- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിടം പൊളിച്ചത് സമാന്തര പൊലീസിലേക്ക് വിരൽ ചൂണ്ടി; ഐപിഎസിലെ ചേരിതിരിവ് റെയ്ഡിലേക്ക് കാര്യങ്ങളെത്തിച്ചു; അജിത് കുമാറിനെ സ്ഥലം മാറ്റി തിരിച്ചടിയും; ഐജിമാർക്കിടയിലെ ഭിന്നത വീണ്ടും ആളിക്കത്തുന്നു; മുന്നറിയിപ്പുമായി ചെന്നിത്തലയും
തിരുവനന്തപുരം: കൊച്ചിയിലെ സമാന്തര പൊലീസ് സ്‌റ്റേഷൻ വിവാദം ആളിക്കത്താൻ കാരണം ഐപിഎസ് ഉന്നതർക്കിടയിലെ ഭിന്നതയെന്ന് സൂചന. രണ്ട് ഐജിമാർ തമ്മിലെ തർക്കം പൊലീസിൽ വിവധ ചേരികൾക്ക് രൂപം നൽകിയിരുന്നു. ഇതിന്റെ തുടർച്ചായുള്ള പ്രശനങ്ങളാണ് പുതി വിവാദത്തിന് കാരണം. ഇതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത നിരാശനാണ്. പൊലീസിനുള്ളിൽ തന്നെയുള
തിരുവനന്തപുരം: കൊച്ചിയിലെ സമാന്തര പൊലീസ് സ്‌റ്റേഷൻ വിവാദം ആളിക്കത്താൻ കാരണം ഐപിഎസ് ഉന്നതർക്കിടയിലെ ഭിന്നതയെന്ന് സൂചന. രണ്ട് ഐജിമാർ തമ്മിലെ തർക്കം പൊലീസിൽ വിവധ ചേരികൾക്ക് രൂപം നൽകിയിരുന്നു. ഇതിന്റെ തുടർച്ചായുള്ള പ്രശനങ്ങളാണ് പുതി വിവാദത്തിന് കാരണം. ഇതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത നിരാശനാണ്. പൊലീസിനുള്ളിൽ തന്നെയുള്ള പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ചെന്നിത്തല ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ റിട്ടയേർഡ് എസ്‌പി സുനിൽ ജേക്കബ്ബിന്റെ സമാന്തര പൊലീസ് സ്‌റ്റേഷനിൽ കടുത്ത നടപടികൾ ഉണ്ടാകമെന്നാണ് പൊലീസ് നൽകുന്ന സൂചന.
കൊച്ചിയിൽ കേസുകൾ അട്ടിമറിക്കുന്നത് പതിവാണെന്നാണ് ഡിജിപിയുടെ വിലയിരുത്തൽ. ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലും ലെ മെറിഡിയനിലെ മയക്കുമരുന്ന് വേട്ടയിലും മുന്നേറ്റമുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞില്ല. തെളിവുകളും മറ്റും നഷ്ടമായതാണ് ഇതിന് കാരണം. ഈ കേസുകൾക്ക് പിന്നിൽ സുനിൽ ജേക്കബ്ബിന് പങ്കുണ്ടോന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊച്ചി മെട്രോയുടെ മറവിൽ വാടകക്കാരെ ഒഴിപ്പിക്കാൻ കെട്ടിടം പോളിച്ചു മാറ്റിയ സംഭവം കൊച്ചിയെ പോലും ഞെട്ടിച്ചിരുന്നു. കൊച്ചി മെട്രോയ്ക്കായുള്ള സർക്കാർ സ്ഥലമേറ്റെടുപ്പാണെന്ന് വരുത്തിയായിരുന്നു നീക്കം. പരാതികൾ പൊലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് സമാന്തര പൊലീസ് സ്‌റ്റേഷനിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഡിവൈഎസ്‌പി തലത്തിലായിരുന്നു ആദ്യം അന്വേഷണം. എന്നാൽ സുനിൽ ജേക്കബ്ബിന്റെ ബന്ധങ്ങൾ മനസ്സിലാക്കിയതോടെ അന്വേഷണം ഐജി അജിത് കുമാർ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു.
സുനിൽ ജേക്കബ്ബിന്റെ സ്വകാര്യ ഡിറ്റക്ടീവ് ഏജൻസി ഓഫീസ് സ്വകാര്യ പൊലീസ് സ്റ്റേഷൻ പോലെ പ്രവർത്തിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് സർക്കാർ കോടതിയിൽ അറിയിച്ചത്.നിലവിലുള്ള പല കേസുകളും പണത്തിന്റെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പാക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ടി. ആസഫലി കോടതിയെ അറിയിച്ചത്. ഇത് ആഭ്യന്തരമന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. മന്ത്രിയുടെ പിടിപ്പുകേടായി വരാവുന്ന പരാമർശങ്ങൾ ശരിയായില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഇത്തരം വിഷയങ്ങളിൽ മന്ത്രിയുടെ അഭിപ്രായം തേടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഇതിന് പിന്നിൽ പൊലീസിലെ കുടിപ്പകയുണ്ടെന്നാണ് മറ്റൊരു ആക്ഷേപം. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐജിയുടെ അടുപ്പക്കാരനാണ് സുനിൽ ജേക്കബ്. അതുകൊണ്ട് തന്നെ സുനിൽ ജേക്കബിനെതിരായ നീക്കങ്ങൾ മറുപക്ഷത്തെ ഐജിയെ ലക്ഷ്യമിട്ടായിരുന്നു. സരിതാ എസ് നായരുമായി ബന്ധപ്പെട്ട് അജിത് കുമാറിനെതിരെ സുനിൽ ജേക്കബ് മൊഴി നൽകിയത് ഈ ഐജിയുടെ ഇടപടെലാണെന്ന് പൊതു സംസാരമുണ്ട്. പൊലീസിന്റെ ഉന്നതങ്ങളിൽ ഏറ്റവും അടുപ്പമുള്ള ഈ ഐപിഎസുകാരനെ കുടുക്കുകയായിരുന്നു സുനിൽ ജേക്കബിന്റെ സ്ഥാപനത്തിലെ റെയ്ഡിന്റെ പ്രധാന ലക്ഷ്യം. നേരത്തെ രാഹുൽ ആർ നായരെ അഴിമതിക്കേസിൽപ്പെടുത്തിയതും ഇതേ റാക്കറ്റാണെന്ന ആക്ഷേപം പൊലീസിൽ സജീവമാണ്. രാഹുലിനെതിരായ അന്വേഷണ റിപ്പോർട്ട് ഐജി മനോജ് എബ്രഹാമിന്റെ മെയിലിൽ നിന്നാണ് പുറത്തു പോയതെന്ന പരാതിയും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിന് സമാനമായ തെളിവ് കണ്ടെത്താനായിരുന്നു ഐജി അജിത് കുമാറിന്റേയും ശ്രമം. ഇത് മനസ്സിലാക്കിയതോടെ കരുനീക്കങ്ങൾ സുനിൽ ജേക്കബും തുടങ്ങി.
അതിനിടെ സെൻട്രൽ സ്റ്റേഷനിലെ ചില പൊലീസ് ഉദ്യോഗസ്ഥർ, കേസ് ഡയറികളിലെ രഹസ്യവിവരങ്ങൾ സുനിൽ ജേക്കബിന് ചോർത്തിക്കൊടുക്കുന്നതായി ഡിജിപിയുടെ പ്രത്യേക സ്‌ക്വാഡ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മൂന്നു സിവിൽ പൊലീസ് ഓഫീസർമാരെ ജില്ലയ്ക്കു പുറത്തേക്ക് ഐജി അജിത് കുമാർ സ്ഥലം മാറ്റിയിരുന്നു. ഇതോടെ വൈരാഗ്യം ഇരട്ടിച്ചു. ഇതിന്റെ ഭാഗമായി അജിത് കുമാറിനെ തന്നെ സ്ഥലം മാറ്റാൻ മറുപക്ഷത്തിന് കഴിഞ്ഞു. തൃശൂർ ഐജിയായി അജിത് കുമാറിനെ മാറ്റി നിയമച്ച് ഉത്തരവിറങ്ങി. എന്നാൽ സുനിൽ ജേക്കബ് വിഷയത്തിൽ ഡിജിപി സെൻകുമാറിന് ഉറച്ച നിലപാടായിരുന്നു. സുനിൽ ജേക്കബുമായി ബന്ധപ്പെട്ട വിഷയങ്ങൾ കണ്ടെത്തിയത് ഇന്റലിജൻസ് എഡിജിപിയായിരിക്കെ സെൻകുമാറായിരുന്നു. ഫയാസുമായുള്ള ബന്ധവും മറ്റും പൊലീസിൽ വിവാദമായി. ഇതെല്ലാം കണക്കിലെടുത്ത് സോണിയാ ഗാന്ധിയുടെ സെക്യൂരിറ്റി ചുമതലയിൽ നിന്ന്‌പോലും സുനിൽ ജേക്കബിനെ മാറ്റി. ഈ സാഹചര്യത്തിൽ ഹൈക്കോടതിയിൽ തുടർന്നും കടുത്ത നിലപാട് എടുക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
എന്നാൽ അജിത് കുമാറിനെ കൊച്ചിയിൽ നിന്ന് മാറ്റാനായതിന്റെ ആശ്വാസത്തിലാണ് മറുപക്ഷം. അജിത് കുമാർ കൊച്ചിയിലുണ്ടായിരുന്നുെങ്കിൽ സുനിൽ ജേക്കബിന്റെ ഡിക്ടറ്റീവ് ഏജൻസിയുടെ പ്രവർത്തനം പോലും നിലയ്ക്കുന്ന സാഹചര്യം വരുമായിരുന്നു. അതിനിടെ താൻ സമാന്തര പൊലീസ് സ്‌റ്റേഷൻ നടത്തുകയാണെന്നും കേസുകൾ ഒത്തു തീർക്കുന്നുവെന്നും ആരോപിച്ച് പുകമറ സൃഷ്ടിക്കുകയാണെന്നും ഐ.ജി അജിത് കുമാർ മനപ്പൂർവം ഉപദ്രവിക്കുകയാണെന്നും ആരോപിച്ച് സുനിൽ ജേക്കബ് രംഗത്ത് വന്നിട്ടുണ്ട്. തെറ്റിദ്ധാരണ മൂലം ഐ.ജി തന്നെ വിടാതെ ഉപദ്രവിക്കുകയാണെന്ന് സുനിൽ ജേക്കബ് ആരോപിച്ചു. ഐ.ജിക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. താൻ എറണാകുളത്ത് അസിസ്റ്റന്റ് കമ്മീഷണറായി ഇരുക്കുമ്പോൾ തന്നെ തർക്കങ്ങൾ ഉണ്ടായിരുന്നു. അതിന്റെ ബാക്കിയാണ് ഇതെല്ലാം. ഐജിക്കെതിരെ വിവിധ മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. അതിന്റെ പിന്നിൽ താനാണെന്ന് ഐ.ജി വ്യാഖ്യാനിച്ചു. തനിക്ക് അറിയാവുന്ന ജോലി കേസന്വേഷണം മാത്രമാണ്. സുനിൽ ജേക്കബ് പറഞ്ഞു.
തനിക്ക് ഗുണ്ടകളുമായി അടുത്ത ബന്ധമുണ്ടെന്ന വാദത്തേയും അദ്ദേഹം തള്ളിക്കളഞ്ഞു. കൊച്ചിയിലെ 80 ശതമാനം ഗുണ്ടകളേയും ഒതുക്കിയത് താനുൾപ്പെടുന്ന സംഘമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ആരോപണങ്ങൾ സത്യവാങ്ങ്മൂലമായി നൽകിയാൽ കോടതിയിൽ എതിർ സത്യവാങ്ങ്മൂലം ഫയൽ ചെയ്യുമെന്നും വിരമിച്ച ഉദ്യോഗസ്ഥന് കേരളത്തിൽ ജീവിക്കാനാകാത്ത സ്ഥിതിയാണണെന്നും സുനിൽ ജേക്കബ് പറഞ്ഞു. എന്നാൽ തനിക്കെതിരെ സുനിൽ ജേക്കബിനെ കൊണ്ട് പറയിക്കുന്നത് ഐപിഎസിലെ പ്രമുഖനാണെന്ന നിലപാടിലാണ് അജിത് കുമാർ. ഇക്കാര്യം ഡിജിപി അടക്കമുള്ളവരെ അറിയിക്കാനാണ് നീക്കം.