- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുഛമായ വിലയ്ക്ക് കൈക്കലാക്കുന്നത് ഗ്രാമങ്ങളിലെ മുൻഗണന വിഭാഗക്കാർക്ക് നൽകുന്ന റേഷനരി; ഗോഡൗണിലെത്തി പോളിഷ് ചെയ്താൽ പിന്നെ അറിയപ്പെടുന്നത് പല ബ്രാൻഡുകളിൽ; കേരളത്തിലെ റേഷനരിയും വേഷം മാറ്റി വിപണിയിൽ; തമിഴ്നാട്ടിലെ അരി തട്ടിപ്പ് കേരളത്തിലേക്കും
ചിറ്റുർ: റേഷനരി നിറം മാറ്റി വിപണിയിലെത്തിക്കുന്നത് ഒരു കാലത്ത് തമിഴ്‌നാടിന് മാത്രം അവകാശപ്പെട്ട തട്ടിപ്പുകളിൽ ഒന്നായിരുന്നു.എന്നാൽ ഇപ്പോഴിതാ അങ്ങിനെ തനിച്ച് ആ ക്രഡിറ്റ് കൊണ്ടുപോകേണ്ടെന്ന് പറഞ്ഞ് കേരളത്തിലും സമാനരീതിയിലെ തട്ടിപ്പ് സജീവമാകുകയാണ്. റേഷൻ കടയിൽ നിന്ന് വാങ്ങി നിറം നൽകി കഴിഞ്ഞാൽ രാജമാണിക്യത്തിലെ ഇനി നീ മാണിക്യമല്ല..രാജമാണിക്യമാണെന്ന ഡയലോഗ് പോലെ പല ബ്രാൻഡുകളിലാണ് ഈ അരി അറിയപ്പെടുന്നത്.വൻ സംഘം തന്നെ ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്ന മുൻഗണനാ വിഭാഗക്കാർക്കു നൽകുന്ന റേഷനരിയാണു തുച്ഛമായ വില നൽകി ചിലർ വാങ്ങുന്നത്.ഇതു ഗോഡൗണുകളിൽ എത്തിച്ചു പോളിഷ് ചെയ്തു രൂപമാറ്റം വരുത്തി പല ബ്രാൻഡുകളിലായി ഇരട്ടിയിലേറെ വിലയ്ക്കാണു വിൽക്കുന്നത്. മഞ്ഞ, പിങ്ക് കാർഡ് ഉടമകളുടെ വിവരങ്ങൾ നൽകാൻ പ്രത്യേക സംഘം തന്നെ റേഷൻകടകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
അന്ത്യോദയ അന്നയോജന(എഎവൈ) റേഷൻ കാർഡുകാർക്ക്(മഞ്ഞ കാർഡ്) 30 കിലോ അരി സൗജന്യമായി നൽകുന്നുണ്ട്. കൂടാതെ കേന്ദ്രത്തിന്റെ പ്രത്യേക പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും 5 കിലോഗ്രാം അരി ലഭിക്കും. മുൻഗണനാ വിഭാഗക്കാർക്ക് (പിങ്ക് കാർഡ്) ഓരോ അംഗത്തിനും രണ്ടു രൂപ നിരക്കിൽ 4 കിലോ അരിയും കേന്ദ്രത്തിന്റെ സൗജന്യ അരിയും ലഭിക്കും.
ഇതൊക്കെയാണു കുറഞ്ഞ വിലയ്ക്കു വാങ്ങി പോളിഷ് ചെയ്യുന്ന സംഘങ്ങൾക്കു കൈമാറുന്നത്.വെള്ളയരി കിലോഗ്രാമിന് 12 രൂപ നിരക്കിലും മട്ടയരി കിലോഗ്രാമിന് 15 രൂപ നിരക്കിലുമാണു ശേഖരിക്കുന്നത്. രൂപമാറ്റം വരുത്തുന്ന അരി 30 മുതൽ 45 രൂപ വരെ നിരക്കിലാണു ചാക്കിൽ പുറത്തിറക്കുന്നത്. റേഷനരിയുടെ രൂപം മാറ്റാൻ രാസപദാർഥങ്ങൾ ഉപയോഗിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ