, പോക്സോ എന്നീ വകുപ്പുകൾ പ്രകാരമണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുള്ളത്.
ജില്ലയിലെ മലയോര മേഖലയായ അമ്പൂരിയിൽ പതിനഞ്ചുകാരിയെ പകൽ പൊതു സ്ഥലത്ത് വച്ചാണ് പീഡിപ്പിക്കാൻ ശ്രമം നടന്നത്. യുവാവ് തന്നെ പീഡിപ്പിക്കാൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി നെയ്യാർഡാം പൊലീസിന് പരാതി നൽകിയിരുന്നു.മാർച്ച് 15 ബുധനാഴ്ച വൈകിട്ട് 4.30തോടെ അമ്പൂരി കുമ്പിച്ചൽ കടവിനു സമീപം പീക്കിപ്പാറയിലാണ് സംഭവം. സംഭവത്തിന് ശേഷം യുവാവ് ഒളിവിൽ പോയ യുവാവിനായി കഴിഞ്ഞ ഒരു മാസമായി പൊലീസ് തിരച്ചിൽ തുടരുകയായിരുന്നു.
10ാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സ്‌കൂൾ കഴിഞ്ഞു ട്യൂഷൻ പഠനത്തിന് ശേഷം വീട്ടിലേയ്ക്ക് പോകും വഴി അയൽവാസിയായ യുവാവ് വഴിയിൽ തടഞ്ഞു നിറുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡന ശ്രമത്തിനിടെ അതുവഴി വന്നവർ ശ്രദ്ധിക്കുന്നത് കണ്ടു ഇയാൾ സ്ഥലത്തു നിന്ന് മുങ്ങി. സംഭവത്തിന് ശേഷം ബുധനാഴ്ച രാത്രി 9.30തോടെ പെൺകുട്ടിയും ബന്ധുക്കളും നെയ്യാർ ഡാം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അമ്പൂരി കാരികുഴി സ്വദേശിയായ ജോബി ജോസഫിനെതിരെ പോക്സോ പ്രകാരം ക്രൈം നമ്പർ 264/2017ൽ നെയ്യാർഡാം പൊലീസ് കേസെടുത്തിരുന്നു.
പെൺകുട്ടിയുടെ അച്ഛനും ജോബിയും കൂലിപ്പണിക്കാരാണ്. ഇവർ തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി. ഇതിൽ പെൺകുട്ടിയുടെ അച്ഛനോട് ജോബിക്ക് കടുത്ത വിരോധവുമുണ്ടായി. കഴിഞ്ഞ ദിവസം പെൺകുട്ടി ട്യൂഷൻ ക്ലാസിൽ പോയ ശേഷം മടങ്ങിവരുന്ന വഴിക്ക് ജോബി പെൺകുട്ടിയുടെ പിന്നാലെ ബൈക്കിൽ പിന്തുടരുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ വഴിയിൽ വെച്ച് കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുകയും നെഞ്ചിൽ കടന്ന് പിടിക്കുകയുമായിരുന്നു. ഇയാളെ തള്ളിമാറ്റിയ ശേഷം പെൺകുട്ടി കുതറിയോടിയെങ്കിലും ഇയാൾ ബൈക്കിൽ പിന്തുടർന്നു. ആളൊഴിഞ്ഞ വഴിയിലൂടെ പെൺകുട്ടി ഓടിയതാണ് പിന്തുടരാൻ ഇയാളെ പ്രേരിപ്പിച്ചതെന്നും നെയ്യാർഡാം പൊലീസ് പറയുന്നു.
പെൺകുട്ടി ഒടിയെത്തിയ സ്ഥലത്ത് ചെറിയ ആൾക്കൂട്ടം കണ്ടതിനെതുടർന്ന് ജോബി ബൈക്കിൽ അവിടെ നിന്നും മുങ്ങുകയും ചെയ്തു. എന്തോ പന്തികേട് തോന്നിയ ചില നാട്ടുകാർ കുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് തന്നെ ജോബി ഉപദ്രവിക്കാൻ ശ്രമിച്ച കാര്യം തുറന്ന് പറയുകയായിരുന്നു. രാത്രി മാതാപിതാക്കൾക്കൊപ്പം നെയ്യാർഡാം സ്റ്റേഷനിലെത്തി പെൺകുട്ടി പരാതിയും നൽകി.28 കാരനായ ജോബി വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഇയാൾക്കെതിരെ മുൻപും പെൺകുട്ടികളെ ശല്യം ചെയ്തതിന് ആരോപണങ്ങളുണ്ടെന്നും എന്നാൽ കേസൊന്നുമില്ലെന്നും പൊലീസ് പറയുന്നു.