- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയാർഥികളുടെ കണ്ണീർ തുടയ്ക്കാൻ ഒരു അഫ്ഗാനിയെ വീട്ടിൽനിർത്തി; 12 വയസ്സെന്ന് പറഞ്ഞ് ഹോം ഓഫീസ് നൽകിയത് 20-കാരനെ; ഒടുവിൽ ജീവനിൽപേടിച്ച് വീട്ടമ്മയ്ക്ക് പേരുവരെ മാറ്റേണ്ടിവന്നു; അഭയാർഥിയെ സ്വീകരിച്ച് പൊല്ലാപ്പിലായ വീട്ടമ്മയുടെ കഥ
സ്വന്തം നാട്ടിൽ ജീവിക്കാൻ ഗത്യന്തരമില്ലാതെ അന്യദേശത്തേയ്ക്ക് കുടിയേറുന്ന അഭയാർഥികളോടുള്ള സഹാനുഭൂതിയാണ് ഈ വീട്ടമ്മയ്ക്ക് കുരിശായത്. അഫ്ഗാനിസ്താനിൽനിന്നുള്ള 12 വയസ്സുള്ള അഭയാർഥി ബാലനെ വീട്ടിൽനിർത്തിയ ജൂലി എന്ന വീട്ടമ്മയ്ക്ക് ഉണ്ടായ അനുഭവം ആരും വിശ്വസിച്ചെന്നുതന്നെയിരിക്കില്ല. ഹോം ഓഫീസിൽ അപേക്ഷ നൽകി വീട്ടിലേക്ക് വിളിച്ചുവരുത്തിയ 12-കാരൻ യഥാർഥത്തിൽ 21 വയസ്സുള്ള അബ്ദുൾ എന്ന പുരുഷനായിരുന്നു. അബ്ദുൾ ഒത്തപുരുഷനാണെന്ന് ജൂലി മനസ്സിലാക്കിയതോടെ ഇയാൾ അവർക്കുനേരെ അക്രമം കാട്ടാൻ തുടങ്ങി. ഒടുവിൽ അയാളെ പുറത്താക്കിയപ്പോഴാകട്ടെ, ജൂലിയെയും രണ്ട് മക്കളെയും കൊല്ലുമെന്നായി ഭീഷണി. താനിപ്പോൾ അയാളെ പേടിച്ചാണ് ജീവിക്കുന്നതെന്ന് ജൂലിയെന്ന് പേരുമാറ്റുക പോലും ചെയ്ത വീട്ടമ്മ ഐടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബെൽജിയതത്തിലാണ് സംഭവം. അഭയാർഥി ക്യാമ്പിൽനിന്നാണ് അബ്ദുളിനെ ജൂലി തിരഞ്ഞെടുത്തത്. കൗമാരപ്രായക്കാരായ ആൺകുട്ടികളെയാണ് ജൂലി നോക്കിയിരുന്നത്. അബ്ദുളിനെ കണ്ടപ്പോൾത്തന്നെ അവൻ മുതിർന്നയാളാണെന്ന് ജൂലിക്ക് തോന്നിയിരുന്നു.
സ്വന്തം നാട്ടിൽ ജീവിക്കാൻ ഗത്യന്തരമില്ലാതെ അന്യദേശത്തേയ്ക്ക് കുടിയേറുന്ന അഭയാർഥികളോടുള്ള സഹാനുഭൂതിയാണ് ഈ വീട്ടമ്മയ്ക്ക് കുരിശായത്. അഫ്ഗാനിസ്താനിൽനിന്നുള്ള 12 വയസ്സുള്ള അഭയാർഥി ബാലനെ വീട്ടിൽനിർത്തിയ ജൂലി എന്ന വീട്ടമ്മയ്ക്ക് ഉണ്ടായ അനുഭവം ആരും വിശ്വസിച്ചെന്നുതന്നെയിരിക്കില്ല. ഹോം ഓഫീസിൽ അപേക്ഷ നൽകി വീട്ടിലേക്ക് വിളിച്ചുവരുത്തിയ 12-കാരൻ യഥാർഥത്തിൽ 21 വയസ്സുള്ള അബ്ദുൾ എന്ന പുരുഷനായിരുന്നു.
അബ്ദുൾ ഒത്തപുരുഷനാണെന്ന് ജൂലി മനസ്സിലാക്കിയതോടെ ഇയാൾ അവർക്കുനേരെ അക്രമം കാട്ടാൻ തുടങ്ങി. ഒടുവിൽ അയാളെ പുറത്താക്കിയപ്പോഴാകട്ടെ, ജൂലിയെയും രണ്ട് മക്കളെയും കൊല്ലുമെന്നായി ഭീഷണി. താനിപ്പോൾ അയാളെ പേടിച്ചാണ് ജീവിക്കുന്നതെന്ന് ജൂലിയെന്ന് പേരുമാറ്റുക പോലും ചെയ്ത വീട്ടമ്മ ഐടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബെൽജിയതത്തിലാണ് സംഭവം.
അഭയാർഥി ക്യാമ്പിൽനിന്നാണ് അബ്ദുളിനെ ജൂലി തിരഞ്ഞെടുത്തത്. കൗമാരപ്രായക്കാരായ ആൺകുട്ടികളെയാണ് ജൂലി നോക്കിയിരുന്നത്. അബ്ദുളിനെ കണ്ടപ്പോൾത്തന്നെ അവൻ മുതിർന്നയാളാണെന്ന് ജൂലിക്ക് തോന്നിയിരുന്നു. എന്നാൽ, വിനയവും പരിഭ്രമമും കലർന്ന പെരുമാറ്റത്തിലൂടെ അബ്ദുൾ ജൂലിയുടെ മനസ്സ് കീഴടക്കി. ഒടുവിൽ അവനെ വീട്ടിലേക്ക് കൂട്ടാൻ തീരുമാനിക്കുകയായിരുന്നു. ഹോം ഓഫീസിൽനിന്ന് ലഭിച്ച രേഖകൾ പ്രകാരം അവന് 12 വയസ്സായിരുന്നു ഉണ്ടായിരുന്നത്.
പല്ലുപരിശോധനയ്ക്ക് പോയപ്പോഴാണ് അബ്ദുളിന്റെ യഥാർഥ പ്രായം പുറത്തുവന്നത്. അവന് 18-നും 21-നും മധ്യേ പ്രായമുണ്ടെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ, ദന്തഡോക്ടറും അവന് സംശയത്തിന്റെ ആനുകൂല്യം നൽകി. 16 വയസ്സാകും ഉണ്ടാവുകയെന്ന് നിരൂപിക്കുകയും ചെയ്തു. തുടക്കത്തിൽ വളരെ നല്ല കുട്ടിയായി അഭിനയിച്ച അബ്ദുളിന്റെ സ്വഭാവം പതുക്കെ മാറാൻ തുടങ്ങിയതോടെയാണ് ജൂലി പൊലീസിൽ പരാതിപ്പെട്ടത്.
തന്റെ മകനെപ്പോലെ വളർത്തിയ അബ്ദുളിൽനിന്ന് അരുതാത്ത പെരുമാറ്റം ഉണ്ടാകാൻ തുടങ്ങിയതോടെ, ജൂലി പൊലീസിൽ പരാതി നൽകുകയും അവർ അബ്ദുളിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.തീവ്രവാദികളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ ഇയാൾ പരിശോധിച്ചിരുന്നതായും ജൂലി കണ്ടെത്തി. തന്റെ മകളോടും അപമര്യാദയായി പെരുമാറാൻ തുടങ്ങിയതോടെ പൊലീസിൽ പരാതിപ്പെടുകയല്ലാതെ മാർഗമില്ലാതായി.
ഇതോടെയാണ് അയാൾ ഭീഷണിയുമായി രംഗപ്രവേശം ചെയ്തത്. ഇനിയെങ്കിലും അഭയാർഥികളെ മറ്റുള്ളവർക്ക് നൽകുമ്പോൾ ശരിയായ പ്രായം കണക്കാക്കി നൽകണമെന്ന അഭ്യർത്ഥനയാണ് ജൂലി അധികൃതർക്ക് മുന്നിൽവെക്കുന്നത്.