- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് തുടങ്ങും; മൂന്നാം ദിവസം പരമ്പരാഗത കാനനപാതയിലൂടെ ശബരിമലയിലെത്തും: ഘോഷയാത്ര നയിക്കുന്നത് രാജരാജ വർമ
പന്തളം: ശബരിമലയിലേക്ക് തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്തു നിന്നും പുറപ്പെടും. മകരസംക്രമസന്ധ്യയിൽ ശബരിമല ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ളതാണ് ഈ തിരുവാഭരണങ്ങൾ.
പന്തളം വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിൽനിന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് ഘോഷയാത്ര ആരംഭിക്കുന്നത്. ഘോഷയാത്രാ സംഘം ആദ്യദിവസം അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിക്കും. രണ്ടാംദിവസം ളാഹ വനംവകുപ്പ് സത്രത്തിലും വിശ്രമിക്കും. മൂന്നാംദിവസം പരമ്പരാഗത കാനനപാതയിലൂടെ യാത്രചെയ്യുന്ന സംഘം വൈകീട്ട് ശബരിമലയിലെത്തും.
ഇത്തവണ പന്തളം വലിയതമ്പുരാൻ രാഘവവർമരാജയുടെ പ്രതിനിധിയായി രാജരാജ വർമയാണ് ഘോഷയാത്രയെ നയിക്കുന്നത്. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിൽ 26 പേരാണ് തിരുവാഭരണങ്ങൾ ശിരസ്സിലേറ്റി ശബരിമലയിലെത്തിക്കുന്നത്.
Next Story