- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികബന്ധം ആവശ്യപ്പെട്ടപ്പോൾ നിരസിച്ചു, പിന്നാലെ ഉപദ്രവിക്കാൻ തുടങ്ങി; സിനിമാ മേഖലയിൽ വിജയിക്കണമെങ്കിൽ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെട്ടു; പ്രമുഖ നൃത്തസംവിധായകൻ ഗണേശ് ആചാര്യക്കെതിരെ പീഡനപരാതിയുമായി സഹനർത്തകി
മുംബൈ: ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന കൊറിയോ ഗ്രാഫർക്കെതിരെയും പീഡന പരാതി. പ്രമുഖ കൊറിയോഗ്രാഫർ ഗണേശ് ആചാര്യയ്ക്കെതിരെയാണ് ലൈംഗികാതിക്രമ പരാതി ഉയർന്നിരിക്കുന്നത്. സഹനർത്തകിയാണ പീഡന പരാതിയുമായി രംഗത്തുവന്നത്. മുംബൈ പൊലീസാണ് ഗണേശ് ആചാര്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
2020-ൽ നടന്ന സംഭവമാണ് ഇപ്പോൽ ലൈംഗിക പീഡന പരാതിയായി ഉയർന്നിരിക്കുന്നത്. അന്ധേരിയിലെ ബന്ധപ്പെട്ട മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായി പരാതി അന്വേഷിച്ച ഒഷിവാര പൊലീസ് ഓഫീസർ സന്ദീപ് ഷിൻഡെ പറഞ്ഞു. വിഷയത്തിൽ പ്രതികരിക്കാൻ ഗണേശ് ആചാര്യ തയ്യാറായിട്ടില്ല. നേരത്തെയും ഗണേശിനെതിരെ നിരവധി സഹപ്രവർത്തകർ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. എന്നാൽ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും അടിസ്ഥാനരഹിതമെന്ന് പറയുകയും ഗണേശ് ചെയ്തു. ലൈംഗികബന്ധം ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതിന് ശേഷമാണ് ആചാര്യ തന്നെ ഉപദ്രവിക്കാൻ തുടങ്ങിയതെന്ന് സഹ നർത്തകി പരാതിയിൽ പറയുന്നു.
ഈ മേഖലയിൽ വിജയിക്കണമെങ്കിൽ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഗണേശ് 2021 മെയ് മാസത്തിൽ തന്നോട് പറഞ്ഞതായി യുവതി പറയുന്നു. വിസമ്മതിച്ചതിന്റെ ഫലമായി ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ കൊറിയോഗ്രാഫേഴ്സ് അസോസിയേഷനിൽ നിന്നും തന്റെ അംഗത്വം അവസാനിപ്പിച്ചു എന്നും അവർ ആരോപിച്ചു. എന്നാൽ പരാതിയിൽ മുംബൈ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തിരുന്നെങ്കിലും ഗണേശ് ആചാര്യയുടെ അഭിഭാഷക സംഘം 2020 ഫെബ്രുവരിയിൽ സഹ നർത്തകിക്കെതിരെ അപകീർത്തിപ്പെടുത്തൽ പരാതി നൽകി.
പുഷ്പ എന്ൻ ചിത്രതിലെ ഉ ആണ്ടവാ എന്ന ഗാനത്തിന് സാമന്തയുടെ നൃത്തച്ചുവടുകൾ കൊറിയോഗ്രാഫി ചെയ്തത് ഗണേശ് ആചാര്യയാണ്. നിരവധി ബോളിവുഡ് ചിത്രങ്ങളിലും തെന്നിന്ത്യൻ സിനിമകളിലും ഗണേശ് നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. നിലവിൽ ഗണേശ് ആചാര്യയ്ക്കും സഹായിക്കും എതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354-എ ലൈംഗിക പീഡനം, 354-സി വോയറിസം, 354-ഡി പിന്തുടരൽ, 509 സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, 323 പരിക്കേൽപ്പിക്കൽ, 504 സമാധാന ലംഘനത്തെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള അപമാനിക്കൽ, 506 ക്രിമിനൽ ഭീഷണിപ്പെടുത്തൽ, 34 കുറ്റം ചെയ്യാനുള്ള പൊതു ഉദ്ദേശ്യം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മറുനാടന് ഡെസ്ക്