കൊച്ചി: സിറോ മലബാർ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ സഭയുടെ മുപ്പത്തിയൊന്നാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനം 21-ന് മൗണ്ട് സെയ്ന്റ് തോമസിൽ ആരംഭിക്കും. തിങ്കളാഴ്ച രാവിലെ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നൽകുന്ന ധ്യാനചിന്തകളോടെ സമ്മേളനം ആരംഭിക്കും. തുടർന്ന് സിനഡ് പിതാക്കന്മാർ ഒരുമിച്ച് അർപ്പിക്കുന്ന കുർബാനയ്ക്കു ശേഷം മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായ 54 പിതാക്കന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടി മാർപാപ്പ നിയമിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച്ബിഷപ്പ് സിറിൽ വാസിൽ സിനഡിനെ അഭിസംബോധന ചെയ്യും.   26-ന് സമാപിക്കും.