- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14-കാരിയെ 12 പേർ ബലാൽസംഗം ചെയ്തുകൊന്നു; ബലാൽസംഗം ചെയ്യുന്നവരുടെ വരി ഉടയ്ക്കുകയോ കൊന്നുകളയുകയോ ചെയ്യാൻ നിയമം പാസ്സാക്കി ഇന്തോനേഷ്യ
ജക്കാർത്ത: സൗമ്യ എന്ന പെൺകുട്ടിയെ ട്രെയിനിൽനിന്ന് തള്ളിയിട്ട് ബലാൽസംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത ഗോവിന്ദച്ചാമി സുരക്ഷിതനായി ജയിലിൽ കഴിയുന്ന നാടാണ് നമ്മുടേത്. തെളിവുകളുടെ അഭാവത്തിൽ വധശിക്ഷയിൽനിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെടുകയും ചെയ്തു. എന്നാൽ, ഇന്തോനേഷ്യയിലെ ഭരണകർത്താക്കൾ ഇത്തരം ക്രൂരന്മാർ രക്ഷപ്പെടുന്നതിനെ അനുകൂലിക്കുന്നില്ല. ബലാൽസംഗം ചെയ്യുന്നവരെ വരിയുടയ്ക്കുകയോ കൊല്ലുകയോ വേണമെന്ന് ഇന്തോനേഷ്യയിൽ പുതിയതായി പാസ്സാക്കിയ നിയമം അനുശാസിക്കുന്നു. പ്രത്യേകിച്ചും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്നവരെ. കുടുംബാംഗങ്ങൾക്കുനേരെ ലൈംഗികാതിക്രമം കാട്ടുന്നവരെ 10 മുതൽ 20 വർഷം വരെ തടവിലിടാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. 14-കാരിയെ 12 പേർ ചേർന്ന് ബലാൽസംഗം ചെയ്തുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നിയമങ്ങൾ ഏർപ്പെടുത്താൻ ഇന്തോനേഷ്യൻ സർക്കാർ തീരുമാനിച്ചത്. ബലാൽസംഗത്തിലൂടെ ഇരയെ മാനസിക രോഗിയാക്കുന്നവരെയും ലൈംഗിക രോഗങ്ങൾ കൈമാറുന്നവരെയും വധശിക്ഷയ്ക്ക് വിധേയരാക്കണമെന്നും നിയമത്തി
ജക്കാർത്ത: സൗമ്യ എന്ന പെൺകുട്ടിയെ ട്രെയിനിൽനിന്ന് തള്ളിയിട്ട് ബലാൽസംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത ഗോവിന്ദച്ചാമി സുരക്ഷിതനായി ജയിലിൽ കഴിയുന്ന നാടാണ് നമ്മുടേത്. തെളിവുകളുടെ അഭാവത്തിൽ വധശിക്ഷയിൽനിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെടുകയും ചെയ്തു. എന്നാൽ, ഇന്തോനേഷ്യയിലെ ഭരണകർത്താക്കൾ ഇത്തരം ക്രൂരന്മാർ രക്ഷപ്പെടുന്നതിനെ അനുകൂലിക്കുന്നില്ല.
ബലാൽസംഗം ചെയ്യുന്നവരെ വരിയുടയ്ക്കുകയോ കൊല്ലുകയോ വേണമെന്ന് ഇന്തോനേഷ്യയിൽ പുതിയതായി പാസ്സാക്കിയ നിയമം അനുശാസിക്കുന്നു. പ്രത്യേകിച്ചും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്നവരെ. കുടുംബാംഗങ്ങൾക്കുനേരെ ലൈംഗികാതിക്രമം കാട്ടുന്നവരെ 10 മുതൽ 20 വർഷം വരെ തടവിലിടാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
14-കാരിയെ 12 പേർ ചേർന്ന് ബലാൽസംഗം ചെയ്തുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നിയമങ്ങൾ ഏർപ്പെടുത്താൻ ഇന്തോനേഷ്യൻ സർക്കാർ തീരുമാനിച്ചത്. ബലാൽസംഗത്തിലൂടെ ഇരയെ മാനസിക രോഗിയാക്കുന്നവരെയും ലൈംഗിക രോഗങ്ങൾ കൈമാറുന്നവരെയും വധശിക്ഷയ്ക്ക് വിധേയരാക്കണമെന്നും നിയമത്തിൽ പറയുന്നു.
സുമാത്രയിൽ മെയ് മാസത്തിലാണ് 14-കാരിയായ യുയുമിനെ 12 പേർ ചേർന്ന് ബലാൽസംഗം ചെയ്തുകൊന്നത്. മൂന്നുദിവത്തിനുശേഷം കാട്ടിനുള്ളിൽ കെട്ടിയിട്ട നിലയിൽ നഗ്നയായി മൃതദേഹം കണ്ടെത്തുകയായിരുന്നു. ബലാൽസംഗം ചെയ്ത ഏഴ് കൗമാരക്കാരെ പിന്നാലെ അറസ്റ്റ് ചെയ്തിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ കൂടുന്നതുകണ്ടാണ് കർശന നിയമം സർക്കാർ പാസ്സാക്കിയത്. ചെറിയ പ്രായത്തിലുള്ള പെൺകുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയരാക്കുന്ന ഒട്ടേറെ കുറ്റവാളികളെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഓസ്‌ട്രേലിയയിൽനിന്നുള്ള നൂറോളം പേർ ഇതിലുൾപ്പെടും.