- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെജിയെ തട്ടിക്കൊണ്ട് പോയത് ലിബിയയിലെ സർക്കാർ വിരുദ്ധ സംഘടന; മിലിഷ്യയ്ക്ക് ഐസിസുമായി ബന്ധമില്ലെന്നും സൂചന; മലയാളി സുരക്ഷിതനെന്ന് വിദേശകാര്യമന്ത്രാലയം; മോചനത്തിന് നയതന്ത്ര ഇടപെടൽ ശക്തമാക്കി; പ്രാർത്ഥനകളോടെ പേരാമ്പ്രയിലെ ബന്ധുക്കളും സുഹൃത്തുക്കളും
കോഴിക്കോട്: ആഭ്യന്തരയുദ്ധം രൂക്ഷമായ ലിബിയയിൽ മലയാളി ഐ.ടി. ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട് പോയത് സർക്കാർ വിരുദ്ധ സംഘടനയായ മിലിഷ്യയെന്ന് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കിട്ടിയ പ്രാഥമിക വിവരമാണ് ഇത്. ഐസിസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ഈ സംഘടനയ്ക്ക് ബന്ധമില്ലെന്നാണ് ലഭിക്കുന്ന സൂചന. കോഴിക്കോട് പേരാമ്പ്രയിൽ ചെമ്പ്ര കേളോത്ത് വയൽ നെല്ലിവേലിൽ ജോസഫിന്റെ മകൻ റെജി ജോസഫിനെയും (43) മൂന്ന് സഹപ്രവർത്തകരെയുമാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മാർച്ച് 31നാണ് സംഭവം. റെജി ജോസഫിനൊപ്പം സംഘം തട്ടിക്കൊണ്ടുപോയവർ ലിബിയൻ സ്വദേശികളാണ്. റെജി ജോസഫും കൂട്ടുകാരും സുരക്ഷിതരാണെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിന് കിട്ടിയിരിക്കുന്ന വിവരം. ലിബിയയിലെ ഇന്ത്യൻ എമ്പസിയുമായി സ്ഥിതിഗതികൾ ആരാഞ്ഞു വരികയാണെന്നാണെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചതെന്നും എത്രയും വേഗം റെജിയെ മോചിപ്പിക്കാനാകുമെന്നാണ് പ്രതാക്ഷയെന്നും റെജിയുടെ സഹോദരൻ ജോജോ മറുനാടനോട് പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഊർജിത ശ്രമമാണ്
കോഴിക്കോട്: ആഭ്യന്തരയുദ്ധം രൂക്ഷമായ ലിബിയയിൽ മലയാളി ഐ.ടി. ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട് പോയത് സർക്കാർ വിരുദ്ധ സംഘടനയായ മിലിഷ്യയെന്ന് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കിട്ടിയ പ്രാഥമിക വിവരമാണ് ഇത്. ഐസിസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ഈ സംഘടനയ്ക്ക് ബന്ധമില്ലെന്നാണ് ലഭിക്കുന്ന സൂചന. കോഴിക്കോട് പേരാമ്പ്രയിൽ ചെമ്പ്ര കേളോത്ത് വയൽ നെല്ലിവേലിൽ ജോസഫിന്റെ മകൻ റെജി ജോസഫിനെയും (43) മൂന്ന് സഹപ്രവർത്തകരെയുമാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മാർച്ച് 31നാണ് സംഭവം. റെജി ജോസഫിനൊപ്പം സംഘം തട്ടിക്കൊണ്ടുപോയവർ ലിബിയൻ സ്വദേശികളാണ്.
റെജി ജോസഫും കൂട്ടുകാരും സുരക്ഷിതരാണെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിന് കിട്ടിയിരിക്കുന്ന വിവരം. ലിബിയയിലെ ഇന്ത്യൻ എമ്പസിയുമായി സ്ഥിതിഗതികൾ ആരാഞ്ഞു വരികയാണെന്നാണെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചതെന്നും എത്രയും വേഗം റെജിയെ മോചിപ്പിക്കാനാകുമെന്നാണ് പ്രതാക്ഷയെന്നും റെജിയുടെ സഹോദരൻ ജോജോ മറുനാടനോട് പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഊർജിത ശ്രമമാണ് റെജിയെ മോചിപ്പിക്കാനായി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി, വിദേശകാര്യമന്ത്രാലയം, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.കെ. രാഘവൻ എന്നിവർമുഖേന ലിബിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മോചനത്തിനായി ബന്ധുക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്. ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിലെ താമസ സ്ഥലത്തുനിന്ന് ജോലിക്കുപോയതായിരുന്നു റെജി. ജോലിസ്ഥലത്തുനിന്ന് റെജി ഉൾപ്പെട്ട സംഘത്തെ തട്ടിക്കൊണ്ടു പോയതായി സ്ഥാപനമേലധികാരി ലിബിയയിലുള്ള ഭാര്യ ഷിനുജയെ അറിയിക്കുകയായിരുന്നു. ലിബിയയിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണ് റെജിയുടെ ഭാര്യ ഷിനുജ.
ഇവിടെ സിവിലിയൻ രജിസ്ട്രേഷൻ അഥോറിറ്റി പ്രൊജക്ടിൽ രണ്ടുവർഷമായി ജോലിചെയ്യുകയാണ് റെജി. ഭാര്യക്കും മക്കളായ ജോയന, ജോസിയ, ജാനിയ എന്നിവർക്കുമൊപ്പമാണ് താമസം. 2007ലാണ് ആദ്യം ലിബിയയിലേക്ക് പോയത്. ആഭ്യന്തരപ്രശ്നങ്ങളെത്തുടർന്ന് 2010 ൽ നാട്ടിലേക്ക് തിരിച്ചുപോന്നു. 2014ൽ വീണ്ടും പോവുകയായിരുന്നു. റജി ജോലിചെയ്തിരുന്ന പ്രോജക്ടിന്റെ വെബ്സൈറ്റ് മാർച്ച് പകുതിയോടെ ഹാക്കർമാർ തകർത്തിരുന്നു. അതിനുശേഷം ഇദ്ദേഹം ജോലിക്ക് പോയിരുന്നില്ല. സൈറ്റ് ശരിയാക്കിയതായും തിരികെ ജോലിക്കെത്താമെന്നും സ്ഥാപനം അറിയച്ചതിനെ ത്തുടർന്ന് 31നാണ് വീണ്ടും ജോലിക്ക് പോയത്.
കഴിഞ്ഞ 31 ന് പേരാമ്പ്രയിലെ കുടുംബാംഗങ്ങൾ റെജിയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല . പിന്നീടാണ് തട്ടിക്കൊണ്ടുപോയ വിവരം നാട്ടിൽ അറിയുന്നത്. ലിബിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റെജിയുടെ സഹോദരങ്ങളായ ജോജോ ,ജിനോ എന്നിവർ പറഞ്ഞു. റെജി സുരക്ഷിതനാണെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്.