- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനോയിയുടെ കടങ്ങളൊക്കെ രവിപിള്ള വീട്ടുന്നത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണമാത്രം! ആരാധനാലയങ്ങളിൽ നിന്നും സ്‌കൂളുകളിൽനിന്നും ബാറിലേക്ക് വേണ്ടിയിരുന്ന ദൂര പരിധി 200 മീറ്റർ; ഇടതു സർക്കാർ വന്നപ്പോൾ അത് 50 മീറ്ററായി; രവി പിള്ളയുടെ റാവീസിന് ബാർ ലൈസൻസ് കിട്ടാനോ ഈ കള്ളക്കളി; പ്രവാസി മുതലാളിയും കോടിയേരിയുള്ള ബന്ധം ചർച്ചയാക്കി പുതിയ ആരോപണം
കോഴിക്കോട്:ദുബായിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടിൽ ആരോപിതനായ, ബിനോയ് കോടിയേരിയെ കടം തീർത്ത് രക്ഷിച്ചെടുത്തത് പ്രമുഖ വ്യവസായി രവിപിള്ളയാണെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നതാണ്. എന്നാൽ രവി പിള്ളയുടെ ആർ.പി ഗ്രൂപ്പിന് ഇതിന് തക്കതായ ഗുണവും കേരളത്തിൽ കിട്ടിയിട്ടുണ്ടെന്നാണ് ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്വാധീനം വഴി ആർ.പി ഗ്രൂപ്പിന് വഴിവിട്ട് ബാർലൈസൻസ് അടക്കമുള്ള കാര്യങ്ങൾ കിട്ടിയിട്ടുണ്ടെന്നാണ് യൂത്ത്‌ലീഗ് അടക്കമുള്ള സംഘടനകൾ ആരോപിക്കുന്നത്. കോഴിക്കോട് മാവൂർ റോഡിലെ രവിപിള്ള ഗ്രൂപ്പിന്റെ ഉടമസ്ഥതയുള്ള ഹോട്ടൽ റാവിസിന് ബാർലൈസൻസ് അടക്കം കിട്ടിയത് ഇങ്ങനെയാണെണ് ആരോപണം. യു.ഡി.എഫ് അധികാരമൊഴിയുമ്പോൾ ആരാധനാലയങ്ങളിൽ നിന്നും സ്‌കൂളുകളിൽനിന്നും ബാറിലേക്ക് വേണ്ട ദൂര പരിധി 200 മീറ്ററായിരുന്നു. ഇത് പിണറായി സർക്കാർ വെറും 50 മീറ്ററാക്കി കുറച്ചത് ഹോട്ടൽ റാവിസിന് വേണ്ടിയാണെന്നാണ് ആരോപണം. നേരത്തെ എക്‌സൈസ് മന്ത്രിയടക്കമുള്ളവർ വ്യക്തമാക്കിയിരുന്നത് മദ്യശാലകൾക്കുള്ള ദൂരപരിധി കുറക്കില്ല
കോഴിക്കോട്:ദുബായിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടിൽ ആരോപിതനായ, ബിനോയ് കോടിയേരിയെ കടം തീർത്ത് രക്ഷിച്ചെടുത്തത് പ്രമുഖ വ്യവസായി രവിപിള്ളയാണെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നതാണ്. എന്നാൽ രവി പിള്ളയുടെ ആർ.പി ഗ്രൂപ്പിന് ഇതിന് തക്കതായ ഗുണവും കേരളത്തിൽ കിട്ടിയിട്ടുണ്ടെന്നാണ് ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്വാധീനം വഴി ആർ.പി ഗ്രൂപ്പിന് വഴിവിട്ട് ബാർലൈസൻസ് അടക്കമുള്ള കാര്യങ്ങൾ കിട്ടിയിട്ടുണ്ടെന്നാണ് യൂത്ത്‌ലീഗ് അടക്കമുള്ള സംഘടനകൾ ആരോപിക്കുന്നത്.
കോഴിക്കോട് മാവൂർ റോഡിലെ രവിപിള്ള ഗ്രൂപ്പിന്റെ ഉടമസ്ഥതയുള്ള ഹോട്ടൽ റാവിസിന് ബാർലൈസൻസ് അടക്കം കിട്ടിയത് ഇങ്ങനെയാണെണ് ആരോപണം. യു.ഡി.എഫ് അധികാരമൊഴിയുമ്പോൾ ആരാധനാലയങ്ങളിൽ നിന്നും സ്‌കൂളുകളിൽനിന്നും ബാറിലേക്ക് വേണ്ട ദൂര പരിധി 200 മീറ്ററായിരുന്നു. ഇത് പിണറായി സർക്കാർ വെറും 50 മീറ്ററാക്കി കുറച്ചത് ഹോട്ടൽ റാവിസിന് വേണ്ടിയാണെന്നാണ് ആരോപണം.
നേരത്തെ എക്‌സൈസ് മന്ത്രിയടക്കമുള്ളവർ വ്യക്തമാക്കിയിരുന്നത് മദ്യശാലകൾക്കുള്ള ദൂരപരിധി കുറക്കില്ല എന്നായിരുന്നു. എന്നാൽ മുന്നണിയിൽപ്പോലും ചർച്ചചെയ്യാതെ ഒരു സുപ്രഭാതത്തിൽ 50 മീറ്റർ വിഞ്ജാപനം വരികയായിരുന്നു. ഇങ്ങനെ ഓരോ വിഷയത്തിലും ആർ.പി ഗ്രൂപ്പിന് അനുകൂലമായ തീരുമാനമാണ് സർക്കാർ എടുക്കുന്നതെന്നും, മോദിയുടെ ഭരണത്തിൽ അദാനിയെന്നപോലെ പിണറായി ഭരണത്തിൽ രവിപിള്ളയും തടിച്ചുകൊഴുക്കുകയാണെന്നാണ് ആരോപണം.
ഇന്നലെ കോഴിക്കോട്ട് വാർത്താസമ്മേളനം നടത്തിയ യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ആർ.പി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ബിനീഷ് കോടിയേരിയാണെന്ന് ആരോപിക്കുകയും ചെയ്തു. 'ബിനീഷുമായുള്ള ബന്ധം മൂലമാണ് റാവിസ് ഹോട്ടലിന് ബാർലൈസൻസ് നേടാനായത്. കോടിയേരിയുടെ നിർദ്ദേശ പ്രകാരമാണ് ദൂരപരിധി 50 മീറ്ററാക്കി കുറച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത് .സിപിഎമ്മിന്റെ സർവ സന്നാഹങ്ങളും മുതലാളിമാർക്കുവേണ്ടി പ്രവർത്തിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.'-പി.കെ ഫിറോസ് പറഞ്ഞു.
സാധാരണക്കാരന് നിയമങ്ങൾ സങ്കീർണ്ണമാക്കുകയും മുതലാളിമാർക്ക് ആവശ്യമുള്ള ഉത്തരവുകളെല്ലാം നിഷ്പ്രയാസം പുറത്തിറങ്ങുകയും ചെയ്യുന്ന കാലമാണിത്.ഇതിനുപിന്നിലെ അഴിമതി പുറത്തുകൊണ്ടുവരാൻ കോടിയേരിയെയും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനെയും ചോദ്യം ചെയ്യണമെന്ന് ആശ്യപ്പെട്ട് മുസ്ലീലീഗ് വിജിലൻസിൽ പരാതി നൽകും. ബിനോയിയുടെ കടങ്ങളൊക്കെ രവിപിള്ള വീട്ടുന്നത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണമാത്രമാണെന്നും പി.കെ ഫിറോസ് പറഞ്ഞു.
അതേസമയം ബിനീഷ് കോടിയേരി ആർ.പി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് അല്ലെന്നും ആർക്കുവേണ്ടിയും വഴിവിട്ട് പ്രവർത്തിച്ചിട്ടില്‌ളെന്നുമാണ് സിപിഎം ജില്ലാ നേതൃത്വവും എക്‌സൈ് മന്ത്രി ടി.പി രാമകൃഷ്ണനും പറയുന്നത്.