കോട്ടയം: ഗൾഫിലുള്ള ഭർത്താവിന് കണ്ട് ആസ്വദിക്കാനാണ് യുവതി നഗ്‌നസെൽഫികളെടുത്തത്. എന്നാൽ അത് ജീവിതം തന്നെ അനിശ്ചിതത്തിലാക്കുകയാണ് ഇപ്പോൾ. യുവതിയുടെ മൊബൈൽ ഫോൺ നന്നാക്കാൻ കൊടുത്തപ്പോൾ ആ നഗ്‌നവീഡിയോ പുറത്തുപോയി. പിന്നെ പീഡനം. ഒടുവിൽ വീട്ടിൽ നിന്ന് പുറത്തുമായി. ഈരാറ്റുപേട്ട തീക്കോയിലാണ് സംഭവം.

ഫോൺ നന്നാക്കാൻ കൊടുത്തത് ഭർത്താവിന്റെ കൂട്ടുകാരനായിരുന്നു. വിഡിയോ കിട്ടിയതോടെ ഇയാൾ സ്വഭാവം മാറ്റി. തനിക്ക് കിട്ടിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഭർത്താവിന്റെ കൂട്ടുകാരൻ യുവതിയെ പീഡിപ്പിച്ചു. ഒന്നു രണ്ടും പ്രാവശ്യമല്ല, പലതവണ. ഒപ്പം കൂട്ടുകാർക്ക് യുവതിയെ കാഴ്ചവയ്ക്കുകയും ചെയ്തു. കോട്ടയം, വാഗമൺ, തൊടുപുഴ എന്നിവിടങ്ങളിൽ വിളിച്ചു വരുത്തിയായിരുന്നു പീഡനം. വിവരം വീട്ടിൽ അറിഞ്ഞതോടെ മൂന്നു കുട്ടികളുടെ മാതാവുകൂടിയായ മുപ്പത്തിമൂന്നുകാരിയെ ഭർതൃവീട്ടുകാർ പുറത്താക്കി. ഇതോടെയാണ് എല്ലാം പുറത്താകുന്നത്. താമസിക്കാൻ സ്ഥലം തേടി അലഞ്ഞ യുവതി അവസാനം ചങ്ങനാശേരിയിലെ ഒരു ഉസ്താതിന്റെ മുന്നിൽ എത്തി എല്ലാം തുറന്നു പറഞ്ഞു. ഉസ്താതിന്റെ ഉപദേശപ്രകാരം യുവതി ചങ്ങനാശേരി പൊലീസിന് പരാതി നല്കുകയായിരുന്നു. ഇതോടെ പീഡിപ്പിച്ചവർ കുടുങ്ങി. തീക്കോയി എസ്റ്റേറ്റ് പുളിക്കൽ ഫസിൽ ആണ് അറസ്റ്റിലായത്.

ഗൾഫിൽ മസ്‌കറ്റിലാണ് യുവതിയുടെ ഭർത്താവ്. ഇവരുടേത് പ്രേമവിവാഹമായിരുന്നു. ക്രിസ്ത്യൻ സമുദായാംഗമായ യുവതിയെ മതംമാറ്റി മുസ്ലിം സമുദായാംഗമാക്കിയശേഷമായിരുന്നു വിവാഹം. ഇതോടെ വീട്ടുകാർ യുവതിയെ കൈവിട്ടു. ഭർതൃവീടിന്റെ അടുത്തുതന്നെ ഒരു വീട് വാടകയ്ക്ക് എടുത്തായിരുന്നു യുവതി താമസിച്ചിരുന്നത്. ഒപ്പം മൂന്നു കുട്ടികളുമുണ്ട്. രാത്രിയിൽ ഭർത്താവിന്റെ ഉമ്മ വന്ന് യുവതിക്ക് കൂട്ടുകിടന്നിരുന്നു. ഇടയ്ക്കിടയ്ക്ക് തന്റെ നഗ്‌നവീഡിയോകൾ വാട്ട്‌സാപ്പുവഴി അയച്ചുകൊടുത്ത് ഭർത്താവിനെ സന്തോഷിപ്പിച്ചിരുന്നു. ഇത് പുറത്തു പോയതോടെ പണികിട്ടി. യുവതിയുടെ മൊബൈൽ ഫോൺ താഴെവീണ് കേടായതോടെയാണ് സംഗതി പ്രശ്‌നമായത്. അപ്പോഴാണ് നന്നാക്കാനായി കൊടുത്തത്.

ഫോൺ നന്നാക്കാൻ യുവതി ഭർത്താവിന്റെ കൂട്ടുകാരനായ ഫസിലിന്റെ സഹായം തേടി. ഈരാറ്റുപേട്ടയിലെ ഒരു കടയിൽകൊടുത്താണ് അയാൾ മൊബൈൽഫോൺ നന്നാക്കിയത്. പത്തുമിനിറ്റിനകം നന്നാക്കി ഫോൺ തിരികെ നല്കുകയും ചെയ്തു. ഈ മൊബൈലിൽ നഗ്‌നചിത്രങ്ങളുണ്ടായിരുന്നുവെന്ന് കടക്കാരൻ പറഞ്ഞെന്നും ആ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി അയാൾ യുവതിയെ പല വട്ടം പീഡിപ്പിക്കുകയായിരുന്നു. ഇതോടെ കഷ്ടകാലം തുടങ്ങി. പിന്നെ പലവിധ പീഡനവും. എല്ലാം അറിഞ്ഞപ്പോൾ ഭർത്തൃവീട്ടുകാർ പുറത്താക്കുകയും ചെയ്തു.

തന്റെ നഗ്‌ന വീഡിയോകൾ ഇന്റർനൈറ്റിൽ അപ് ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പലയിടങ്ങളിലും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് ഈരാറ്റുപേട്ട സി.ഐക്ക് നല്കിയ യുവതിയുടെ പരാതിയിൽ പറയുന്നു.