- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്തുമത വിശ്വാസം ഓരോ ദിവസവും കീഴോട്ട്; ഇസ്ലാമിക് വിശ്വാസത്തിൽ കുതിച്ചുയരലും; ഏറെ വൈകാതെ യുകെയിലെ ഏറ്റവും വലിയ മതം ഇസ്ലാമാകും; ബ്രിട്ടനിലെ മാറുന്ന മതവിശ്വാസം ഇങ്ങനെ
യുകെ പരമ്പരാഗതമായി ഒരു ക്രിസ്തുമത രാഷ്ട്രമാണ്. എന്നാൽ ഈ തരത്തലാണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നതെങ്കിൽ ആ സ്ഥാനം നഷ്ടപ്പെടുമെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.അതായത് രാജ്യത്ത് ക്രിസ്തുമത വിശ്വാസം ഓരോ ദിവസവും കീഴോട്ട് പോകുകയാണെന്നും അതേ സമയം ഇസ്ലാമിക് വിശ്വാസത്തിൽ കുതിച്ച് കയറലുണ്ടാകുന്നുവെന്നും വ്യക്തമായിരിക്കുകയാണ്. ഇത്തരത്തിലാണെങ്കിൽ ഏറെ വൈകാതെ യുകെയിലെ ഏറ്റവും വലിയ മതം ഇസ്ലാമാകുമെന്നുറപ്പാണ്. ബ്രിട്ടനിലെ മാറുന്ന മതവിശ്വാസം ഇത്തരത്തിലുള്ളതാണ്. രാജ്യത്തെ ക്രിസ്ത്യാനികളുടെ എണ്ണം 40.2 മില്യണിൽ നിന്നും 36.1 മില്യണായി താഴ്ന്നപ്പോൾ ഇസ്ലാംമത വിശ്വാസത്തിൽ 72 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. ക്രിസ്റ്റിയാനിറ്റിയിൽ കൂടുതൽ തകർച്ചകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടെന്നും ഗവൺമെന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ യുകെയിലെ ഏറ്റവും വലിയ മതവിശ്വാസം ക്രിസ്തുമതമാണെങ്കിലും ചർച്ചിൽ നിന്നും അകലുന്നവർ വർധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനെ പ്രതിരോധിക്കുന്നതിനായി ചർച്ച് തലവന്മാർ കൂടു
യുകെ പരമ്പരാഗതമായി ഒരു ക്രിസ്തുമത രാഷ്ട്രമാണ്. എന്നാൽ ഈ തരത്തലാണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നതെങ്കിൽ ആ സ്ഥാനം നഷ്ടപ്പെടുമെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.അതായത് രാജ്യത്ത് ക്രിസ്തുമത വിശ്വാസം ഓരോ ദിവസവും കീഴോട്ട് പോകുകയാണെന്നും അതേ സമയം ഇസ്ലാമിക് വിശ്വാസത്തിൽ കുതിച്ച് കയറലുണ്ടാകുന്നുവെന്നും വ്യക്തമായിരിക്കുകയാണ്. ഇത്തരത്തിലാണെങ്കിൽ ഏറെ വൈകാതെ യുകെയിലെ ഏറ്റവും വലിയ മതം ഇസ്ലാമാകുമെന്നുറപ്പാണ്. ബ്രിട്ടനിലെ മാറുന്ന മതവിശ്വാസം ഇത്തരത്തിലുള്ളതാണ്. രാജ്യത്തെ ക്രിസ്ത്യാനികളുടെ എണ്ണം 40.2 മില്യണിൽ നിന്നും 36.1 മില്യണായി താഴ്ന്നപ്പോൾ ഇസ്ലാംമത വിശ്വാസത്തിൽ 72 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. ക്രിസ്റ്റിയാനിറ്റിയിൽ കൂടുതൽ തകർച്ചകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടെന്നും ഗവൺമെന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവിൽ യുകെയിലെ ഏറ്റവും വലിയ മതവിശ്വാസം ക്രിസ്തുമതമാണെങ്കിലും ചർച്ചിൽ നിന്നും അകലുന്നവർ വർധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനെ പ്രതിരോധിക്കുന്നതിനായി ചർച്ച് തലവന്മാർ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടിരിക്കുന്നുവെന്നാണ് ഈ റിപ്പോർട്ട് നിർദേശിക്കുന്നത്. നോൺ-ക്രിസ്ത്യൻ മതങ്ങളിൽ യുകെയിൽ ഒന്നാംസ്ഥാനത്ത് ഇസ്ലാമാണെന്ന് ഇതുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച ദി കാസെ റിവ്യൂ വെളിപ്പെടുത്തുന്നു. ഇതിന് പുറമെ ബ്രിയർലെ കൾസൾട്ടൻസി മറ്റൊരു പ്രത്യേക റിപ്പോർട്ടും ഇതിനെക്കുറിച്ച് പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് 1930ൽ ചർച്ച് മെമ്പർഷിപ്പ് 10.6 മില്യൺ ആയിരുന്നുവെങ്കിൽ 2010ൽ അത് 5.5 മില്യൺ ആയി താഴ്ന്നിരിക്കുകയാണ്. 1889ൽ ഇംഗ്ലണ്ടിലെ വോക്കിംഗിലായിരുന്നു ബ്രിട്ടനിലെ ആദ്യത്തെ മോസ്‌ക് പണിതിരുന്നത്. എന്നാൽ ഇന്ന് യുകെയിൽ ആകമാനം 1750 മോസ്‌കുകളാണുള്ളത്.
അഗസ്റ്റിന്റെ ദൗത്യത്തോടെയായിരുന്നു 597 എഡിയിൽ ബ്രിട്ടനിൽ ക്രിസ്റ്റിയാനിറ്റി വ്യാപകമായിരുന്നത്.എന്നാൽ ഇസ്ലാംമതവുമായി താരതമ്യപ്പെടുത്തുമ്പോൾ ക്രിസ്തുമതത്തിന് ഇക്കാലത്തിനിടെ അത്രയ്ക്ക് വളർച്ച നേടാൻ സാധിച്ചിട്ടില്ല. ന്യൂനപക്ഷം വളരുന്നതിനെ പ്രതിരോധിക്കാനും വിശ്വാസികളെ ഉറപ്പിച്ച് നിർത്താനും ചർച്ച് നേതാക്കൾ കാലികമായതും ശക്തമായതുമായ നടപടികൾ കൈക്കൊള്ളില്ലെന്നാണ് കാസെ റിവ്യൂ ചൂണ്ടിക്കാട്ടുന്നത്. തങ്ങൾ ക്രിസ്ത്യാനികളാണെന്ന് വെളിപ്പെടുത്തുന്നവരുടെ എണ്ണം രാജ്യത്ത് അനുദിനം കുറഞ്ഞ് വരുകയാണ്. തങ്ങൾക്ക് മതമൊന്നുമില്ലെന്ന് പറയുന്നവരുടെ എണ്ണം കൂടി വരുകയുമാണ്. ഇതിനൊപ്പം ന്യൂനപക്ഷക്കാരുടെ എണ്ണം വർധിച്ച് വരുന്നുവെന്നും ഇതിൽ മുമ്പിൽ ഇസ്ലാംമതമാണെന്നും പ്രസ്തുത റിവ്യൂ വെളിപ്പെടുത്തുന്നു.
നിലവിലെ കണക്ക് പ്രകാരം യുകെയിൽ 2.8 മില്യൺ മുസ്ലീങ്ങളാണുള്ളത്. ഹിന്ദുക്കൾ 0.8 മില്യണും സിഖുകാർ 0.3 മില്യണും യഹൂദന്മാരും ബുദ്ധമതക്കാരും 0.3 മില്യണുമാണ്. 2013 ഓടെ ചർച്ച് മെമ്പർഷിപ്പിൽ 5.4 മില്യണിന്റെ കൂടെ അഥവാ 10.3 ശതമാനം കുറവുണ്ടാകുമെന്നാണ് ബ്രിയർലെ കൾസൾട്ടൻസി മുന്നറിയിപ്പേകുന്നത്. നിലവിലുള്ള പ്രവണത തുടർന്നാൽ 2025ഓടെ ചർച്ച് മെമ്പർഷിപ്പിൽ ജനസംഖ്യയുടെ 8.4 ശതമാനം കുറവുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇംഗ്ലണ്ടിൽ ചർച്ച് മെമ്പർഷിപ്പിൽ 2025ഓടെ 2.5 മില്യൺ പേരുടെ അഥവാ ജനസംഖ്യയുടെ 4.3 ശതമാനം കുറവുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ ആളുകളെ വിശ്വാസത്തിൽ ഉറപ്പിച്ച് നിർത്തുന്നതിനായി തങ്ങൾ പുതിയ നടപടികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് ചർച്ച് ഓഫ് ഇംഗ്ലണ്ട് പറയുന്നത്. ജനസംഖ്യയുടെ 59.4 ശതമാനം പേർ തങ്ങൾ ക്രിസ്ത്യാനികളാണെന്ന് വെളിപ്പെടുത്തുന്നുണ്ടെന്നും രാജ്യത്തെ ഏറ്റവും വലിയ മതം ക്രിസ്റ്റ്യാനിറ്റിയാണെന്നും വിശ്വാസികളുടെ എണ്ണം നിലവിൽ ഇംഗ്ലണ്ടിൽ 31.5 ശതമാനമാണെന്നും ചർച്ച് ഓഫ് ഇംഗ്ലണ്ട് വക്താവ് വെളിപ്പെടുത്തുന്നു.