- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടച്ച് മൊബൈൽ വാങ്ങി നൽകാമെന്ന് പറഞ്ഞ് പത്ത് വയസ്സുകാരിയെ വീട്ടിലേക്ക് എത്തിച്ചു; കഥകൾ പറഞ്ഞ് വശത്താക്കി റെജിയുടെ പീഡനം; ഭരണ മുന്നണിയിലെ ഘടകപാർട്ടിയുടെ യുവജന നേതാവിനെ രക്ഷിക്കാൻ സമ്മർദ്ദവും; കോതമംഗലത്ത് പോസ്‌കോ കേസിൽ വിരുതൻ അറസ്റ്റിൽ
കോതമംഗലം: ടച്ച് മൊബൈൽ വാങ്ങിനൽകാമെന്ന് 10 വയസുകാരിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. നെല്ലിക്കുഴി സ്വദേശി റെജി (23)യെയാണ് ഇന്നലെ രാത്രി കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ബന്ധുവിന്റെ പരാതി പ്രകാരമാണ് പൊലീസ് നടപടി. ഓണനാളിൽ റെജി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്. റെജി പെൺകുട്ടിയെ വശത്താക്കി ലൈംഗികമായി ചൂഷണം ചെയ്തത്.മദ്യലഹരിയിലാണ് താൻ കൃത്യം ചെയ്തതെന്ന് ഇയാൾ പൊലീസിൽ വെളിപ്പെടുത്തിയതായും അറിയുന്നു. മൂവാറ്റുപുഴ ഡി വൈ എസ് പി കെ എം ബിജുമോന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. പോസ്‌കോ ആക്ടും എസി എസ് റ്റി ആക്ടും പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഡി വൈ എസ് പി അറിയിച്ചു. ഇതിനിടെ കുട്ടിയുടെ ബന്ധുക്കളിൽ സമ്മർദ്ദം ചെലത്തി പരാതി പിൻവലിപ്പിക്കാൻ രഹസ്യ നീക്കം നടക്കുന്നതായുള്ള സൂചനകളും പുറത്ത് വന്നിട്ടുണ്ട്. ഭരണപക്ഷത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ യുവജന വിഭാഗത്തിന്റെ അനുഭാവിയായ
കോതമംഗലം: ടച്ച് മൊബൈൽ വാങ്ങിനൽകാമെന്ന് 10 വയസുകാരിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. നെല്ലിക്കുഴി സ്വദേശി റെജി (23)യെയാണ് ഇന്നലെ രാത്രി കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ബന്ധുവിന്റെ പരാതി പ്രകാരമാണ് പൊലീസ് നടപടി.
ഓണനാളിൽ റെജി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്. റെജി പെൺകുട്ടിയെ വശത്താക്കി ലൈംഗികമായി ചൂഷണം ചെയ്തത്.മദ്യലഹരിയിലാണ് താൻ കൃത്യം ചെയ്തതെന്ന് ഇയാൾ പൊലീസിൽ വെളിപ്പെടുത്തിയതായും അറിയുന്നു.
മൂവാറ്റുപുഴ ഡി വൈ എസ് പി കെ എം ബിജുമോന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. പോസ്‌കോ ആക്ടും എസി എസ് റ്റി ആക്ടും പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഡി വൈ എസ് പി അറിയിച്ചു. ഇതിനിടെ കുട്ടിയുടെ ബന്ധുക്കളിൽ സമ്മർദ്ദം ചെലത്തി പരാതി പിൻവലിപ്പിക്കാൻ രഹസ്യ നീക്കം നടക്കുന്നതായുള്ള സൂചനകളും പുറത്ത് വന്നിട്ടുണ്ട്.
ഭരണപക്ഷത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ യുവജന വിഭാഗത്തിന്റെ അനുഭാവിയായ റെജിയെ കേസിൽ നിന്നും രക്ഷിക്കാൻ ഭരണകക്ഷിനേതാക്കൾ പൊലീസിൽ ഇടപെട്ടിട്ടുണ്ടെന്നും ഇതിനാലാണ് ലോക്കൽ പൊലീസ് സംഭവത്തെ നിസാരവൽക്കരിക്കുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്.
വിവരമറിഞ്ഞ് കോതമംഗലം പൊലീസിൽ ബന്ധപ്പെട്ടപ്പോൾ അന്വേഷണം നടക്കുന്നതേ ഉള്ളു എന്നും വൈകിട്ടാവുമ്പോഴേക്കുമേ എന്തെങ്കിലും പറയാൻ കഴിയു എന്നും ആയിരുന്നു എസ് ഐ യുടെ പ്രതികരണം.