കോഴിക്കോട്: പട്ടാപ്പകൽ നടുറോഡിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. മാവൂർ വെള്ളയിൽ സ്വദേശിയായ ജംഷീർ (31) ആണ് അറസറ്റിലായത്.

ഇടവഴിയിലൂടെ നടന്നുപോയ യുവതിയെ കയറിപ്പിടിക്കാൻ ശ്രമിക്കുന്ന് ദൃശ്യങ്ങൽ പുറത്ത് വന്നിരുന്നു .ഇതാണ് പ്രതിക്കെതിരെ സ്വമേധയാ നടക്കാവ് പൊലീസ് കേസെടുക്കാൻ കാരണം. കുട്ടി ബഹളം വച്ചപ്പോൾ ഓടി രക്ഷപ്പെടുന്ന അക്രമിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കോഴിക്കോട് വൈ.എം.സി.എ റോഡിൽ നിന്ന് മാവൂർ റോഡിലേക്ക് പോകുന്ന ഇടവഴിയിൽ വച്ചാണ് പെൺകുട്ടി ആക്രമിക്കപ്പടുന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെയായിരുന്നു പെൺ കുട്ടിക്കെതിരെ അതിക്രമം നടന്നത്. പി.വി എസ് ഫ്ളാറ്റിന് പിൻവശം വച്ച് ജംഷീർ പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. നിലത്തുവീണ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതും പെൺകുട്ടി കുതറി ബഹളം വച്ചതോടെ ജംഷീർ ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്.

അടുത്തുള്ള ഫ്‌ളാറ്റിലെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പെൺകുട്ടിയുടെ പരാതി ഇല്ലാതെ തന്നെ പൊലീസ് കേസെടുത്തത് . സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ. പി. സി 354ാം വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത. ജോലി കഴിഞ്ഞ് പോകുന്ന പെൺകുട്ടിക്ക് നേരെയാണ് അക്രമം ഉണ്ടായത്. ഇത് ദൃശ്യങ്ങളിൽവ്യക്തമായിരുന്നു.

കുട്ടിയുടെ മുന്നിലായി ജംഷീർ പോകുന്നതും വഴിയുടെ അങ്ങേയറ്റത്ത് എത്തുന്നതോടെ പെൺകുട്ടിയെ കടന്നുപിടിക്കുകയുമായിരുന്നു. പെൺകുട്ടി നിലത്തുവീഴുമ്പോഴും അക്രമി കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതും കുതറി മാറുന്നതോടെ ജംഷീർ പോയ വഴിയിലൂടെ ഓടി രക്ഷപ്പെട്ട് വരുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

വിജനമായ വഴിയിലൂടെ കയ്യിൽ ബാഗുമായി വരുന്ന പെൺകുട്ടിക്ക് മുന്നിലായാണ് ജംഷീർ പോകുന്നത്. ആദ്യം പിന്നിലൂടെ നടന്നുവന്ന യുവാവ് പെൺകുട്ടിയെ മറികടന്ന് പോകുന്നതായി മറ്റൊരു ചിത്രവും സൂചിപ്പിക്കുന്നു. വഴി അവസാനിക്കുന്നിടത്തുവച്ച് പെൺകുട്ടി ഒപ്പമെത്തുമ്പോൾ കടന്നുപിടിക്കുകയാണ് ജംഷീർ.

കീഴ്‌പ്പെടുത്താനുള്ള  ശ്രമത്തിനിടെ പെൺകുട്ടി കുതറി ബഹളം വയ്ക്കുന്നതോടെ യുവാവ് രക്ഷപ്പെട്ട് വന്നവഴി തന്നെ തിരിച്ചോടുന്നതായാണ് ദൃശ്യങ്ങളിൽ.

സോഷ്യൽമീഡിയയിൽ വന്ന വീഡിയോ: