- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേഷൻ കാർഡ് കൈയിൽ കിട്ടിയപ്പോൾ വീട്ടമ്മയുടെ തൊഴിൽ 'ജഡ്ജി'; വിവരം അങ്ങാടിയിൽ പാട്ടായതോടെ നാട്ടുകാരുടെ തോരാത്ത കളിയാക്കൽ; കാസർകോഡ് കുമ്പളയിൽ സപ്ലൈ ഓഫീസിന്റെ വികൃതി തിരുത്താൻ പെടാപാട് പെട്ട് കുടുംബം
കാസർഗോഡ്: കുമ്പളയിലെ ഒരു വീട്ടമ്മയ്ക്ക് സപ്ലൈ ഓഫീസ് അധികാരികളുടെ വക ' ജഡ്ജിയായി ' നിയമനം. കുമ്പള ബദരിയാ നഗറിലെ അബ്ബാസിന്റെ ഭാര്യക്കാണ് താലൂക്ക് സപ്ലൈ ഓഫീസ് അധികൃതർ തൊഴിലിന്റെ സ്ഥാനത്ത് ജഡ്ജിയായി അവരോധിച്ചത്. വീട്ടമ്മയായ ഈ സ്ത്രീ കാർഡിൽ ജഡ്ജിയായ വിവരം അങ്ങാടി പാട്ടായതോടെ നാട്ടുകാരുടെ പരിഹാസത്തിനും പാത്രമാവുകയാണ്. റേഷൻ കാർഡിലെ ജഡ്ജി സ്ഥാനത്തെ തുടർന്നുള്ള പരിഹാസം ഈ കുടുംബത്തെ ചില്ലറയൊന്നുമല്ല തളർത്തുന്നത്. കുമ്പള ജുമാമസ്ജിദിന് സമീപം ഹോട്ടൽ നടത്തി വരുന്ന അബ്ബാസിന് കഴിഞ്ഞ വർഷം അനുവദിച്ച ബി.പി.എൽ കാർഡിലാണ് ഇത്തരമൊരു അബദ്ധം പിണഞ്ഞത്. റേഷൻ കാർഡിലെ ' ജഡ്ജി ' ഉദ്യോഗം തിരുത്തി കിട്ടാൻ താലൂക്ക് സപ്ലൈ ഓഫീസർ മുതൽ ജില്ലാ കലക്ടർ വരെയുള്ളവർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ അത് തിരുത്തപ്പെട്ടിട്ടില്ല. നാട്ടിൻ പുറത്തെ വീട്ടമ്മയായി കഴിയുന്ന ഭാര്യ റേഷൻ കാർഡിലൂടെ ജഡ്ജിയായി അറിയപ്പെടുന്നത് ഈ കുടുംബത്തിന് കടുത്ത മനോവിഷമം ഉണ്ടാക്കിയിരിക്കയാണ്. എത്രയും വേഗം ഈ തെറ്റ് തിരുത്തപ്പെടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന
കാസർഗോഡ്: കുമ്പളയിലെ ഒരു വീട്ടമ്മയ്ക്ക് സപ്ലൈ ഓഫീസ് അധികാരികളുടെ വക ' ജഡ്ജിയായി ' നിയമനം. കുമ്പള ബദരിയാ നഗറിലെ അബ്ബാസിന്റെ ഭാര്യക്കാണ് താലൂക്ക് സപ്ലൈ ഓഫീസ് അധികൃതർ തൊഴിലിന്റെ സ്ഥാനത്ത് ജഡ്ജിയായി അവരോധിച്ചത്. വീട്ടമ്മയായ ഈ സ്ത്രീ കാർഡിൽ ജഡ്ജിയായ വിവരം അങ്ങാടി പാട്ടായതോടെ നാട്ടുകാരുടെ പരിഹാസത്തിനും പാത്രമാവുകയാണ്.
റേഷൻ കാർഡിലെ ജഡ്ജി സ്ഥാനത്തെ തുടർന്നുള്ള പരിഹാസം ഈ കുടുംബത്തെ ചില്ലറയൊന്നുമല്ല തളർത്തുന്നത്. കുമ്പള ജുമാമസ്ജിദിന് സമീപം ഹോട്ടൽ നടത്തി വരുന്ന അബ്ബാസിന് കഴിഞ്ഞ വർഷം അനുവദിച്ച ബി.പി.എൽ കാർഡിലാണ് ഇത്തരമൊരു അബദ്ധം പിണഞ്ഞത്.
റേഷൻ കാർഡിലെ ' ജഡ്ജി ' ഉദ്യോഗം തിരുത്തി കിട്ടാൻ താലൂക്ക് സപ്ലൈ ഓഫീസർ മുതൽ ജില്ലാ കലക്ടർ വരെയുള്ളവർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ അത് തിരുത്തപ്പെട്ടിട്ടില്ല. നാട്ടിൻ പുറത്തെ വീട്ടമ്മയായി കഴിയുന്ന ഭാര്യ റേഷൻ കാർഡിലൂടെ ജഡ്ജിയായി അറിയപ്പെടുന്നത് ഈ കുടുംബത്തിന് കടുത്ത മനോവിഷമം ഉണ്ടാക്കിയിരിക്കയാണ്. എത്രയും വേഗം ഈ തെറ്റ് തിരുത്തപ്പെടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് അബ്ബാസ് ആവശ്യപ്പെടുന്നത്.