- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുനക്കര ഉത്സവത്തിന് ഇന്ന് കൊടിയേറും; ആറാട്ട് 24ന്
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് വൈകീട്ട് കൊടിയേറും. തന്ത്രി കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ വൈകീട്ട് ഏഴിനാണ് കൊടിയേറ്റ്. 24-ന് ആണ് ആറാട്ട്.
തിരുനക്കര പൂരം ഏഴാം ഉത്സവദിവസമായ 21-ന് വൈകീട്ട് നാലിന് നടക്കും. 22 ആനകൾ ഇരുചേരികളിലായി അണിനിരക്കുന്ന പൂരത്തിന് പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തിൽ 111 വാദ്യകലാകാരന്മാരുടെ സംഘം പഞ്ചാരി ഒരുക്കും.
എട്ടാം ഉത്സവദിവസമായ 22-ന് വൈകീട്ട് ആറുമുതൽ ദേശവിളക്കും, രാത്രി 10 മുതൽ വലിയ വിളക്ക് എഴുന്നള്ളിപ്പും വലിയ കാണിക്കയും നടക്കും.
Next Story